നിഫ്റ്റിക്ക് ഇന്‍ട്രാഡേ പിന്തുണ 24,525 ലെവലില്‍; സൂചകങ്ങള്‍ ഉയര്‍ച്ചയ്ക്ക് അനുകൂലം

നിഫ്റ്റി 31.50 പോയിന്റ് (0.13%) ഉയര്‍ന്ന് 24,572.65 ലാണ് ക്ലോസ് ചെയ്തത്. ഇന്‍ട്രാഡേ പിന്തുണയായ 24,525ന് മുകളില്‍ നിഫ്റ്റി തുടരുകയാണെങ്കില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.

നിഫ്റ്റി ഉയര്‍ന്ന് 24,636.30ല്‍ വ്യാപാരം തുടങ്ങി. ഇന്‍ട്രാഡേ ഉയര്‍ച്ച 24,638.80ല്‍ പരീക്ഷിച്ചു. സൂചിക കയറ്റം തുടരുന്നതില്‍ പരാജയപ്പെട്ടു ക്രമേണ താഴ്ന്ന് 24,572.65 ല്‍ ക്ലോസ് ചെയ്യുന്നതിനു മുമ്പ് 24,522.90 എന്ന താഴ്ന്ന നിലവാരത്തിലെത്തി.

മെറ്റല്‍, പൊതുമേഖലാ ബാങ്ക്, മീഡിയ, ഐടി എന്നിവയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍. വാഹനം, ബാങ്ക്, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 1,858 ഓഹരികള്‍ ഉയരുകയും 731 ഓഹരികള്‍ ഇടിയുകയും 84 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി പോസിറ്റീവ് ആയിരുന്നു.

ഹിന്‍ഡാല്‍കോ, ബിപിസിഎല്‍, ശ്രീറാം ഫിനാന്‍സ്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് നിഫ്റ്റി സൂചികയില്‍ ഉയര്‍ന്ന നേട്ടക്കാര്‍. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് എന്നിവ കൂടുതല്‍ നഷ്ടം കാണിച്ചു.

മൊമെന്റം സൂചകങ്ങള്‍ നിഷ്പക്ഷ പ്രവണത കാണിക്കുന്നു, എന്നാല്‍ നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,525 ലെവലില്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളില്‍ തുടരുകയാണെങ്കില്‍, വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെന്‍ഡ് തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 24,600 ലാണ്.


ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,525 -24,450 -24,375
പ്രതിരോധം 24,600 -24,675 -24,750
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900 പ്രതിരോധം 25,100 -25,600.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 148.55 പോയിന്റ് നഷ്ടത്തില്‍ 50,368.35ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 50,300 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, പ്രതിരോധം 50,500 ആണ്. സൂചിക 50,300 ലെവലിന് താഴെ നീങ്ങുകയാണെങ്കില്‍ ഇന്ന് കൂടുതല്‍ ഇടിവ് പ്രതീക്ഷിക്കാം. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക 50,500-ന് മുകളില്‍ നീങ്ങേണ്ടതുണ്ട്.



ഇന്‍ട്രാഡേ ട്രേഡര്‍മാര്‍ക്ക്
സപ്പോര്‍ട്ട് ലെവലുകള്‍
50,500 -50,100 -49,900
പ്രതിരോധ നിലകള്‍
50,500 -50,700 -50,900
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 49,600 -48,200
പ്രതിരോധം 51,000 -52,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it