സാങ്കേതിക വിശകലനം; ഹ്രസ്വകാല ട്രെൻഡ് താഴേക്ക്

സാങ്കേതിക വിശകലനം

(നവംബർ 18-ലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി)

നിഫ്റ്റി താഴ്ചയോടെ ക്ലോസ് ചെയ്തു. ഇനി 18250 ന് താഴെ ക്ലോസ് ചെയ്യുക യാണെങ്കിൽ, ഹ്രസ്വകാല ട്രെൻഡ് താഴേക്ക് മാറിയേക്കാം.

നിഫ്റ്റി 36.25 പോയിൻ്റ് (0.20%) താഴ്ന്ന് 18,307.65 ൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസം നിഫ്റ്റി 18,382.90-ൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ 18,394.60 എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. പിന്നീട് സൂചിക 18,209.80 എന്ന താഴ്ന്ന നിലയിലെത്തി. ഒടുവിൽ 18,307.65 ൽ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും റിയൽറ്റിയും ഒഴികെ എല്ലാ മേഖലകളും താഴ്ന്നു ക്ലോസ്ചെയ്തു. ഓട്ടോ, ഫാർമ, മീഡിയ, സ്വകാര്യ ബാങ്കുകൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 728 ഓഹരികൾ ഉയരുകയും 1419 എണ്ണ് താഴുകയും 163 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക അഞ്ച് ദിവസത്തെ സിംപിൾ മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 18,250-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയായി ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് താഴേക്ക് തിരിയാം. ഉയരുമ്പോൾ സൂചികയ്ക്ക് 18,500 ലെവലിൽ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണത തുടരണമെങ്കിൽ, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.


പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,300-18,250-18,200

റെസിസ്റ്റൻസ് ലെവലുകൾ 18,350-18,400 -18,450 (15 മിനിറ്റ് ചാർട്ടുകൾ)




യുഎസ്, യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ, ഏഷ്യൻ വിപണികളിൽ താഴ്‌ന്ന നിലയിലാണ് വ്യാപാരം. എസ്ജിഎക്‌സ് നിഫ്റ്റി 18,298 ലെവലിലാണ്. ഇതു മുൻ ക്ലോസിംഗിനേക്കാൾ കുറവാണ്. നിഫ്റ്റി ഇന്ന് താഴ്ന്നു വ്യാപാരം തുടങ്ങാം.

വിദേശ നിക്ഷേപകർ 751.20 കോടിയുടെ ഓഹരികൾ വിറ്റു. സ്വദേശിസ്ഥാപനങ്ങൾ 890.45 കോടിയുടെ ഓഹരികൾ വാങ്ങി.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത- സമാഹരണം

കഴിഞ്ഞ സെഷനിൽ ബാങ്ക് നിഫ്റ്റി 20.60 പോയിന്റ് നഷ്ടത്തിൽ 42,437.45 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഉയരുമ്പോൾ സൂചികയ്ക്ക് 42,600 ൽ ഇൻട്രാഡേ റെസിസ്റ്റൻസ് ഉണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം. ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ 42,000 ലെവലിൽ തുടരുന്നു.





പിന്തുണ–പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,400-42,200-42,000

റെസിസ്റ്റൻസ് ലെവലുകൾ 42,600-42,800-43,000 (15 മിനിറ്റ് ചാർട്ടുകൾ)


സാങ്കേതിക വിശകലന പദാവലി

മെഴുകുതിരി വിശകലനം 26 (Candlestick Analysis 26)

മൂന്നു കറുത്ത കാക്കകൾ - Three Black Crows







കറുത്ത കാക്കയുടെ പാറ്റേൺ ബെയറിഷ് ആണ്. ഇത് ട്രേഡിംഗ് ചാർട്ടിൽ ഒരു അപ്‌ട്രെൻഡിന്റെ മുകളിൽ സംഭവിക്കുന്നു. തുടർച്ചയായി മൂന്ന് കറുത്ത മെഴുകുതിരികൾ നോക്കിയാൽ കറുത്ത കാക്കകളുടെ പാറ്റേൺ തിരിച്ചറിയാൻ കഴിയും. ഓരോന്നും മുമ്പത്തേതിനേക്കാൾ താഴെയായി ആരംഭിക്കുകയും അവസാനിക്കുകയും വേണം. മെഴുകുതിരികൾക്ക് വലിയ ശരീരവും ചെറുതോ അല്ലാത്തതോ ആയ തിരികളും ഉണ്ടായിരിക്കണം. ശക്തമായ വിൽപന സമ്മർദ്ദം കാരണം ഉണ്ടാകുന്ന ഈ പാറ്റേൺ വരാനിരിക്കുന്ന വിലമാറ്റത്തിന്റെ സൂചനയാണെന്ന് വ്യാപാരികൾ വിശ്വസിക്കുന്നു.




Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it