വിപണിയില്‍ തളര്‍ച്ചയുണ്ടാകുമോ? സാധ്യത ഇതാണ്

നിഫ്റ്റി 0.25 പോയിന്റ് താഴ്ന്ന് 18,118.30 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചിക 18,080-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ മാന്ദ്യം പ്രതീക്ഷിക്കാം.

നിഫ്റ്റി ഉയർന്ന് 18183.90-ൽ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 18201.30 ൽ പരീക്ഷിച്ചു. സൂചിക ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന 18,078.70 ലേക്ക് എത്തി. 18,118.30 ൽ ക്ലോസ് ചെയ്തു. ഓട്ടോ, ഐടി, മീഡിയ, എഫ്എംസിജി എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കുകൾ, റിയൽ എസ്റ്റേറ്റ്, ഫാർമ, മെറ്റൽ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ടത്. 852 ഓഹരികൾ ഉയർന്നു, 1321 എണ്ണം ഇടിഞ്ഞു, 171 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഇത് വിപണി സമീപനം നെഗറ്റീവ് ആണെന്നു സൂചിപ്പിക്കുന്നു.

ടാറ്റാ മോട്ടോഴ്‌സ്, മാരുതി, ബജാജ് ഓട്ടോ, എച്ച്സിഎൽടെക്, ബ്രിട്ടാനിയ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ആക്‌സിസ് ബാങ്ക്, ഡോ. റെഡ്ഡീസ്, ഹിൻഡാൽകോ, പവർഗ്രിഡ്, ഗ്രാസിം എന്നിവയാണ് ഏറ്റവും കൂടുതൽ താഴ്ന്നത്.


സാങ്കേതിക സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരിയും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. എന്നാൽ സൂചിക ദൈനംദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിന്റെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. സൂചികയ്ക്ക് 18,080-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്ന് കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. 18,200 -18,250 ലെവലിൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,080-18,040-18,000

റെസിസ്റ്റൻസ് ലെവലുകൾ

18,140-18,170-18,200

(15 മിനിറ്റ് ചാർട്ടുകൾ)


ഈ സ്റ്റോക്ക് ശ്രദ്ധിക്കുക


ബജാജ് ഓട്ടോ

ക്ലോസിംഗ് വില 3686.50 രൂപ. 3660 ന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം. സപ്പോർട്ട് 3530. റെസിസ്റ്റൻസ് 3800/3900.

ബ്രിട്ടാനിയ

ക്ലോസിംഗ് വില 4396 രൂപ.4400 ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരാം. സപ്പോർട്ട് 4300 റെസിസ്റ്റൻസ് 4530/4650.


ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രധാന ഓഹരികൾ:-

അമര രാജാ ബാറ്ററീസ്, അരവിന്ദ്, ബജാജ് ഓട്ടോ, ബ്ലൂഡാർട്ട്, ചെന്നെെ പെട്രോ, സിപ്ല, ഡിഎൽഎഫ്, ഡോ. റെഡ്ഡീസ്, ഐജിഎൽ, ജ്യോതി ലാബ്, ടാറ്റാ എൽക്‌സി, ടാറ്റാ മോട്ടോഴ്‌സ്, ടെ ടാെറന്റ് ഫാർമ.


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത -പോസിറ്റീവ്

ബാങ്ക് നിഫ്റ്റി 87.80 പോയിന്റ് താഴ്ന്ന് 42,733.45 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആക്കം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക കറുത്ത മെഴുകുതിരി രൂപപ്പെടുത്തി 42,700 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവലിന് സമീപം ക്ലോസ് ചെയ്തു. സപ്പോർട്ട് ലെവലിന് താഴെ, അൽപ്പം നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം. സൂചിക സപ്പോർട്ട് ലെവലിന് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ആക്കം വരും ദിവസങ്ങളിലും തുടരാം. ഇൻട്രാഡേ അടിസ്ഥാനത്തിൽ സൂചികയ്ക്ക് 42,800 ൽ പ്രതിരോധമുണ്ട്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 42,635-42,500-42,400

റെസിസ്റ്റൻസ് ലെവലുകൾ

42,800-42,950-43,100

(15 മിനിറ്റ് ചാർട്ടുകൾ)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it