Begin typing your search above and press return to search.
മൊമന്റം സൂചകങ്ങള്‍ ബുള്ളിഷ് പ്രവണതയില്‍; നിഫ്റ്റി ഇന്‍ട്രാഡേ പിന്തുണ 24,975ല്‍
നിഫ്റ്റി 187.45 പോയിന്റ് (0.76%) ഉയര്‍ന്ന് 25,010.60ല്‍ ക്ലോസ് ചെയ്തു. പ്രതിരോധനിലയായ 25,080ന് മുകളില്‍ നിഫ്റ്റി നീങ്ങുകയാണെങ്കില്‍ പോസിറ്റീവ് ട്രെന്‍ഡ് തുടരും.
നിഫ്റ്റി ഉയര്‍ന്ന് 24,906.10ല്‍ വ്യാപാരം ആരംഭിച്ചു. രാവിലെ വ്യാപാരത്തില്‍ 25,043.80 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. സൂചിക പിന്നീട് ചെറിയ പരിധിയില്‍ കയറിയിറങ്ങി 25,010.60ല്‍ ക്ലോസ് ചെയ്തു. പൊതുമേഖലാ ബാങ്കുകളും മാധ്യമങ്ങളും ഒഴികെ എല്ലാ മേഖലകളും ഉയര്‍ന്നു ക്ലോസ് ചെയ്തു. മെറ്റല്‍, റിയല്‍റ്റി, ഐടി, ധനകാര്യ സേവനങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ മേഖലകള്‍.
1,229 ഓഹരികള്‍ ഉയരുകയും 1,337 ഓഹരികള്‍ ഇടിയുകയും 112 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു. നിഫ്റ്റി സൂചികയില്‍ ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്, എന്‍ടിപിസി, ബജാജ് ഫിന്‍സെര്‍വ് എന്നിവ കൂടുതല്‍ നേട്ടമുണ്ടാക്കി. അപ്പോളോ ഹോസ്പിറ്റല്‍സ്, ഹീറോ മോട്ടോകോ, അദാനി പോര്‍ട്ട്സ്, മാരുതി എന്നിവയ്ക്കാണു കൂടുതല്‍ നഷ്ടം.
മൊമെന്റം സൂചകങ്ങള്‍ ബുള്ളിഷ് പ്രവണത കാണിക്കുന്നു, നിഫ്റ്റി ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു, ഇത് മുകളിലേക്കുള്ള പ്രവണതയുടെ തുടര്‍ച്ച സൂചിപ്പിക്കുന്നു. 25,080-25,100 ഏരിയയില്‍ സൂചികയ്ക്ക് പ്രതിരോധമുണ്ട്. ഈ മേഖലയ്ക്ക് മുകളില്‍ സൂചിക നീങ്ങുകയാണെങ്കില്‍ ബുള്ളിഷ് ആക്കം ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 24,975 ലെവലിലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,975 -24,900 -24,850
പ്രതിരോധം 25,050 -25,100 -25,175
(15മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,475 -23,900
പ്രതിരോധം 25,100 -25,600.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 214.65 പോയിന്റ് നേട്ടത്തില്‍ 51,148.10ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് ട്രെന്‍ഡ് കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ ചെറിയ വൈറ്റ് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി 51,000 ലെ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ബുള്ളിഷ് പ്രവണത പ്രതീക്ഷിക്കാം. 51,300 ലെവലിലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം.ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
51,100 -50,850 -50,650
പ്രതിരോധ നിലകള്‍
51,300 -51,500 -51,700
(15 മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്കു ഹ്രസ്വകാല സപ്പോര്‍ട്ട് 51,000 -49,600
പ്രതിരോധം 52,500 -53,400.
Next Story
Videos