വിപണി വീണ്ടും ഇടിവിലേക്കോ?

നിഫ്റ്റി 45.45 പോയിന്റ് (0.26 ശതമാനം) ഇടിഞ്ഞ് 17,465.80 ൽ ക്ലോസ് ചെയ്തു. സൂചിക 17,350ന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം.

നിഫ്റ്റി ചെറിയ നേട്ടത്താേടെ 17,591.30 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 17,599.80-ൽ പരീക്ഷിച്ചു. തുടർന്ന് സൂചിക 17,421.80 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 45.45 പോയിന്റിന്റെ അറ്റ നഷ്ടത്തിൽ 17,465.80 ൽ ക്ലോസ് ചെയ്തു. ഫാർമ ഒഴികെയുള്ള എല്ലാ മേഖലകളും താഴ്ന്നു ക്ലാേസ് ചെയ്തു.

മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ, ഓട്ടോ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. 836 ഓഹരികൾ ഉയർന്നു, 1299 എണ്ണം ഇടിഞ്ഞു, 215 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി നെഗറ്റീവ് ചായ് വിലാണെന്ന് ഇതുസൂചിപ്പിക്കുന്നു.

നിഫ്റ്റിയിൽ ഡിവിസ് ലാബ്, അദാനി പോർട്സ്, ഏഷ്യൻ പെയിന്റ്സ്, കോൾ ഇന്ത്യ, ഡോ. റെഡ്ഡീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോൾ, ഹിൻഡാൽകോ, അദാനി എന്റർപ്രൈസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ് ഡബ്ള്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.


സാങ്കേതിക സൂചകങ്ങളും ഹ്രസ്വ- മധ്യകാല മൂവിംഗ് ശരാശരികളും താഴോട്ടുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ തുടർച്ചയായി ഏഴാമത്തെ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരത്തിന് താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത് കൂടുതൽ ഇടിവിനുള്ള സാധ്യതയാണ്. താഴ്ന്ന ഭാഗത്ത്, നിഫ്റ്റിക്ക് 17,350 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കിൽ, പിന്തുണ ഏരിയയിൽ നിന്ന് ഒരു പുൾബായ്ക്ക് റാലി പ്രതീക്ഷിക്കാം.

പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,420-17,350-17,300

റെസിസ്റ്റൻസ് ലെവലുകൾ

17,500-17,550-17,600

(15 മിനിറ്റ് ചാർട്ടുകൾ)






ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - താഴ്ചയിലേക്ക്

ബാങ്ക് നിഫ്റ്റി 92.15 പോയിന്റ് നഷ്ടത്തിൽ 39,909.40 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം ഇൻഡിക്കേറ്ററുകളും ഹ്രസ്വകാല മൂസിംഗ് ശരാശരികളും തകർച്ചയ്ക്കുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 39,818-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. ഈ നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യുന്നതെങ്കിൽ, സൂചിക 39,400 എന്ന ഹ്രസ്വകാല സപ്പോർട്ട് ലെവൽ പരീക്ഷിച്ചേക്കാം. ഒരു പുൾബായ്ക്ക് റാലിക്ക് സൂചിക 40200-ന് മുകളിൽ ട്രേഡ് ചെയ്തു തുടരണം.

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,800-39,600-39,400

റെസിസ്റ്റൻസ് ലെവലുകൾ

40,000-40,200-40,400

(15 മിനിറ്റ് ചാർട്ടുകൾ)





Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it