സാങ്കേതിക വിശകലനം; നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം എന്ത്?

നവംബർ 28 ലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി.

നിഫ്റ്റി 18,614.30 എന്ന റെക്കോർഡ് ഉയരം പരീക്ഷിച്ചെങ്കിലും മുന്നേറ്റം തുടരുന്നതിൽ പരാജയപ്പെട്ടു.

നിഫ്റ്റി 50.00 പോയിന്റ്(0.27%)ഉയർന്ന് 18562.75 ൽ ക്ലോസ് ചെയ്തു. രാവിലെ 18,430.60 ൽ തുടങ്ങി 18,365.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. തുടർന്ന് സൂചിക ഉയർന്ന് 18,614.30 എന്ന റെക്കോർഡ് പരീക്ഷിച്ചിട്ട് 18,562.80 ൽ ക്ലോസ് ചെയ്തു. ഓട്ടോ, എഫ്എംസിജി, പ്രൈവറ്റ് ബാങ്ക്, ഫാർമ എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ മെറ്റൽ, ഫിനാൻഷ്യൽ സർവീസ്, ഐടി, മീഡിയ മേഖലകൾ നഷ്ടത്തിലായി. 1299 ഓഹരികൾ ഉയർന്നു, 848 എണ്ണം ഇടിഞ്ഞു, 173 എണ്ണം മാറ്റമില്ലാതെ തുടരുന്നു.

മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഉയരുമ്പോൾ എക്കാലത്തെയും ഉയർന്ന നിലയായ 18,614.30 നിഫ്റ്റിയുടെ അടുത്ത പ്രതിരോധമായി പ്രവർത്തിക്കുന്നു. വ്യാപാരം ഈ നിലയ്ക്ക് മുകളിൽ നിലനിന്നാൽ ബുള്ളിഷ് ട്രെൻഡ് തുടരാം. അടുത്ത ഹ്രസ്വകാല പ്രതിരോധം 19,000 ൽ തുടരുന്നു. സൂചികയ്ക്ക് 18,500-18,135 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്



പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,535-18,450-18,400

റെസിസ്റ്റൻസ് ലെവലുകൾ 18,614-18,685-18,750 (15 മിനിറ്റ് ചാർട്ടുകൾ)

യുഎസ്, യൂറോപ്യൻ വിപണികൾ താഴ്ന്നു ക്ലോസ് ചെയ്തു. ഏഷ്യൻ വിപണികൾ സമ്മിശ്ര നിലക്കും വ്യാപാരം നടത്തുന്നത്. എസ്‌ജിഎക്‌സ് നിഫ്റ്റി മുൻ ക്ലോസിംഗിനേക്കാൾ താഴ്ന്നാണ് വ്യാപാരം. നിഫ്റ്റി ഇന്ന് ചെറിയ താഴ്ചയോടെ വ്യാപാരം തുടങ്ങാം.

വിദേശ നിക്ഷേപകർ 935.88 കോടിയുടെ ഓഹരികൾ വാങ്ങി, സ്വദേശിസ്ഥാപനങ്ങൾ 87.93 കോടിയുടെ ഓഹരികൾവാങ്ങി.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത- ബുള്ളിഷ്

ബാങ്ക് നിഫ്റ്റി 36.50 പോയിന്റ് ഉയർന്ന് 43,020.45 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പോസിറ്റീവ് പ്രവണത കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി 43000 എന്ന മുൻ പ്രതിരോധത്തിന് മുകളിൽ ക്ലോസ് ചെയ്തു. ഏറ്റവും അടുത്ത ഇൻട്രാഡേ പ്രതിരോധം 43,150 ആണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ, ബുള്ളിഷ് ആക്കം ഇന്നും തുടരാം. ഹ്രസ്വകാല പ്രതിരോധം 44,000 ലെവലിലാണ്.




പിന്തുണ–പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,000-42,850-42,650

റെസിസ്റ്റൻസ് ലെവലുകൾ 43,150-43,335-43,500 (15 മിനിറ്റ് ചാർട്ടുകൾ)


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it