സാങ്കേതിക വിശകലനം: നിഫ്റ്റി റെക്കോർഡ് തകർത്തു, ഇനി എന്ത്?
ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
(നവംബർ 29-ലെ മാർക്കറ്റ് ക്ലോസിംഗ് അടിസ്ഥാനമാക്കി)
നിഫ്റ്റി 18,618.05 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാൻ സാധ്യതയുണ്ട്.
നിഫ്റ്റി 55.30 പോയിന്റ്(0.30%) ഉയർന്ന് 18618.05 ൽ ക്ലോസ് ചെയ്തു.തുടക്കം 18,552.40ൽ താഴ്ചയോടെ ആയിരുന്നു. സൂചിക ക്രമേണ ഉയർന്ന് റെക്കോർഡ് നിലയായ 18,678.10 പരീക്ഷിച്ചിട്ട് 18,618.05 ൽ ക്ലോസ് ചെയ്തു. എഫ്എംസിജി, മെറ്റൽ, ഫാർമ, ഫിനാൻഷ്യൽ സർവീസുകൾ എന്നിവയാണ് കൂടുതൽ നേട്ട മുണ്ടാക്കിയത്. റിയൽറ്റി, ഓട്ടോ, പിഎസ്‌യു ബാങ്ക് മേഖല കൾ നഷ്ടത്തിലായി. 965 ഓഹരികൾ ഉയർന്നു, 1162 എണ്ണംഇടിഞ്ഞു, 193 എണ്ണം മാറ്റമില്ലാതെ തുടരുന്നു
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത കാണിക്കുന്നു.
സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഉയരുമ്പോൾ നിഫ്റ്റിക്ക് അടുത്തുള്ള ഇൻട്രാഡേ റെസിസ്റ്റൻസ് 18,678-ലാണ്. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം. ഹ്രസ്വകാല പ്രതിരോധം 19,000-ൽ തുടരുന്നു. സൂചികയ്ക്ക് 18,500-18,135 ലെവലിൽ ഹ്രസ്വകാല പിന്തുണയുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,600-18,530-18,450
റെസിസ്റ്റൻസ് ലെവലുകൾ 18,678-18,740-18,800 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികൾ രാവിലെ താഴ്ചയിലാണ്. എസ്‌ജിഎക്‌സ് നിഫ്റ്റി 18754 ലെവലിലാണ്. ഇത് മുൻ ക്ലോസിംഗിനേക്കാൾ ഉയർന്നതാണ്. നിഫ്റ്റി ഇന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങാം.
വിദേശ നിക്ഷേപകർ 1,241.57 കോടിയുടെ ഓഹരികൾവാങ്ങി. സ്വദേശി സ്ഥാപനങ്ങൾ വിറ്റത് 744.42 കോടിയുടെ ഓഹരികൾ
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - ബുള്ളിഷ്
ബാങ്ക് നിഫ്റ്റി 33.00 പോയിന്റ് ഉയർന്ന് 43,053.45 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത കാണിക്കുന്നു. ഡെയ്‌ലി ചാർട്ടിൽ, സൂചിക ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു തൊട്ടു മുകളിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ നാല് ദിവസമായി സൂചിക 43,000 നിലവാരത്തിനടുത്തു സമാഹരിക്കുകയാണ്. അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 43,335 ആണ്. സൂചിക ഈ നിലവാരത്തിന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ബുള്ളിഷ് ആക്കം തുടരാം. ഹ്രസ്വകാല പിന്തുണ 43,000 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,000-42,850-42,670
റെസിസ്റ്റൻസ് ലെവലുകൾ 43,200-43,335-43,500 (15 മിനിറ്റ് ചാർട്ടുകൾ)