സാങ്കേതിക വിശകലനം: നിഫ്റ്റി താഴ്ച തുടരുമോ?
ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന സാങ്കേതിക വിശകലനം
സാങ്കേതിക വിശകലനം
(ഡിസംബർ രണ്ടിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)
നിഫ്റ്റി താഴ്ന്ന് 18,696.10 ൽ ക്ലോസ് ചെയ്തു, 18,650 ന് താഴെ ട്രേഡ് ചെയ്യുകയാണെങ്കിൽ താഴ്ച തുടരും.
നിഫ്റ്റി 116.40 പോയിൻ്റ് (0.62%) താഴ്ന്ന് 18,696.10 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,752.40എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച് രാവിലെ തന്നെ18,639.20 എന്ന ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ക്ലോസിങ് സെഷനിൽ നിഫ്റ്റി 18,696.1-ലേക്കു തിരിച്ചു കയറി ക്ലോസ്ചെയ്തു. മാധ്യമങ്ങൾ, റിയൽ എസ്റ്റേറ്റ്, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, എഫ്എംസിജി എന്നിവയ്ക്കു കൂടുതൽ നഷ്ടം നേരിട്ടു. 1250 ഓഹരികൾ ഉയർന്നു, 892 എണ്ണം ഇടിഞ്ഞു, 178 എണ്ണം മാറ്റമില്ലാതെ തുടർന്നു.
മൊമെന്റം സൂചകങ്ങളും മൂവിംഗ് ശരാശരികളും പാേസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. താഴുമ്പോൾ നിഫ്റ്റിക്ക് ഇൻട്രാഡേ പിന്തുണയായി 18,650 പ്രവർത്തിക്കുന്നു. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇന്നും താഴ്ച തുടരാം. ബുള്ളിഷ് പ്രവണതയുടെ തുടർച്ചയ്ക്ക്, സൂചിക 18,900 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.
പിന്തുണ-പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,650-18,600-18,550
റെസിസ്റ്റൻസ് ലെവലുകൾ18,710-18,775-18,850 (15 മിനിറ്റ് ചാർട്ടുകൾ)
യുഎസ്, യൂറോപ്യൻ വിപണികൾ നേരിയ താഴ്ചയിലാണ് അവസാനിച്ചത്. ഏഷ്യൻ വിപണികളിൽ സമ്മിശ്ര നിലയിലാണു വ്യാപാരം. എസ്‌ജിഎക്‌സ് നിഫ്റ്റി 18,871 ലെവലിലാണ്. ഇത് മുൻ ക്ലോസിംഗിനേക്കാൾ ഉയർന്നതാണ് നില. നിഫ്റ്റി ഇന്ന് കാര്യമായ മാറ്റമില്ലാതെ വ്യാപാരം തുടങ്ങാം.
വിദേശനിക്ഷേപകർ 5,445.62 കോടി രൂപ നിക്ഷേപിച്ചപ്പോൾ സ്വദേശി സ്ഥാപനങ്ങൾ 712.34 കോടിയുടെ ഓഹരികൾ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത- സമാഹരണം
ബാങ്ക് നിഫ്റ്റി 156.90 പോയിന്റ് താഴ്ന്ന് 43,103.75-ലാണു ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു. 43000-ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെയായി ക്ലോസ് ചെയ്താൽ, ഹ്രസ്വകാല ട്രെൻഡ് താഴോട്ടാകും. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക 43,500 ലെവലിന് മുകളിൽക്ലോസ് ചെയ്യണം.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 43,100-42,940-42,800
റെസിസ്റ്റൻസ് ലെവലുകൾ43,250-43,365-43,500 (15 മിനിറ്റ് ചാർട്ടുകൾ)