വിപണി പോസിറ്റീവ് പ്രവണത നിലനിര്‍ത്തുമോ?
നിഫ്റ്റി 272.45 പോയിന്റ് (1.57 ശതമാനം) ഉയർന്ന് 17,594.35 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 17,675ന് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ആക്കം തുടരാം.
നിഫ്റ്റി ഉയർന്ന് 17,451.30 ൽ വ്യാപാരം ആരംഭിച്ചു, ഈ പ്രവണത സെഷനിലുടനീളം തുടർന്നു. 17,594.35 ൽ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 17,644.75 എന്ന ഇൻട്രാഡേയിലെ ഉയർന്ന നിലവാരം പരീക്ഷിച്ചു. എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. ബാങ്കുകൾ, ലോഹങ്ങൾ, ധനകാര്യ സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1411 ഓഹരികൾ ഉയർന്നു, 726 എണ്ണം ഇടിഞ്ഞു, 214 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിപണി മനോഭാവം പോസിറ്റീവ് ആയിരുന്നു.
നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, എസ്ബിഐ, ഭാരതി എയർടെൽ, എസ്ബിഐ ലൈഫ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, അൾട്രാ ടെക് സിമന്റ്, സിപ്ല, ഡിവിസ് ലാബ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
സാങ്കേതിക സൂചകങ്ങൾ ചെറിയ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. , സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഉയർന്ന നിലവാരത്തിനടുത്തായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 17,675 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് മുകളിൽ നിലനിൽക്കുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. അല്ലെങ്കിൽ, സൂചിക കുറച്ച് ദിവസത്തേക്ക് 17,300 എന്ന ഹ്രസ്വകാല പിന്തുണയ്ക്കു മുകളിൽ സമാഹരിക്കപ്പെട്ടേക്കാം.
പിന്തുണ - പ്രതിരോധ നിലകൾ
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,575-17,535-17,485
റെസിസ്റ്റൻസ് ലെവലുകൾ
17,625-17,675-17,725
(15 മിനിറ്റ് ചാർട്ടുകൾ)
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - പോസിറ്റീവ് ചായ്‌വ്
ബാങ്ക് നിഫ്റ്റി 861.55 പോയിന്റ് നേട്ടത്തോടെ 41,251.35 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, മൊമെന്റം സൂചകങ്ങൾ പോസിറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീളമുള്ള വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി മുൻ പ്രതിരോധമായ 41,000-ന് മുകളിൽ ക്ലോസ് ചെയ്തു. സൂചിക ഈ നിലയ്ക്ക് മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ പോസിറ്റീവ് ട്രെൻഡ് ഇന്നും തുടരാം. അടുത്ത പ്രതിരോധം 42,000 ലെവലിലാണ്.
ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,150-41,000-40,800
റെസിസ്റ്റൻസ് ലെവലുകൾ
41,400-41,600-41,800
(15 മിനിറ്റ് ചാർട്ടുകൾ)