ഇന്ന് ഈ ഓഹരികളെ ശ്രദ്ധിക്കുക!

നിഫ്റ്റി 43.10 പോയിന്റ് (0.24 ശതമാനം) താഴ്ന്ന് 17,721.50 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചിക 17,650-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഇടിവ് ഇന്നും തുടരാം.

നിഫ്റ്റി 17,790.10 ൽ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രാവിലെ തന്നെ ഇൻട്രാഡേയിലെ ഉയർന്ന നില 17,811.20-ൽ പരീക്ഷിച്ചു. സൂചിക ക്രമേണ ഇടിഞ്ഞ് 17,652.60 എന്ന ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 17,721.50 ൽ ക്ലോസ് ചെയ്തു. റിയൽ എസ്റ്റേറ്റ്, ബാങ്ക്, ധനകാര്യ സേവന മേഖലകൾ എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

എഫ്എംസിജി, ഓട്ടോ, മീഡിയ, ഐടി എന്നിവയാണ് നഷ്ടം നേരിട്ടത്. 880 ഓഹരികൾ ഉയർന്നു, 1292 എണ്ണം ഇടിഞ്ഞു, 175 എണ്ണം മാറ്റമില്ലാതെ തുടർന്നു. ഇത് വിപണി നെഗറ്റീവ് ആണെന്നു സൂചിപ്പിക്കുന്നു.

അദാനി എന്റർപ്രൈസസ്, ഡോ. റെഡ്ഡീസ്, കൊട്ടക് ബാങ്ക്, അദാനി പോർട്ട്സ്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ടാറ്റാ സ്റ്റീൽ, ഹിൻഡാൽകോ, ഐടിസി, സൺ ഫാർമ, മാരുതി എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

സാങ്കേതിക സൂചകങ്ങൾ നിഷ്പക്ഷ പ്രവണതയെ സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ കറുത്ത കാൻഡിൽ രൂപപ്പെടുത്തി മുൻ ദിവസത്തെ ക്ലോസിംഗിനു താഴെയായി ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 17,650-ൽ ഇൻട്രാഡേ പിന്തുണയുണ്ട്, സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നിലനിർത്തിയാൽ ഡൗൺ ട്രെൻഡ് ഇന്നും തുടരാം. നിഫ്റ്റിക്ക് 17,800 ലെവലിൽ പ്രതിരോധമുണ്ട്. കയറ്റം തുടങ്ങാൻ സൂചിക ഈ നിലയ്ക്ക് മുകളിൽ നീങ്ങണം.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

17,650-17,580-17,500

റെസിസ്റ്റൻസ് ലെവലുകൾ

17,800-17,870-17,970

(15 മിനിറ്റ് ചാർട്ടുകൾ)



ഈ ഓഹരികൾ ശ്രദ്ധിക്കുക

എയു ബാങ്ക്

ക്ലോസിംഗ് വില 650 രൂപ. സ്റ്റോക്ക് 640 ന്റെ പിന്തുണയ്ക്ക് മുകളിൽ തുടരുകയാണെങ്കിൽ, പോസിറ്റീവ് ട്രെൻഡ് വരും ദിവസങ്ങളിലും തുടരാം. പ്രതിരോധ നിലകൾ 670/680

കൊട്ടക് ബാങ്ക്

ക്ലോസിംഗ് വില 1772 രൂപ. ഇതിന് 1785 ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്, ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ, പോസിറ്റീവ് ആക്കം വരും ദിവസങ്ങളിലും തുടരാം. പിന്തുണ 1720 പ്രതിരോധം 1835/1950

ഇന്ന് മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുന്ന പ്രമുഖ ഓഹരികൾ

3 എം ഇന്ത്യ, അഡാനി പവർ, അഡാനി വിൽമർ, കമ്മിൻസ്, ഇക്വിറ്റാസ് ബാങ്ക്, എസ്കോർട്സ്, ഗ്രാഫൈറ്റ് ഇന്ത്യ, എച്ച്സിഎൽ, ഹണിവെൽ, ഇന്ത്യൻ ടോണേഴ്സ്, എൻസിസി, ഓബറോയ് റിയൽറ്റി, പിരമൾ എന്റർപ്രൈസസ്, എസ്കെഎഫ് ഇന്ത്യ, സിംഫണി.



ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - സമാഹരണം

ബാങ്ക് നിഫ്റ്റി 116.30 പോയിന്റ് ഉയർന്ന് 41,490.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ ഡോജി കാൻഡിൽ രൂപപ്പെടുത്തി. പ്രതിരോധനിലയായ 41,550 ന് അടുത്ത് ക്ലോസ് ചെയ്തു. ഈ ലെവലിന് മുകളിൽ സൂചിക ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ് ആയി മാറും. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഹ്രസ്വകാല പിന്തുണ 39,500 ലെവലിലാണ്.




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 41,335-41,100-40,850

റെസിസ്റ്റൻസ് ലെവലുകൾ

41,600-41,800-42,000

(15 മിനിറ്റ് ചാർട്ടുകൾ)

(Equity investing is subject to market risk. Always do your own research before Investing)

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it