സാങ്കേതിക വിശകലനം: നിഫ്റ്റി ഇടിവ് തുടരും

ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന സാങ്കേതിക വിശകലനം

സാങ്കേതിക വിശകലനം

ഡിസംബര്‍ 15 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി വലിയ ഇടിവോടെ 18,414.90-ല്‍ ക്ലോസ് ചെയ്തു. വരും ദിവസങ്ങളിലും ഇടിവ് തുടരാം.
നിഫ്റ്റി 18,614.40 ല്‍ താഴ്ചയോടെയാണു വ്യാപാരം ആരംഭിച്ചത്. താഴോട്ടുള്ള പ്രവണത സെഷനിലുടനീളം തുടര്‍ന്നു. 18414.90 ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 18,387.70 എന്ന താഴ്ന്ന നിലവാരത്തിലെത്തി. എല്ലാ മേഖലകളും നഷ്ടത്തില്‍ അവസാനിച്ചു. ഐടി, മീഡിയ, പൊതുമേഖലാ ബാങ്കുകള്‍, ലോഹം എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. 741 ഓഹരികള്‍ ഉയര്‍ന്നു, 1406 എണ്ണം ഇടിഞ്ഞു, 182 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണു ക്ലോസ് ചെയ്തത്. ഡെയ്ലി ചാര്‍ട്ടില്‍ ഒരു നീണ്ട കറുത്ത മെഴുകുതിരി രൂപപ്പെട്ട് ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഈ ഘടകങ്ങള്‍ കൂടുതല്‍ ഇടിവിനുള്ള സാധ്യത സൂചിപ്പിക്കുന്നു.
താഴുമ്പോള്‍ സൂചികയ്ക്ക് 18,350-ല്‍ ഒരു ചെറിയ പിന്തുണയുണ്ട്. സൂചിക ഇതിനു താഴെ വ്യാപാരം ചെയ്തു നില നിന്നാല്‍ വരും ദിവസങ്ങളില്‍ 18,000 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവല്‍ പരീക്ഷിച്ചേക്കാം.





പിന്തുണ - പ്രതിരോധ നിലകള്‍
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 18,350-18,275-18,200
റെസിസ്റ്റന്‍സ് ലെവലുകള്‍
18,435-18,500 -18,575
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
യുഎസ്, യൂറോപ്യന്‍ വിപണികള്‍ താഴ്ന്നു ക്ലോസ് ചെയ്തു. ഇന്ന് രാവിലെ ഏഷ്യന്‍ വിപണികള്‍ താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. എസ്ജിഎക്സ് നിഫ്റ്റി 18,397 ലെവലിലാണ്. ഇതു മുമ്പത്തെ ക്ലോസിംഗിനേക്കാള്‍ കുറവാണ്. നിഫ്റ്റി ഇന്ന് താഴ്ചയോടെ വ്യാപാരം തുടങ്ങാം. വിദേശ നിക്ഷേപകര്‍ 710.74 കോടിയുടെ ഓഹരികള്‍ വിറ്റു, സ്വദേശി നിക്ഷേപ സ്ഥാപനങ്ങള്‍ 260.92 കോടിയുടെ ഓഹരികള്‍ വാങ്ങി.
ബാങ്ക് നിഫ്റ്റി
ഹ്രസ്വകാല പ്രവണത - താഴ്ചയിലേക്കു ചായ്‌വ്

ബാങ്ക് നിഫ്റ്റി 550.90 പോയിന്റ് താഴ്ന്ന് 43,498.20 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങള്‍ താഴ്ചയ്ക്കുള്ള പ്രവണത കാണിക്കുന്നു. സൂചിക ദൈനംദിന ചാര്‍ട്ടില്‍ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി ദിവസത്തിന്റെ താഴ്ച്ചയ്ക്ക് സമീപം ക്ലോസ് ചെയ്തു. താഴുമ്പോള്‍ സൂചികയ്ക്ക് 43,380-ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ ട്രേഡ് ചെയ്തു നില നിന്നാല്‍ സൂചിക 43,000 എന്ന ഹ്രസ്വകാല സപ്പോര്‍ട്ട് ലെവല്‍ പരീക്ഷിച്ചേക്കാം. ബുള്ളിഷ് ട്രെന്‍ഡ് തുടരുന്നതിന് സൂചിക 43,800-ന് മുകളില്‍ ക്ലോസ് ചെയ്യേണ്ടതുണ്ട്.



ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 43,400-43,200-43,000

റെസിസ്റ്റന്‍സ് ലെവലുകള്‍
43,600-43,800 -44,000
(15 മിനിറ്റ് ചാര്‍ട്ടുകള്‍)


Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it