ഓഹരി പരിചയം: Dishman Carbogen Amcis Ltd.

ഈ വാരം നിക്ഷേപകര്‍ക്ക് വേണ്ടി പരിചയപ്പെടുത്തുന്ന ഓഹരിയാണ് Dishman Carbogen Amcis Ltd. ഇന്ത്യയിലെ 80 തോളം ഫാര്‍മ കമ്പനികളെ എടുത്തു പരിശോധിച്ചാല്‍ ഓഹരിയുടെ വിലയും ആകെത്തുക ആസ്തി മൂല്യവും നോക്കിയാല്‍ പന്ത്രണ്ടാം സ്ഥാനത്താണ് DCAL ന്റെ സ്ഥാനം. ആഗോള ഫാര്‍മ ഇന്‍ഡസ്ട്രിയിലെ ഒരു പ്രധാന ഔട്ട്‌സോഴ്‌സിംഗ് പാര്‍ട്ണറും 1983 ല്‍ സ്ഥാപിതവുമായ ഒരു കമ്പനിയാണ് Dishman Carbogen Amcis Ltd. ഒറ്റവാക്കില്‍ DCAL നല്‍കുന്ന സേവനത്തെ പറയുന്ന പേരാണ് CRAMS അഥവാ കോണ്‍ട്രാക്റ്റ് റിസര്‍ച്ച് ആന്‍ഡ് മാനുഫാക്ചറിംഗ് സര്‍വീസസ്. ഇന്ത്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ചൈന എന്നീ രാജ്യങ്ങളില്‍ DCAL സേവനങ്ങള്‍ നിലനില്‍ക്കുന്നു.

ഈ കമ്പനിയുടെ 70% സേവനങ്ങള്‍ വിനിയോഗിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ്. DCAL India region large scale production കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് നിയന്ത്രിക്കുന്നത് സ്വിറ്റസര്‍ലണ്ടില്‍ നിന്നുമാണ്. 2015 ല്‍ ആണ് Dishman Pharma & Carbogen Amcis എന്നീ കമ്പനികള്‍ ലയിച്ചത്.

ഈ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാന്‍ മറ്റൊരു പ്രധാന ഘടകം എന്നത് അതിന്റെ ഓഹരി വിലയും ഓഹരിയുടെ മൂല്യവും തമ്മിലുള്ള അനുപാതമാണ്. ഇപ്പോഴത്തെ ഓഹരി വിലയായ 83 രൂപ എന്നത് അതിന്റ book value മൂല്യത്തിന്റെ മൂന്നില്‍ ഒന്ന് പോലും വരുന്നില്ല എന്നതാണ് പ്രധാന ആകര്‍ഷണം. ഒരു ഫാര്‍മ കമ്പനി എന്ന നിലക്ക് നോക്കുമ്പോള്‍ അന്തര്‍ദേശീയമായ എല്ലാ പ്രശ്‌നങ്ങളും അതുപോലെ അമേരിക്കയില്‍ നിന്നും നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക ശോഷണവും മറ്റേതൊരു കമ്പനിയെ പോലെയും ഈ ഓഹരിയേയും ബാധിക്കാം. ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നും ഒരേ നിലവാരത്തില്‍ താഴോട്ടു കുതിക്കണം എന്നില്ല.

അടുത്ത ഏതാനും മാസങ്ങളില്‍ ഫാര്‍മ സെക്റ്റര്‍ ഒരു കുതിപ്പ് കാണിച്ചാല്‍ സ്വാഭാവികമായും ഇത്തരം കമ്പനികളുടെ വിലനിലവാരവും വളരെ ഉയര്‍ന്ന നിലവാരത്തില്‍ ട്രേഡ് ചെയ്യപ്പെടാന്‍ സാധ്യത കൂടുതലാണ്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയുടെ വിലനിലവാരം 250രൂപ വരെ എത്താന്‍ സാധ്യതയുണ്ട്. ഈ കമ്പനിക്ക് അധികം കടബാധ്യതകള്‍ ഇല്ല എന്നതും വിലനിലവാരം എല്ലാ അര്‍ത്ഥത്തിലും വളരെ discounted റേഞ്ചില്‍ ട്രേഡ് ചെയ്യപ്പെടുന്നു എന്നതും ഒരു multi bagger stock ആയി മാറാന്‍ സാധ്യത നല്‍കുന്നു.

ഓഹരിയെ കുറിച്ച് കൂടുതല്‍ അറിയാന്‍: Ameer Sha Pandikkad
Equity India & Research , Managing Director: Mindmagna Trainings & Speedoclub Retail Mobile: 85 4748 4769 / 79 0224 0332

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ameer Shah Pandikkad
Ameer Shah Pandikkad  

Investment Research & Marketing Consultant;Managing Director, Mindmagna Trainings & Speedoclub Retail;Mobile: 85 4748 4769 / 79 0224 0332

Related Articles

Next Story

Videos

Share it