Begin typing your search above and press return to search.
നിഫ്റ്റിക്ക് സാങ്കേതിക സൂചകങ്ങള്‍ നെഗറ്റീവ്; ഇന്‍ട്രാഡേ പിന്തുണ 23,900ല്‍
നിഫ്റ്റി 662.10 പോയിന്റ് (2.68%) ഇടിഞ്ഞ് 24,055.60 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഷോര്‍ട്ട് റെസിസ്റ്റന്‍സ് ലെവല്‍ 24,200 ന് താഴെ തുടരുകയാണെങ്കില്‍ ഇടിവ് ഇന്നും തുടരും.
നിഫ്റ്റി കുത്തനേ താഴ്ന്ന് 24,302.80ല്‍ വ്യാപാരം തുടങ്ങി. നെഗറ്റീവ് ട്രെന്‍ഡ് സെഷനിലുടനീളം തുടര്‍ന്നു. 24,055.60ല്‍ ക്ലോസ് ചെയ്യുന്നതിനുമുമ്പ് 23,893.70 എന്ന താഴ്ന്ന നിലയിലെത്തി. എല്ലാ മേഖലകളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മെറ്റല്‍, മീഡിയ, റിയല്‍റ്റി, പൊതുമേഖലാ ബാങ്കുകള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട മേഖലകള്‍. 265 ഓഹരികള്‍ ഉയരുകയും 2334 ഓഹരികള്‍ ഇടിയുകയും 57 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി സൂചികയിലെ കൂടിയ നേട്ടം ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, നെസ്ലെ, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റാ കണ്‍സ്യൂമര്‍ എന്നിവയ്ക്കായിരുന്നു.
കൂടുതല്‍ നഷ്ടം നേരിട്ടത് ടാറ്റാ മോട്ടോഴ്‌സ്, ഒഎന്‍ജിസി, അദാനി പോര്‍ട്‌സ്, ടാറ്റാ സ്റ്റീല്‍ എന്നിവയ്ക്കാണ്.
മൊമെന്റം സൂചകങ്ങള്‍ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലാക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇടിവ് തുടരാനുള്ള സാധ്യതയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സൂചികയ്ക്ക് 24,200ല്‍ ഇന്‍ട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 23,500-23,350 ഏരിയയില്‍ തുടരുന്നു.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,900 -23,750 -23,600
പ്രതിരോധം 24,100 -24,250 -24,400
(15മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 23,500 -22,800
പ്രതിരോധം 24,200 -25,000.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 1258.05 പോയിന്റ് നഷ്ടത്തില്‍ 50,092.10ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ താഴേക്കുള്ള പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ തുടരുന്നു. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇവയെല്ലാം സൂചിപ്പിക്കുന്നത്, ആക്കം കരടികള്‍ക്ക് അനുകൂലമായി തുടരുന്നു എന്നാണ്. സൂചികയ്ക്ക് 50,000ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലയ്ക്ക് താഴെ നീങ്ങിയാല്‍ മാന്ദ്യം തുടരും. 50,275 ലാണ് ഏറ്റവും അടുത്ത ഇന്‍ട്രാഡേ പ്രതിരോധം. ഒരു പുള്‍ബാക്ക് റാലിക്കായി സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിര്‍ത്തണം. താഴ്ന്ന ഭാഗത്ത്, ഹ്രസ്വകാല പിന്തുണ 49,000 ലെവലില്‍ തുടരുന്നു.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍ 50,000 -49,800 -49,600
പ്രതിരോധ നിലകള്‍
50,275 -50,500 -50,800
(15മിനിറ്റ് ചാര്‍ട്ടുകള്‍).
പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക് ഹ്രസ്വകാല സപ്പോര്‍ട്ട് 49,000 -47,500
പ്രതിരോധം 50400 -51900.
Next Story
Videos