നിഫ്റ്റി ചാർട്ട് സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു; 24,400ൽ ഹ്രസ്വകാല പ്രതിരോധം

നിഫ്റ്റി 3.30 പോയിന്റ് (0.01%) താഴ്ന്ന് 24,320.55ലാണ് ക്ലോസ് ചെയ്തത്. ബുള്ളിഷ് ട്രെന്‍ഡ് സ്ഥാപിക്കാന്‍ സൂചിക ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവല്‍ ആയ 24,400 മറികടക്കേണ്ടതുണ്ട്.

നിഫ്റ്റി താഴ്ന്ന് 24,329.40ല്‍ വ്യാപാരം ആരംഭിച്ച് രാവിലെ 24,240.60 എന്ന താഴ്ന്ന നിലവാരത്തിലെത്തി. സൂചിക ക്രമേണ ഉയര്‍ന്ന് 24,344.60 എന്ന ഉയര്‍ന്ന നിലവാരം പരീക്ഷിച്ചു. 24,320.55ല്‍ ക്ലോസ് ചെയ്തു.

എഫ്എംസിജിയും ഐടിയും ഒഴികെ എല്ലാ മേഖലകളും താഴ്ന്നു. പൊതുമേഖലാ ബാങ്കുകള്‍, ലോഹം, ഫാര്‍മ, ഓട്ടോ എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 1,024 ഓഹരികള്‍ ഉയരുകയും 1,520 ഓഹരികള്‍ ഇടിയുകയും 91 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റി 50 സൂചികയില്‍ ഒഎന്‍ജിസി, ഐടിസി, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടം. ഡിവിസ് ലാബ്, ടൈറ്റന്‍, ബിപിസിഎല്‍, ശ്രീറാം ഫിന്‍ എന്നിവ കൂടുതല്‍ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ഒരു ഡോജി കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു തൊട്ടുതാഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഒരു സമാഹരണത്തിന്റെ സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 24,400 ലെവലില്‍ ഹ്രസ്വകാല പ്രതിരോധമുണ്ട്.

സൂചിക ഈ നിലയ്ക്ക് മുകളില്‍ ട്രേഡ് ചെയ്തു നിലനിന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്നും തുടരാം. അല്ലെങ്കില്‍, കുറച്ച് ദിവസത്തേക്ക് സൂചിക ഈ നിലയ്ക്ക് താഴെ സമാഹരിക്കപ്പെട്ടേക്കാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 24,300 ലെവലിലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 24,300 -24,225 -24,150
പ്രതിരോധം 24,400 -24,475 -24,550
(15മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 24,250 -23,800 പ്രതിരോധം 24,750 -25,250.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 234.55 പോയിന്റ് നഷ്ടത്തില്‍ 52,425.80ല്‍ ക്ലോസ് ചെയ്തു. സാങ്കേതികമായി, പ്രതിദിന ചാര്‍ട്ടില്‍ എംഎസിഡി വില്‍പന സിഗ്‌നല്‍ നല്‍കിയിരിക്കുന്നു. സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരിക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ ബ്ലായ്ക്ക് കാന്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

ഈ പാറ്റേണ്‍ നെഗറ്റീവ് ചായ്വ് സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 51,900 ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അല്ലെങ്കില്‍, സൂചിക ഈ നിലയ്ക്ക് മുകളില്‍ കുറച്ച് ദിവസത്തേക്ക് സമാഹരിച്ചേക്കാം. 52,700ലാണ് ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം. ഒരു ബുള്ളിഷ് പ്രവണതയ്ക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ സപ്പോര്‍ട്ട്
52,200 -51,900 -51,600
പ്രതിരോധം 52,700 -53,000 -53,400
(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക്
ഹ്രസ്വകാല സപ്പോര്‍ട്ട് 51,900 -50,650
പ്രതിരോധം 53,250 -54,500.
Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it