സാങ്കേതിക വിശകലനം: ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ്; നിഫ്റ്റിയുടെ പ്രതിരോധ നില ഇതാണ്

ഷെയര്‍ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം

സാങ്കേതിക വിശകലനം:

(ഒക്ടോബർ 28-ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെൻഡ് ബുള്ളിഷ് ആണ്, വരും ദിവസങ്ങളിൽ നിഫ്റ്റി 18,000ലെ പ്രതിരോധം പരീക്ഷിച്ചേക്കാം

നിഫ്റ്റി 49.85 പോയിന്റ് (0.28%) ഉയർന്ന് 17,786.85-ൽ ക്ലോസ് ചെയ്തു. സൂചിക 17,756.40ൽ നേട്ടത്തോടെ തുടങ്ങുകയും 17,838.90ലെ ഉയർന്നനില പരീക്ഷിക്കുകയും ചെയ്തു. പിന്നീട് ക്രമേണ ഇടിഞ്ഞ് 17,723.70 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി, ഒടുവിൽ 17786.85 ൽ ക്ലോസ് ചെയ്തു, ഓട്ടോ ഒഴികെയുള്ള എല്ലാ സെക്ടറുകളും താഴ്ന്നു ക്ലോസ് ചെയ്തു. ലോഹം, ഫാർമ, ഐടി, മാധ്യമങ്ങൾ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണി പൊതുവേ നെഗറ്റീവ് ആയിരുന്നു, 837 ഓഹരികൾ ഉയർന്നു, 1311 എണ്ണം ഇടിഞ്ഞു, 156 എണ്ണം മാറ്റമില്ലാതെ തുടർന്നു.

ആക്കസൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുമ്പത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഈ പാറ്റേൺ ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. ഉയരുമ്പോൾ , 17,840ൽ പ്രതിരോധം ഉണ്ട്. സൂചിക 18,000 എന്ന റെസിസ്റ്റൻസ് ലെവൽ പരീക്ഷിച്ചേക്കാം. ഏറ്റവും അടുത്തുള്ള പിന്തുണ 17,637 ലെവലിലാണ്.

പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

17750-17700-17650

റെസിസ്റ്റൻസ് ലെവലുകൾ

17880-17900-17950 (15 മിനിറ്റ് ചാർട്ടുകൾ)





യു.എസ് വിപണി നല്ല നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ വലിയ മാറ്റമില്ലാതെയാണവസാനി ച്ചത്. ഏഷ്യൻ വിപണികൾ താഴ്ചയാേടെയാണ് വ്യാപാരം നടത്തുന്നത്. എസ്ജി എക്സ് നിഫ്റ്റി നേട്ടത്തോടെ 17,995 ൽ ആണ്. നിഫ്റ്റി ഇന്ന് നല്ല ഉയർച്ചയോടെ വ്യാപാരം തുടങ്ങാം.

വിദേശ നിക്ഷേപകർ ​1,568.75 കോടിയുടെ നിക്ഷേപം നടത്തി. സ്വദേശിഫണ്ടുകൾ 613.37 കോടിയുടെ വിൽപന നടത്തി.


ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത: പോസിറ്റീവ് ചായ് വ്.



ബാങ്ക് നിഫ്റ്റി 308.45 പോയിന്റ് താഴ്ന്ന് 40,990.85 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും കയറ്റത്തിനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ഒരു ചെറിയ കറുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻ മെഴുകുതിരിക്ക് താഴെയായി ക്ലോസ് ചെയ്തു. ഈ പാറ്റേൺ നെഗറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 40,600-ൽ പിന്തുണയുണ്ട്, സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, ഹ്രസ്വകാല പ്രവണത താഴേക്ക് തിരിയാം. ബുള്ളിഷ് ട്രെൻഡ് തുടരുന്നതിന്, സൂചിക 41,530 ലെവലിന് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്.


പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ

40,800-40,600-40,400

റെസിസ്റ്റൻസ് ലെവലുകൾ 41000-41200-41500 (15 മിനിറ്റ് ചാർട്ടുകൾ)


സാങ്കേതിക വിശകലന പദാവലി

മെഴുകുതിരി വിശകലനം 14

(Candlestick Analysis 14)

വിഴുങ്ങുന്ന കരടി

(The Bearish Engulfing Pattern)






രണ്ട് ദിവസത്തെ മെഴുകുതിരി പാറ്റേണാണ് ബെയറിഷ് എൻഗൾഫിംഗ് പാറ്റേൺ. ആദ്യം, ഒരു ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുന്നു. പിന്നീട് വലിയ കറുത്ത മെഴുകുതിരി രൂപപ്പെട്ട് രണ്ടാം ദിവസത്തെ തിരി തലേദിവസത്തെ മെഴുകുതിരിയെ വിഴുങ്ങുകയോ ഓവർലാപ്പ് ചെയ്യുകയോ ചെയ്യുന്നു. ഈ പാറ്റേൺ ഒരു അപ്‌ട്രെൻഡിന്റെ അവസാനത്തിൽ രൂപപ്പെട്ടാൽ ട്രെൻഡ് റിവേഴ്സൽ ആയി കണക്കാക്കാം.

കറുത്ത മെഴുകുതിരികൾ വെളുത്ത മെഴുകുതിരികളേക്കാൾ ഉയരത്തിൽ ഓപ്പൺ ചെയ്ത് തലേദിവസം രൂപംകൊണ്ട വെളുത്ത മെഴുകുതിരികളേക്കാൾ താഴെ ക്ലോസ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസത്തെ തിരിയെ പൂർണ്ണമായ ഓവർലാപ് ചെയ്യുന്നത്, വാങ്ങൽ സമ്മർദ്ദം കുറയുന്നതായി സൂചിപ്പിക്കുന്നു.

കാളകളിൽ നിന്ന് കരടികൾ വിപണിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഈ പാറ്റേൺ കാണിക്കുന്നു. കൂടുതൽ സ്ഥിരീകരണത്തിന്, അടുത്ത മെഴുകുതിരി ബെയറിഷ് എൻൾഫിംഗ് പാറ്റേണിനേക്കാൾ താഴെയായി ക്ലോസ് ചെയ്യേണ്ടതുണ്ട്.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it