സാങ്കേതിക വിശകലനം: ബുള്ളിഷ് പ്രവണത തുടരുമോ? വരും ദിവസങ്ങളിൽ എന്ത് സംഭവിക്കും?

ഷെയർ മാര്‍ക്കറ്റിന്റെയും ഓഹരികളുടെയും വിശകലനത്തില്‍ പരിചയ സമ്പന്നനും പ്രഗല്ഭനുമായ ജോസ് മാത്യു ടി.യുടെ പ്രതിദിന പംക്തി -സാങ്കേതിക വിശകലനം

സാങ്കേതിക വിശകലനം

(നവംബർ മൂന്നിലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി)

നിഫ്റ്റി നെഗറ്റീവ് ചായ് വോടെയാണെങ്കിലും 18,000നു മുകളിൽ ക്ലോസ് ചെയ്തു.

നിഫ്റ്റി 30.15 പോയിന്റ് (-0.17%) താഴ്ന്ന് 18052.70-ൽ ക്ലോസ് ചെയ്തു. സൂചിക 17,968.30-ൽ താഴ്ചയോടെ ആരംഭിച്ചു. ക്രമേണ കയറി 18,106.30-ലെ ഉയർന്ന നില പരീക്ഷിച്ച് 18,052.70 ൽ ക്ലോസ് ചെയ്തു. ബാങ്കുകൾ, റിയൽറ്റി, എഫ്എംസിജി മേഖലകളാണ് കൂടുതൽനേട്ടമുണ്ടാക്കിയത്.ഐടി, ഓട്ടോ, മെറ്റൽ മേഖലകൾക്കു വലിയ നഷ്ടമുണ്ടായി. 961 ഓഹരികൾ ഉയർന്നു, 1168 ഓഹരികൾ താണു, 174 എണ്ണം മാറ്റമില്ലാതെ തുടർന്നു.

സാങ്കേതിക സൂചകങ്ങളും മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു. സൂചിക ചെറിയ വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ താഴ്ന്ന നിലവാരത്തിന് താഴെയായി ക്ലോസ് ചെയ്തു. സൂചികയ്ക്ക് 18,000ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ക്ലോസ് ചെയ്താൽ വരും ദിവസങ്ങളിൽ താഴാനുള്ള പ്രവണത പ്രതീക്ഷിക്കാം. നിഫ്റ്റിക്ക് 18,175-ൽ ചെറിയ പ്രതിരോധമുണ്ട്. ബുള്ളിഷ് പ്രവണത തുടരാൻ, സൂചിക ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്യണം.

പിന്തുണ-പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 18,020-17,950-17,900

റെസിസ്റ്റൻസ് ലെവലുകൾ 18,100 -18,175-18,250 (15 മിനിറ്റ് ചാർട്ടുകൾ)



യുഎസ് വിപണി താഴ്ന്നു ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണിയിൽ എഫ്ടിഎസ്ഇ 100 ഉയർന്നു ക്ലോസ് ചെയ്തു, എന്നാൽ സിഎസി 40, ഡാക്സ് എന്നിവ താഴ്ന്നു. നിക്കൈ ഒഴികെ, ഏഷ്യൻ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എസ്‌ജിഎക്‌സ് നിഫ്റ്റി 18,109 ലെവലിലാണ് വ്യാപാരം.

മുൻ ക്ലോസിംഗിനെക്കാൾ ഉയർന്നതാണ് ഇത്. നിഫ്റ്റി ഇന്ന് നല്ല നേട്ടത്തോടെ വ്യാപാരംതുടങ്ങാം. എഫ്‌ഐഐകൾ 677.62കോടിയുടെ ഓഹരികൾ വാങ്ങി. സ്വദേശിഫണ്ടുകൾ 732.11 കോടിയുടെ വിൽപനക്കാരായി.

ബാങ്ക് നിഫ്റ്റി

ഹ്രസ്വകാലപ്രവണത: സമാഹരണം





ബാങ്ക് നിഫ്റ്റി 151.70 പോയിന്റ് ഉയർന്ന് 41298.40 ലാണ് ക്ലോസ് ചെയ്തത്. മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല മൂവിംഗ് ശരാശരികളും ഉയരാനുള്ള പ്രവണത സൂചിപ്പിക്കുന്നു.

സൂചിക പ്രതിദിന ചാർട്ടിൽ ഒരു വെളുത്ത മെഴുകുതിരി രൂപപ്പെടുത്തി മുൻദിവസത്തെ ക്ലോസിംഗ് ലെവലിന് മുകളിൽ ക്ലോസ് ചെയ്തു. 41,530ൽ സൂചികയ്ക്ക് പ്രതിരോധമുണ്ട്. ഈ ലെവലിന് മുകളിൽ ക്ലോസ് ചെയ്യുക യാണെങ്കിൽ, ബുള്ളിഷ് ട്രെൻഡ് പുനരാരംഭിക്കാം.

പിന്തുണ–പ്രതിരോധ നിലകൾ

സപ്പോർട്ട് ലെവലുകൾ 41,250-41,100-40,900

റെസിസ്റ്റൻസ് ലെവലുകൾ 41,450-41,650-41,800 (15 മിനിറ്റ് ചാർട്ടുകൾ)

സാങ്കേതിക വിശകലന പദാവലി

മെഴുകുതിരി വിശകലനം 17 (Candlestick Analysis 17)

പ്രഭാതതാരക - Morning Star




പ്രഭാതതാരക (മോണിംഗ് സ്റ്റാർ ) ബുള്ളിഷ് റിവേഴ്‌സൽ പാറ്റേൺ ആയി കണക്കാക്കപ്പെടുന്നു. സാധാരണയായി ഒരു ഡൗൺട്രെൻഡിന്റെ അവസാനത്തിലാണ് ഇതു സംഭവിക്കുന്നത്. പാറ്റേണിൽ മൂന്ന് മെഴുകുതിരികൾ ഉണ്ട്. ആദ്യ ദിവസം ഒരു വലിയ കറുത്ത മെഴുകുതിരി, രണ്ടാം ദിവസം ചെറിയ വെള്ളയോ കറുപ്പോ മെഴുകുതിരി, മൂന്നാം ദിവസം നീളമുള്ള വെളുത്ത മെഴുകുതിരി. ഈ പാറ്റേണിന്റെ ആദ്യഭാഗം ഒരു വലിയ കറുത്ത മെഴുകുതിരിയാണ്.

രണ്ടാം ദിനം ആരംഭിക്കുന്നത് തകർച്ചയോടെയാണ്. വിൽപനക്കാർ നിയന്ത്രണത്തിലാണെന്ന് രണ്ടാം ദിവസത്തിന്റെ തുടക്കം മുതൽ വ്യക്തമാണ്. എന്നിരുന്നാലും, വിൽപനക്കാർക്ക് വില കുറയ്ക്കാൻ കഴിയുന്നില്ല. രണ്ടാം ദിവസം മെഴുകുതിരി ബുള്ളിഷ്, ബെയ്റിഷ് അല്ലെങ്കിൽ ന്യൂട്രൽ ആകാം.

മൂന്നാം ദിവസം ആരംഭിക്കുന്നത് ഒരു ബുള്ളിഷ് ഗ്യാപ്പ് അപ്പോടെയാണ്. കാളകൾക്ക് വിലകൾ ഉയർത്താൻ കഴിയുന്ന നിലയാകും., പലപ്പോഴും ആദ്യ ദിവസത്തെ നഷ്ടം ഈ ദിവസം ഇല്ലാതാക്കുന്നു.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles
Next Story
Videos
Share it