ബ്രേക്ക്ഫാസ്റ്റില്‍ ഒഴിവാക്കണം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ഒരു ദിവസത്തില്‍ ഏറ്റവും മികച്ചതായി കഴിക്കേണ്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അത് ബ്രേക്ക്ഫാസ്റ്റ് എന്നു തന്നെയാണ് എല്ലാ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് പ്രാതല്‍ കഴിക്കാത്തവരും പാക്കറ്റ് ഭക്ഷണങ്ങള്‍ പ്രാതലായി കഴിക്കുന്നവരും കൂടുതലാണ്. തിരക്കുപിടിച്ച ജീവിതത്തിലും രാവിലെയുള്ള ഓട്ടപ്പാച്ചലിലും മനഃപൂര്‍വമോ അല്ലാതെയോ നാം പോഷകാഹാരം നോക്കി കഴിക്കാന്‍ സമയം കണ്ടെത്തുന്നത് കുറവാണ്.

പ്രാതല്‍ രാജാവിനെപ്പോലെ കഴിക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. പക്ഷെ അത് കഴിക്കാവുന്ന ഭക്ഷണം മാത്രമായിരിക്കണം. ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റ് ഇത്രയും അടങ്ങിയതാകണം പ്രാതല്‍. ഹെല്‍ത്തി അല്ലാത്ത ബ്രേക്ക്ഫാസ്റ്റ് ഭാരം കൂടാനും രോഗങ്ങള്‍ വരാനും കാരണമാകും. ഒഴിവാക്കേണ്ട പ്രാതല്‍ വിഭവങ്ങള്‍ നോക്കാം.

പാക്കറ്റ് ജ്യൂസ്

പാക്കറ്റില്‍ ലഭ്യമായതെല്ലാം ആരോഗ്യപ്രദമാകില്ല. അതിനാല്‍ തന്നെ പാക്കറ്റ് ഭക്ഷണങ്ങള്‍ സ്ഥിരമാക്കരുത്. പ്രത്യേകിച്ച് ജ്യൂസുകള്‍. പാക്കറ്റില്‍ ലഭ്യമായ ജ്യൂസുകള്‍ സാചുറേറ്റഡ് ഫാറ്റ്, ഷുഗര്‍ എന്നിവ

ഫോര്‍ട്ടിഫൈഡ് ബ്രേക്ക്ഫാസ്റ്റ് സെറില്‍സ്

ഹോള്‍ ഗ്രെയ്ന്‍സ്, വൈറ്റമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട് എന്നു പറയുന്ന പാക്കറ്റ് സെറില്‍ ഒരിക്കലും പ്രാതല്‍ ആക്കരുത്. റിഫൈന്‍ഡ് ഗ്രെയിന്‍സ്, ഷുഗര്‍ എന്നിവ ഇവയില്‍ ധാരാളം ഉണ്ട്. മധുരം ധാരാളം അടങ്ങിയ ഇവ സ്ഥിരമായി കഴിച്ചാല്‍ അമിതവണ്ണം, പ്രമേഹം എന്നിവ ഉണ്ടാകും.

പാന്‍ കേക്ക്, വാഫിള്‍സ്

റിഫൈന്‍ഡ് ഫ്‌ലോര്‍, ഷുഗര്‍ എന്നിവ ധാരാളം ഉള്ള ഇവ ഒരിക്കലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. പാന്‍കേക്ക് സിറപ്പില്‍ കൂടിയ അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ് ഉണ്ട്.

നോണ്‍ ഫാറ്റ് യോഗര്‍ട്ട്

മധുരം ചേര്‍ത്ത ഫാറ്റ് ഫ്രീ ആയ ഫ്രൂട്ട് യോഗര്‍ട്ട് ഒരിക്കലും പ്രാതല്‍ മെനുവില്‍ ഉള്‍പ്പെടുത്തരുത്. കൃത്രിമമധുരം ആണ് ഇവയില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

പാലും പഴങ്ങളും മാത്രം

പോഷകാഹാരം ഏറെ ഉണ്ടെങ്കിലും പാലും പഴങ്ങളും മാത്രം പ്രഭാത ഭക്ഷണമാക്കുന്നത് ശരിയല്ല. രാത്രി മുഴുവന്‍ ഭക്ഷണം കഴിക്കാതെ ഇരുന്നിട്ട് പിന്നീട് കഴിക്കുന്ന ഭക്ഷണമാണ് ബ്രേക്ക് ഫാസ്റ്റ് എന്നതിനാല്‍ പാലും പഴങ്ങളും മാത്രം കഴിക്കുന്നത് അസിഡിറ്റി ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആവിയില്‍ വേവിച്ച ഭക്ഷണം 60 ശതമാനം, 20 ശതമാനം പഴങ്ങള്‍, 20 ശതമാനം പാനീയം എന്നിവയാണ് പ്രഭാത ഭക്ഷണമാക്കേണ്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it