ലോകത്തെ സമ്പന്ന കായിക താരത്തിന്റെ പട്ടികയില്‍ പി വി സിന്ധുവും

ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരങ്ങളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും. 5.5 മില്യണ്‍ ഡോളര്‍ (ഏകദേശം 39 കോടി രൂപ) വരുമാനമുള്ള സിന്ധു പട്ടികയില്‍ 13 ാം സ്ഥാനത്താണ്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു വനിതാ കായിക താരവും സിന്ധു മാത്രമാണ്. ബാഡ്മിന്റണല്‍ ലോക ചാംമ്പ്യനായ സിന്ധുവാണ് രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള വനിതാ കായിക താരമെന്നാണ് ഫോര്‍ബ്‌സിന്റെ വിലയിരുത്തല്‍.
ടെന്നിസ് താരം സെറീന വില്യംസാണ് പട്ടികയില്‍ ഒന്നാമത്.

29.2 മില്യണ്‍ യുഎസ് ഡോളരാണ് സെറീനയുടെ വരുമാനം. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ ചാമ്പ്യനായ നവോമി ഒസാകയാണ് രണ്ടാം സ്ഥാനത്ത്. 24.3 മില്യണ്‍ ഡോളറാണ് അവരുടെ വരുമാനം. പട്ടികയിലെ ആദ്യത്തെ 15 പേരുടെ ആകെ വരുമാനം 146 മില്യണ്‍ യുഎസ് ഡോളറാണ്. കഴിഞ്ഞ വര്ഷം ഇത് 130 മില്യണ്‍ ഡോളറായിരുന്നു.

ടെന്നീസാണ് വനിതാ കായിക താരങ്ങള്‍ക്ക് വന്‍തുക സമ്പാദിക്കാനുള്ള ഏറ്റവും മികച്ചയിനമായി കരുതപ്പെടുന്നത്. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ പുരുഷ താരങ്ങളെ അപേക്ഷിച്ച് തുച്ഛമായ തുക മാത്രമേ വനിതാ താരങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂ. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ സ്വാധീനം വര്‍ധിച്ചതോടെ വനിതാ കായിക താരങ്ങളുടെ മാര്‍ക്കറ്റിംഗ് ഡിമാന്‍ഡ് വര്‍ധിച്ചു വരികയാണെന്നും ഫോര്‍ബ്‌സ് വിലയിരുത്തുന്നു.

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it