അര്‍ബുദത്തിന് പുതിയ മരുന്ന്; 'വെര്‍സാവോ'

വിവിധ തരം അര്‍ബുദ രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 'വെര്‍സാവോ' എന്ന മരുന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് പുറത്തിറക്കി. ഇപ്പോള്‍ വിപണിയിലുള്ള റോച്ചെയുടെ അവാസ്റ്റിനുമായി ഏറ്റവും സാമ്യമുള്ള ( ബയോസിമിലര്‍ ) വെര്‍സാവോ മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ചികില്‍സയ്ക്കു വഴിതെളിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ എം.വി. രമണ പറഞ്ഞു.

അവാസ്റ്റിനും അതിന്റെ ആറ് ബയോസിമിലറുകളും ചേര്‍ന്ന് 2018 ല്‍ ഇന്ത്യയില്‍ നിന്ന് ഏകദേശം 223 കോടി ഡോളര്‍ ആണ് കമ്പനിക്കു നല്‍കിയത്. കമ്പനിയുടെ ഓങ്കോളജി പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്താന്‍ വെര്‍സാവോ സഹായിക്കുമെന്ന് രമണ പറഞ്ഞു.

Related Articles
Next Story
Videos
Share it