സെലിബ്രിറ്റികളില്‍ സമ്പന്നന്‍ വിരാട് കൊഹ്ലി

ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ ഏറ്റവും സമ്പന്നന്‍ വിരാട് കൊഹ്്‌ലിയെന്ന് ഫോര്‍ബ്‌സ് ഇന്ത്യ. രാജ്യത്തെ നൂറ് സെലിബ്രിറ്റി സമ്പന്നരുടെ പട്ടികയില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പിന്നിലാക്കിയാണ് വിരാട് കൊഹ്്്‌ലി മുന്നിലെത്തിയത്. 2016 മുതല്‍ സല്‍മാന്‍ ഖാനായിരുന്നു പട്ടികയില്‍ ഒന്നാമത്. 252.72 കോടി രൂപയാണ് വിരാട് കൊഹ്്‌ലിയുടെ ഈ വര്‍ഷത്തെ സമ്പാദ്യം. അതേസമയം സല്‍മാന്‍ ഖാന്റേത് 229.25 കോടി രൂപയാണ്.

ആദ്യ പത്തില്‍ രണ്ട് വനിതാ താരങ്ങള്‍ ഇടം പിടിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. പട്ടികയില്‍ ഏകദേശം മൂന്നിലൊന്നു പേരും വനിതകളാണ്. ആലിയ ഭട്ടും ദീപിക പദുക്കോണുമാണ് ടോപ്പ് ടെന്നില്‍ ഇടം നേടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് സെലിബ്രിറ്റികള്‍ 22 ശതമാനം അധികം വരുമാനം നേടിയെന്നതും ഈ വര്‍ഷത്തിന്റെ പ്രത്യേകതയായി ഫോര്‍ബ്‌സ് എടുത്തു കാട്ടുന്നു. വിരമിച്ചതിനു ശേഷവും സച്ചിന്‍ എന്ന ബ്രാന്‍ഡിന് വലിയ മങ്ങലൊന്നുമില്ലെന്ന് പട്ടിക വെളിവാക്കുന്നു. ഒന്‍പതാം സ്ഥാനത്തുണ്ട് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തൊട്ടു പിന്നാലിയ രോഹിത് ശര്‍മയാണ്.
ഹോട്ട് സ്റ്റാര്‍, ആമസോണ്‍ പ്രൈം, നെറ്റ് ഫ്‌ളിക്‌സ് പോലുള്ള പ്ലാറ്റ് ഫോമുകളിലെ കണ്ടന്റ് പ്രൊഡ്യൂസറായ കല്‍ക്കി കൊച്ച്‌ലിന്‍, സെയ്ഫ് അലി ഖാന്‍ എന്നിവരും പട്ടികയിലുണ്ട്.സെലിബ്രിറ്റി ഷെഫുമാരായ രണ്‍വീര്‍ ബ്രാര്‍, വികാസ് ഖന്ന എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Ajaya Kumar
Ajaya Kumar  

Senior Correspondent

Related Articles

Next Story

Videos

Share it