ഈ മൂന്ന് ഭയങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? അവയാണ് നിങ്ങളുടെ വിജയത്തിന് തടസം

എത്ര കഠിനമായി അദ്ധ്വാനിച്ചിട്ടും എന്തുകൊണ്ട് വിജയം എന്നെത്തേടി വരുന്നില്ലെന്ന് പലരും ചോദിക്കുന്നു. ഈ മൂന്ന് ഭയങ്ങള്‍ നിങ്ങളുടെ ഉള്ളിലുണ്ടെങ്കില്‍ എത്ര കഴിവുണ്ടായാലും എത്ര അധ്വാനിച്ചാലും അര്‍ഹിക്കുന്ന വിജയം നിങ്ങളെ തേടിവരണമെന്നില്ല. ഏതൊക്കെയാണ് ഈ 3 ഭയങ്ങള്‍?

1. പരാജയപ്പെടുമോയെന്ന ഭയം

വളരെ ചെറിയ കാലം മുതലേ തന്നെ നാം പരാജയത്ത ഭയപ്പെട്ടുതുടങ്ങുന്നു. ചെറുപ്രായത്തിലേയുള്ള പരീക്ഷകളാണ് ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത്. വര്‍ഷങ്ങളായുള്ള ഈ പ്രോഗ്രാമിംഗ് നമ്മെ പരാജയം നിരാശയും നാണക്കേടും നഷ്ടവുമൊക്കെയാണ് തരുന്നതെന്ന ബോധ്യം നമ്മുടെ മനസിലുണ്ടാക്കുന്നു. പരാജയത്തെ ഭയക്കുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് എന്തൊക്കെയാണെന്ന് അറിയുന്നുണ്ടോ?

1. പല അവസരങ്ങളും പരാജയത്തെ ഭയന്ന് നാം വേണ്ടെന്നുവെക്കുന്നു.

2. പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാന്‍ മടികാണിക്കുന്നു. അവ പരാജയത്തിലേക്ക് വഴിതെളിച്ചാലോ എന്നാണ് ചിന്ത.

3. റിസ്‌കെടുക്കാന്‍ മടിക്കുന്നു. എന്നാല്‍ ആവശ്യത്തിന് റിസ്‌കെടുക്കാതെ എങ്ങനെ വിജയിക്കും?

3. തിരസ്‌ക്കരണത്തെക്കുറിച്ചുള്ള ഭയം

ആരും തിരസ്‌കരണം ആഗ്രഹിക്കുന്നില്ല. പകരം മറ്റുള്ളവരില്‍ നിന്നുള്ള അംഗീകാരമാണ് എല്ലാവര്‍ക്കും വേണ്ടത്. എന്നാല്‍ ഇതില്‍ തെറ്റില്ല. തിരസ്‌കരണത്തില്‍ നാം അസ്വസ്ഥപ്പെടുന്നതും തിരസ്‌കരണത്തെ വല്ലാതെ ഭയക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. തിരസ്‌കരണത്തെക്കുറിച്ചുള്ള ഭയം നിങ്ങളെ പെഴ്‌സണല്‍, പ്രൊഫഷണല്‍ വിജയങ്ങള്‍ നേടുന്നതില്‍ നിന്ന് തടയുന്നു. തിരസ്‌കരണത്തെ ഭയക്കുന്നവര്‍ക്ക് സംഭവിക്കുന്നത്

1 ആളുകളെ പ്രീതിപ്പെടുത്തി ജീവിക്കുന്നു.

2 തനിക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ ബിസിനസിലോ പ്രൊഫഷണലിലോ എന്തിന് വ്യക്തിഗത ജീവിതത്തില്‍ പോലും ചെയ്യാന്‍ ഇക്കൂട്ടര്‍ മടിക്കുന്നു. ജീവിതത്തിലെ സന്തോഷങ്ങള്‍ പോലും ഇല്ലാതാകുന്നു.

3. തനിക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ പോലും മറ്റുള്ളവരോട് ചോദിക്കാന്‍ ഇവര്‍ക്ക് വലിയ മടിയാണ്. പകരം മറ്റുള്ളവര്‍ തനിക്ക് അത് അറിഞ്ഞുനല്‍കട്ടെ എന്ന് വിചാരിച്ച് കാത്തിരിക്കുന്നു. ഉദാഹരണത്തിന് തനിക്ക് അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റം പോലും ചോദിക്കാതെ ഭയപ്പെട്ട് മാറിനില്‍ക്കുന്നു.

3. വിജയത്തെക്കുറിച്ചുള്ള ഭീതി

എങ്ങനെയാണ് ഒരാള്‍ വിജയത്തെ ഭയക്കുന്നത്? അതൊരു നല്ല കാര്യമല്ലേ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. എന്നാല്‍ പരാജയത്തെക്കാള്‍ കൂടുതലായി വിജയത്തെ ഭയക്കുന്നവരുണ്ട്. കാരണം ഇതാണ്. വിജയം മാറ്റത്തിന് വഴിതെളിക്കും. വിജയിക്കുന്നവര്‍ സമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. എത്ര നിങ്ങള്‍ വിജയികളാകുന്നുവോ അത്രത്തോളം നിങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങും. അതോടെ നിങ്ങള്‍ക്ക് മിത്രങ്ങളുമുണ്ടാകും, ഒപ്പം ശത്രുക്കളുമുണ്ടാകും. ഇത് പലരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. വിജയത്തെക്കുറിച്ചുള്ള ഭീതിയുടെ മറ്റൊരു കാരണം വിജയിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ കൂടുമെന്നതാണ്. നിങ്ങള്‍ വിജയിക്കുമ്പോള്‍ നിങ്ങളുടെ മുന്നിലുള്ള ബാര്‍ ഉയര്‍ത്തപ്പെടുകയാണ്. മറ്റുള്ളവര്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാന്‍ തുടങ്ങും. അത് സമ്മര്‍ദ്ദത്തിന് വഴിതെളിക്കും. വിജയത്തെക്കുറിച്ച് ഭയമുള്ളവര്‍ ചെയ്യുന്നത് ഇക്കാര്യങ്ങളാണ്.

1. അറിയാതെയോ അറിഞ്ഞോ വിജയിക്കാന്‍ വേണ്ടതൊന്നും ചെയ്യാതിരിക്കും. ഒരു ശരാശരിയില്‍ പോകാനായിരിക്കും ഇഷ്ടം.

2 കുറഞ്ഞ നിലവാരത്തില്‍ പോകാനായിരിക്കും താല്‍പ്പര്യം.

3. മറ്റുള്ളവര്‍ ശ്രദ്ധിക്കപ്പെടുന്നതും അവര്‍ തങ്ങളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നതും ഭയപ്പെടുന്നു.

ഈ മൂന്ന് ഭയങ്ങള്‍ മാറ്റിയില്ലെങ്കില്‍ അത് നിങ്ങളെ പരാജയത്തിലേക്ക് നയിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it