ഈ ബില്യണയര്‍മാരുടെ ആദ്യജോലി നിങ്ങളെ ഞെട്ടിക്കും

ജെഫ് ബെസോസ്: മക്‌ഡൊണാള്‍ഡ്‌സില്‍ ബര്‍ഗര്‍ ഉണ്ടാക്കല്‍

ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായ ജെഫ് ബെസോസിന്റെ ആദ്യജോലി എന്തായിരുന്നുവെന്ന് അറിയാമോ? കൗമാരകാലത്ത് മക്‌ഡൊണാള്‍ഡ്‌സിന്റെ അടുക്കളയില്‍ ജോലി ചെയ്തിട്ടുണ്ട് ഇദ്ദേഹം. ബര്‍ഗറുണ്ടാക്കുന്നതിന് മണിക്കൂറിന് 2.69 ഡോളറായിരുന്നു വരുമാനം.

മൈക്കിള്‍ ഡെല്‍: ചൈനീസ് റെസ്‌റ്റോറന്റില്‍ പാത്രം കഴുകല്‍

യു.എസ് ടെക് ഭീമനായ മൈക്കിള്‍ ഡെല്‍ 12ാം വയസില്‍ ഒരു ചൈനീസ് റെസ്റ്റോറന്റില്‍ പാത്രം കഴുകുന്ന ജോലി ചെയ്തിട്ടുണ്ട്.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍: 16ാം വയസില്‍ പത്രം

വെര്‍ജിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമയായ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ 16ാം വയസില്‍ ഒരു മാസിക തുടങ്ങി. 100 പൗണ്ട് മൂലധനവുമായാണ് സ്റ്റുഡന്റ് മാഗസിന്‍ എന്ന പ്രസിദ്ധീകരണത്തിന് അദ്ദേഹം തുടക്കമിടുന്നത്.

ട്രാവിസ് കലാനിക്ക്: ഡോര്‍ റ്റു ഡോര്‍ സെയ്ല്‍സ്മാന്‍

യൂബര്‍ ടാക്‌സി, യൂബര്‍ ഈറ്റ്‌സ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഗതാഗത, ഭക്ഷ്യവിതരണ മേഖലയെ കീഴ്‌മേല്‍ മറിച്ച യൂബറിന്റെ സ്ഥാപകനായ ട്രാവിസ് കലാനിക്കിന്റെ ആദ്യജോലി എന്താണെന്ന് അറിയാമോ? ഡോര്‍ റ്റു ഡോര്‍ സെയ്ല്‍സ്മാന്‍ ആയാണ് അദ്ദേഹം കരിയര്‍ ആരംഭിക്കുന്നത്.

ഇലോണ്‍ മസ്‌ക്: വീഡിയോ ഗെയിം കോഡ് വില്‍പ്പന

പുതിയ യുഗത്തിന്റെ ശില്‍പ്പിയെന്ന് വിളിക്കാം ഇലോണ്‍ മസ്‌കിനെ. ടെസ്ലയുടെ സ്ഥാപകനായ ഇലോണ്‍ മസ്‌കിന്റെ ആദ്യ ജോലി വീഡിയോ ഗെയിം കോഡുകള്‍ വില്‍ക്കുകയെന്നതായിരുന്നു. അതും 12ാം വയസില്‍. വീഡിയോ ഗെയിമിന്റെ പേര് ബ്ലാസ്റ്റാര്‍ഡ് എന്നായിരുന്നു.

ഇവാന്‍ സ്പീഗല്‍: റെഡ്ബുള്ളില്‍ പ്രതിഫലമില്ലാത്ത ജോലി

സ്‌നാപ്പ്ചാറ്റിന്റെ സ്ഥാപകനായ ഇവാന്‍ സ്പീഗലിന്റെ ആദ്യ ജോലി ബെവ്‌റിജ് കമ്പനിയായ റെഡ് ബുള്ളില്‍ ആയിരുന്നു. പ്രതിഫലമില്ലാത്ത ഒരു ഇന്റേണ്‍ ആയിരുന്നു സ്പീഗല്‍ അവിടെ.

ജാക്ക് ഡോഴ്‌സീ- സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍

ട്വിറ്ററിന്റെ സി.ഇ.ഒ ആയ ജാക്ക് ഡോഴ്‌സി ഒരു ഇന്റര്‍വ്യൂവിലാണ് തന്റെ ആദ്യജോലിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഒരു ഡെസ്പാച്ച് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണലായി ജോലി നോക്കുകയായിരുന്നു അദ്ദേഹം.

ലാറി എലിസണ്‍: കംപ്യൂട്ടര്‍ പ്രോഗ്രാമര്‍

ഒറാക്കിളിന്റെ സഹസ്ഥാപകനായ ലാറി എലിസന്റെ ആദ്യജോലി കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയിരുന്നു. ഡാറ്റാബേസ് വികസിപ്പിച്ചെടുക്കുന്നതിനായി മറ്റൊരു കമ്പനിയിലും ജോലി ചെയ്തിരുന്നു.

കെവിന്‍ സിസ്‌ട്രോം: ക്ലെര്‍ക്കില്‍ നിന്ന് കോടീശ്വരനിലേക്ക്

ഇന്‍സ്റ്റാഗ്രാം കെട്ടിപ്പടുക്കുന്നതിനുമുമ്പ് ഒരു റെക്കോര്‍ഡ് സ്‌റ്റോറില്‍ ക്ലെര്‍ക്കായി ജോലി ചെയ്തിരുന്നു, കെവിന്‍ സിസ്‌ട്രോം.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it