എതിരാളിയെ ഏറെ പിന്നിലാക്കാൻ ഇതാ ഒരു മാര്‍ക്കറ്റിംഗ് തന്ത്രം!

ബിസിനസിലെ മത്സരങ്ങളെ തടയാനായി വന്‍കിട കമ്പനികള്‍ എടുക്കുന്ന ഒരു തന്ത്രമാണ് ഡിഫെന്‍സിവ് മാര്‍ക്കറ്റിംഗ്. ഒരു ഉദാഹരണത്തിലൂടെ ഡിഫെന്‍സിവ് മാര്‍ക്കറ്റിംഗ് എന്തെന്ന് വിവരിക്കാം. പണ്ടുകാലത്ത് starbucks ആളുകള്‍ക്ക് wifi ഉപയോഗിക്കാനായി നല്‍കിയത് സൗജന്യമായല്ല. അതിനാല്‍ മറ്റുള്ള കോഫി ഷോപ്പുകള്‍ സൗജന്യ wifi നല്‍കാന്‍ തുടങ്ങിയപ്പോള്‍ starbucks ന്റെ വില്‍പ്പന കുറഞ്ഞു. ഇതിനെ starbucks defend ചെയ്യാനായി ഉപയോഗിച്ച പരസ്യ വാചകം 'Providing faster free wifi ' എന്നായിരുന്നു. അതായത് മത്സരങ്ങളെ അകറ്റാനായി നിലവിലെ ഉല്‍പ്പന്നത്തെക്കാളും ഉയര്‍ന്ന ഉല്‍പ്പന്നം ഇറക്കുന്ന രീതി. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്വന്തം സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തോടുതന്നെ മത്സരിക്കുക. സാധാരണയായി വലിയ കമ്പനികളാണ് ഇത്തരം തന്ത്രം പയറ്റുന്നത്. കാരണം അവര്‍ക്കുള്ള ശക്തമായ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീം തന്നെയാണ്. ചെറുകിട സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഗവേഷണം ചെയ്യുവാനോ നൂതനമായ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുവാനോവുള്ള സാമ്പത്തിക ശേഷിയും നൈപുണ്യവും കുറവായിരിക്കും. അതിനാല്‍ ഇത്തരം ചെറിയ സ്ഥാപനങ്ങള്‍ എന്നും വന്‍കിട മാര്‍ക്കറ്റ് ലീഡര്‍മാരുടെ ഫോളോവേഴ്‌സ് ആയിരിക്കും.

ആപ്പിള്‍ കമ്പനിയുടെ airpod ഉം airpod pro യും ഇതിനൊരു ഉദാഹരണമാണ്. airpod നെ കാളും ശേഷിയുള്ള ഉല്‍പ്പന്നം എന്ന നിലയിലായിരുന്നു airpod pro അവര്‍ അവതരിപ്പിച്ചത്. അതായത് നിങ്ങള്‍ ഞങ്ങളുടെ airpod വാങ്ങുന്നതിനേക്കാളും നല്ലത് ഞങ്ങളുടെ തന്നെ airpod pro വാങ്ങുന്നതാണ് എന്നാണ് പരോക്ഷമായി അവര്‍ അറിയിച്ചത്. അതുപോലെ തന്നെയാണ് ആപ്പിളിന്റെ M2 പ്രോസസ്സര്‍ അവതരിപ്പിച്ചപ്പോഴും M1 നെ കാളും മികച്ചത് എന്ന രീതിയിലാണ് അവകാശപ്പെട്ടത്. അതായത് മത്സരിക്കുന്നത് മാറ്റ് സ്ഥാപനത്തിനോടല്ല പകരം സ്വന്തം സ്ഥാപനത്തിന്റെ ഉല്‍പ്പന്നതോടുതന്നെയാണ്.
ഇനി എങ്ങനെയാണ് ഡിഫെന്‍സിവ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പയറ്റുന്നത് എന്ന് നോക്കാം.
1. Attack yourself : സ്വയം മത്സരിക്കുക. മറ്റൊരു സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തോടല്ല മത്സരിക്കുന്നത് പകരം സ്വന്തം സ്ഥാപനത്തിന്റെ ഉല്‍പ്പന്നതോടു മത്സരിക്കുന്നു.

2. Awake sleeping market : മാര്‍ക്കറ്റില്‍ സ്വാധീനം അറിയിക്കാനായി ഉറങ്ങിക്കിടക്കുന്ന മാര്‍ക്കറ്റിനെ ഉണര്‍ത്താനായി ഇടക്ക് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ നടത്തുന്നു. അത് ഒരുപക്ഷെ പുതിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നതാവാം. എന്തെങ്കിലും campaign ആരംഭിക്കുന്നതാവാം. മാര്‍ക്കറ്റില്‍ സജീവമായി നില്‍ക്കുക എന്നതാണ് ഉദ്ദേശം.

3. Improving product : നിലവിലെ ഉല്‍പ്പന്നത്തിന്റെ കാര്യക്ഷമത നിരന്തരമായി ഉയര്‍ത്തുക. അതിനാല്‍ തന്നെ മറ്റ് സ്ഥാപനങ്ങള്‍ക്ക് അടുക്കാന്‍ കഴിയില്ല.

4. Adjust pricing : ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനും സമൂഹത്തില്‍ ചര്‍ച്ചാവിഷയമാവാനും വിലയില്‍ മാറ്റം വരുത്തുക. വില വര്‍ധിപ്പിക്കുന്നതും കുറയ്ക്കുന്നതും ഒരു തന്ത്രമാണ്.

സാധാരണയായി മാര്‍ക്കറ്റ് ലീഡേഴ്‌സ് നിരന്തരമായി പയറ്റുന്ന ഒരു തന്ത്രമാണ് ഈ ഡിഫെന്‍സിവ് മാര്‍ക്കറ്റിംഗ്.

Siju Rajan Business Branding Strategist BRANDisam LLP www.sijurajan.com +91 8281868299


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it