നിങ്ങള്‍ക്ക് വിജയിയായ സീരിയല്‍ സംരംഭകനാകാന്‍ സാധിക്കുമോ?
ചിലര്‍ പറയാറുണ്ട് ഒരാള്‍ക്ക് ഒരു മനുഷായുസ്സില്‍ ഒന്നോ രണ്ടോ സംരംഭങ്ങള്‍ മാത്രമേ ചെയ്തു വിജയിപ്പിക്കാന്‍ കഴിയൂ എന്ന്. കാരണം ധാരണം സമയവും ശ്രമവും ബിസിനസ്സ് വിജയിപ്പിക്കുന്നതിനായി നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍ ഈ ചിന്തയെ പൊളിച്ചെഴുത്തുന്നതാണ് സീരിയല്‍ സംരംഭകര്‍ എന്ന ആശയം. ഒരു ബിസിനസ്സ് ആരംഭിച്ച് കുറച്ചു കാലം കഴിഞ്ഞ് മറ്റൊരു ബിസിനസ്സ് ആരംഭിക്കുന്നു, പിന്നീട് വീണ്ടും ആരംഭിക്കുന്നു. ഇത്തരത്തില്‍ പുതിയ മേഖലയില്‍ ബിസിനസ്സ് സംരംഭങ്ങള്‍ സൃഷ്ടിക്കുന്ന ആളുകളാണ് സീരിയല്‍ സംരംഭകര്‍. എന്നാല്‍ ഈ പറഞ്ഞതില്‍ ഒരു കാര്യം കൂടി കൂട്ടി വായിക്കേണ്ടത് സീരിയല്‍ സംരംഭകര്‍ ഒരു സംരംഭം തുടങ്ങി അതിനെ വിജയിപ്പിച്ചാവും അതിന്റെ നടത്തിപ്പ് ചുമതല മറ്റൊരാള്‍ക്ക് കൈമാറി മറ്റ് ബിസിനസ്സ് മേഖലയിലേക്ക് കടക്കുന്നത്. ഇത്തരം ആളുകളെ സംബന്ധിച്ചിടത്തോളം ഒരു കാര്യം മാത്രം ചെയ്ത് മുന്നോട്ട് പോകുവാന്‍ ഇഷ്ടപ്പെടുന്നവരല്ല. മാത്രമല്ല അത്തരത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവും താല്‍പ്പര്യത്തിനോടൊപ്പം തന്നെ അവര്‍ക്ക് ഉണ്ടാകും. എല്ലാര്‍ക്കും ഈ ഒരു അഭിരുചി ഉണ്ടാവണമെന്നില്ല. നിങ്ങള്‍ക്ക് സീരിയല്‍ സംരംഭകന്‍ ആകുവാനുള്ള നൈപുണ്യമുണ്ടോ? ഇനി ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ സ്വയം നിങ്ങളോട് ചോദിക്കുക.
2. വെറുതേയിരിക്കാന്‍ താല്‍പ്പര്യപ്പെടാത്ത, ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കണം എന്ന് ആഗ്രഹിക്കുന്ന, ഓരോ നിമിഷവും എന്തെങ്കിലും കാര്യത്തില്‍ ഇടപെടുന്ന, ഒരു മണിക്കൂര്‍ നഷ്ടപ്പെട്ടാല്‍ അതിനെ ഓര്‍ത്ത് വിലപിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങള്‍?
3. എന്തിലും സാധ്യത കാണുന്ന വ്യക്തിയാണോ നിങ്ങള്‍? ഏതൊരു കാര്യം കണ്ടാലും അതില്‍ ഒരു ബിസിനസ്സ് സാധ്യത കാണുന്ന, ഒരു സിനിമയായാലും യാത്രയായാലും പ്രതിസന്ധി നേരിടുകയാണെകിലും അതിലെല്ലാത്തിലും ഒരു സാധ്യത കാണുന്ന വ്യക്തിയാണോ നിങ്ങള്‍?
4. പണത്തിനോട് അമിതാവേശം ഇല്ലാത്ത ചെയ്യുന്ന കാര്യത്തില്‍ ആവേശം കാണുന്ന വ്യക്തിയാണോ നിങ്ങള്‍? അതായത് എത്ര കോടി രൂപ വാഗ്ദാനം ചെയ്താലും ഇഷ്ടമില്ലാത്ത കാര്യം ചെയ്യാത്ത ആളാണോ?
5. ഓരോ ദിവസവും കൃത്യമായി ടാസ്‌ക് വച്ച് അത് മുഴുവിപ്പിക്കുന്ന സ്വഭാവമുള്ള ആളാണോ നിങ്ങള്‍? അതായത് സമയത്തെ കൃത്യമായി ഉപയോഗിക്കുന്ന വ്യക്തി. ഡെഡ് ലൈന്‍ കടക്കാതെ അതിന് മുന്നേ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്ന സ്വഭാവമുണ്ടോ?
6. ഹോബി ഇല്ലാത്ത വ്യക്തിയാണോ? ഒരു പണിയും ഇല്ലാതിരിക്കുന്ന സമയത്താണ് ആളുകള്‍ ആ സമയത്തെ ഉപയോഗിക്കാന്‍ എന്തെങ്കിലും ഹോബി എന്ന പേരില്‍ ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ ഒരു നിമിഷം പോലും വെറുതേയിരിക്കാന്‍ ആഗ്രഹിക്കാത്ത കുളിക്കുവാണോ, ഭക്ഷണം കഴിക്കുവാണോ, ഉറങ്ങാനോ കൂടുതല്‍ സമയം ചിലവഴിക്കാത്ത ഓരോ കാര്യം ചെയ്യുമ്പോഴും ഓരോ പാഠങ്ങള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ? അതായത് ഒരു സിനിമ കാണുകയാണെങ്കില്‍ പോലും അതില്‍നിന്നും ഒരു പാഠം ഉള്‍കൊള്ളും.
ഈ പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ട് എങ്കില്‍ നിങ്ങളും രണ്ടില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ നയിക്കാനുള്ള നൈപുണ്യമുള്ള വ്യക്തിയായിരിക്കും. നമ്മള്‍ ഇന്ന് കാണുന്ന ഇലോണ്‍ മസ്‌കിനെ പോലുള്ള സീരിയല്‍ സംരംഭകരില്‍ ഉള്ള ഗുണങ്ങളാണ് മുകളില്‍ സൂചിപ്പിച്ചത്. ഈ ഗുണങ്ങള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കില്‍ ഈ ഗുണങ്ങള്‍ വളര്‍ത്തുവാനുള്ള ശ്രമം തുടങ്ങുക. അതിന് ശേഷം മാത്രം കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിലേക്ക് ഇറങ്ങുക.
( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com 91 8281868299 )