മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍ വിറ്റാണോ വമ്പനായത്?

യഥാര്‍ത്ഥത്തില്‍ McDonald's ഒരു ഫാസ്റ്റ് ഫുഡ് സ്ഥാപനം മാത്രമല്ല. അവര്‍ ഒരു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമാണ്. കഥ നടക്കുന്നത് 1940 കളിലാണ്. അന്നത്തെ കാലത്ത് അമേരിക്കയില്‍ ഫാസ്റ്റ്ഫുഡ് സംസ്‌കാരം ഉടലെടുത്ത സമയമായിരുന്നു. പക്ഷെ അന്നത്തെ ഒരു പ്രധാന പ്രശ്‌നം 'ഫാസ്റ്റ്ഫുഡ്' എന്ന പേരില്‍ മാത്രമേ ഫാസ്റ്റ് ഉണ്ടായിരുന്നുള്ളു. ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് ഇരുപതും മുപ്പതും മിനിറ്റ് കാത്തിരുന്നെങ്കില്‍ മാത്രമേ ഭക്ഷണം ലഭിക്കുമായിരുന്നുള്ളൂ. Raymond Albert Kroc എന്ന വ്യക്തിക്ക് ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ജീവനോപാധി മില്‍ക്ക്‌ഷെയ്ക്ക് ്ഉണ്ടാക്കുന്ന ഉപകരണത്തിന്റെ വില്‍പ്പനയായിരുന്നു. ഒരേ സമയം ഒരു ഉപകരണത്തില്‍ നിന്നും 8 മില്‍ക്ക് ഷെയ്ക്ക് ്ഉണ്ടാക്കാന്‍ കഴിയും എന്നതാണ് അതിന്റെ പ്രത്യേകത. ധാരാളം ഭക്ഷണശാലകളില്‍ കയറിയിറങ്ങി എങ്കിലും വളരെ ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് ഉപകരണം വാങ്ങിയത്. അങ്ങനെയിരിക്കുമ്പോഴാണ് നാല് മില്‍ക്ക് ഷെയ്ക്ക് നിര്‍മാണ ഉപകരണത്തിന്റെ ഓര്‍ഡര്‍ ഒരു സ്ഥാപനത്തില്‍ നിന്നും ലഭിച്ചത്. അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 32 മില്‍ക്ക് ഷെയ്ക്ക് ഒരേ സമയം വിറ്റുപോകുന്ന സ്ഥാപനം നാട്ടില്‍ ഉണ്ടോ എന്നോര്‍ത്ത് അത്ഭുതപ്പെട്ടു. എന്തായാലും ആ സ്ഥാപനം ഒന്ന് നേരില്‍ കാണണം എന്ന ലക്ഷ്യത്തോടെ മൈലുകള്‍ യാത്ര ചെയ്തു. സ്ഥാപനത്തിന്റെ മുന്നില്‍ എത്തിയപ്പോള്‍ അദ്ദേഹം കണ്ടത് നീണ്ടനിര. സ്ഥാപനത്തിന്റെ പേര് അദ്ദേഹം ശ്രദ്ധിച്ചു McDonald's. സ്ഥാപനത്തിന്റെ സ്ഥാപകാരായ McDonald's സഹോദരങ്ങളെ അദ്ദേഹം പരിചയപ്പെട്ട് സ്ഥാപനത്തിന്റെ അകത്തുള്ള പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ചെന്നു. വളരെ standardised ആയിട്ടുള്ള സിസ്റ്റമാണ് അവിടെ കണ്ടത്. വെറും 30 സെക്കന്‍ഡില്‍ ഒരു ബര്‍ഗര്‍ ഉണ്ടാക്കാന്‍ കഴിയുന്ന രീതിയിലായിരുന്നു അത് ക്രമീകരിച്ചിട്ടുണ്ടായിരുന്നത്. എല്ലാബര്‍ഗറിനുംഒരേരുചിആയിരുന്നു. ഇത്ശരിക്കുംറേയിനെഅത്ഭുതപ്പെടുത്തി. അവിടുന്നയിരുന്നു ങരഉീിമഹറ െന്റെചരിത്രംആരംഭിക്കുന്നത്.

കുറെചര്‍ച്ചകള്‍ക്കൊടുവില്‍ McDonald's നെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള കരാറില്‍ അവര്‍ ഒപ്പിട്ടു. McDonald's എന്ന പേരും സ്ഥാപനത്തിനകത്തെ സിസ്റ്റവും ഉപയോഗിക്കാം എന്നതായിരുന്നു കരാറിലെ പ്രധാന ഭാഗം. ആളുകളെ കൊണ്ട് ഫ്രാഞ്ചൈസി എടുപ്പിക്കുന്ന കാര്യം റെയ്മണ്ട് ഏറ്റെടുത്തു. ഓരോ വില്‍പ്പനയുടെയും 0.5 ശതമാനം തുക McDonald's സഹോദരങ്ങള്‍ക്ക് നല്‍കാമെന്നും തീരുമാനിച്ചു. അടുത്ത 5 വര്‍ഷം കൊണ്ട് അമേരിക്കയില്‍ മാത്രം റെയ്മണ്ട് 228 McDonald's സ്ഥാപിച്ചു. ഒരു കുടുംബത്തിന് വന്നിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയിലാണ് ഓരോ McDonald's ഉം ക്രമീകരിച്ചത്. സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് വരുമാനം വര്‍ധിക്കുന്നുണ്ടായിരുന്നില്ല. ഒരു ബര്‍ഗര്‍ വിറ്റാല്‍ എത്ര ലാഭം ലഭിക്കും? അദ്ദേഹം വലിയ കടക്കെണിയിലായി. അദ്ദേഹത്തിന്റെ അഭിഭാഷകനുമായുള്ള സംഭാഷണത്തിനിടയില്‍ റെയ്മണ്ടിനോട പറഞ്ഞു 'റേ, താങ്കള്‍ ചെയ്യുന്നത് ബര്‍ഗര്‍ ബിസിനസ്സ് അല്ല. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സാണ്,'' അവിടന്ന് ചരിത്രം മാറുകയായിരുന്നു.

റെയ്മണ്ട് പുതിയ സ്ഥാപനം തുടങ്ങി. McDonald's റിയല്‍ എസ്‌റ്റേറ്റ് കോര്‍പറേഷന്‍. മികച്ച സ്ഥലത്ത് സ്ഥലം വാങ്ങി അത് ഫ്രാഞ്ചൈസിക്ക് പാട്ടത്തിന് നല്‍കുന്നു. ഒപ്പം McDonald's നടത്തുന്നതിനുള്ള അനുവാദവും. ചുരുക്കത്തില്‍ റെയ്മണ്ടിന്റെ വരുമാന സ്രോതസ് വര്‍ധിച്ചു. സ്വന്തം സ്ഥലം പാട്ടത്തിന് നല്‍കുമ്പോള്‍ ലഭിക്കുന്ന തുക, ഫ്രാഞ്ചൈസി നല്‍കുമ്പോള്‍ ലഭിക്കുന്ന തുക, ഓരോ വില്‍പ്പനക്കും ലഭിക്കുന്ന ലാഭവിഹിതം ഒപ്പം സ്ഥാപനത്തിലെ ഉല്‍പ്പന്നങ്ങള്‍ മൊത്തമായി ഒരു സ്ഥലത്ത് നിന്നും എടുക്കുമ്പോള്‍ കിട്ടുന്ന ഡിസ്‌കൗണ്ട്. ഈ ബിസിനസ്സ് മോഡല്‍ കൊണ്ട് 2019 ല്‍ 47 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തി McDonald's ന് ഉണ്ടാക്കാന്‍ കഴിഞ്ഞു.

നിങ്ങളുടെ സ്ഥാപനത്തിന്റെ ബിസിനസ്സ് മോഡല്‍ മികച്ചതാണോ? ചിന്തിച്ചുനോക്കൂ.

(BRANDisam ത്തിന്റെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. ഫോണ്‍: +91 8281868299)


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it