Begin typing your search above and press return to search.
റീബൊക്കിനെയും അഡിഡാസിനെയും നൈക്കി തകര്‍ത്തുവാരിയ കഥ!
വളരെ ചെലവു കുറഞ്ഞ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് Ambush മാര്‍ക്കറ്റിംഗ്. മനോഹരമായ ഈ സ്ട്രാറ്റജി കൃത്യമായി ഉപയോഗിച്ചാല്‍ സംരംഭകര്‍ക്ക് വളരെയധികം നേട്ടമുണ്ടാകും. ഇത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന കമ്പനികളില്‍ ഒന്നാണ് Nike.
സ്‌പോര്‍ട്‌സില്‍ title sponsorship (ഔദ്യോഗിക) എന്നത് ഒരു സ്വര്‍ണ്ണഖനിയാണ്. പ്രത്യേകിച്ചും ഒളിമ്പിക്‌സ്, ലോകകപ്പ് തുടങ്ങിയ വലിയ ടൂര്‍ണ്ണമെന്റുകളില്‍.
ഔദ്യോഗിക സ്‌പോണ്‍സര്‍ ആകുന്നതിലൂടെ കസ്റ്റമര്‍ ബേസ് വര്‍ദ്ധിക്കുകയും സ്ഥാപനത്തിന്റെ വിശ്വാസ്യതയും അവബോധവും വര്‍ദ്ധിക്കുകയും ഇത് സെയില്‍സും profitability യും കൂടാന്‍ സഹായിക്കുകയും ചെയ്യും. വളരെയധികം പണം ചെലവഴിച്ച് കടുത്ത മത്സരത്തിലൂടെയാണ് ഓരോ കമ്പനിയും ഇത് നേടിയെടുക്കുന്നത്.
1996-ലെ Atlanta Olympics ന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ Reebock ആണ്. ഒളിമ്പിക്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ അല്ലാത്ത ആര്‍ക്കും ഒളിമ്പിക്‌സിനെ സംബന്ധിക്കുന്ന ഒന്നും ഉപയോഗിക്കാന്‍ നിയപരമായി അര്‍ഹതയില്ല.
Nike ആദ്യം ചെയ്തത് അന്നത്തെ ഏറ്റവും മികച്ച താരങ്ങളായ മൈക്കല്‍ ജോണ്‍സന്റെയും കാള്‍ ലൂയിസിന്റെയും സ്‌പോണ്‍സര്‍ഷിപ്പ് നേടിയെടുത്തു. മൈക്കല്‍ ജോണ്‍സണ്‍ മത്സരിച്ചപ്പോഴും 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോഴും ഈ ഷൂ ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല വിജയിച്ചശേഷം മിക്ക മാഗസികളുടേയും മുഖചിത്രത്തില്‍ ജോണ്‍സനോടൊപ്പം Nike ന്റെ ഗോള്‍ഡണ്‍ ഷൂ ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലേക്ക് കടക്കുന്ന കാണികള്‍ക്ക് അവരുടെ രാജ്യത്തെ പിന്‍തുണക്കാനായി Nike ന്റെ ലോഗോ പതിച്ച കൊടി സൗജന്യമായി വിതരണം ചെയ്തു.
ഒളിമ്പിക്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആരാണെന്ന് ഒരു സര്‍വേയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കരുതിയത് Nike ആണെന്നാണ്. ചുരുക്കത്തില്‍ കോടികണക്കിന് പണം സ്‌പോണ്‍സര്‍ഷിപ്പിനും പരസ്യത്തിനും മുടക്കിയ Reebock നേക്കാള്‍ നേട്ടം Nike നേടിയെടുത്തു.
2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത് Adidas നാണ്. Nike ല്‍ നിന്നുണ്ടായ പഴയ അനുഭവത്തിന്റെ വെളിച്ചത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി നിയമങ്ങള്‍ കടുപ്പിച്ചു.
2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചത് Adidas നാണ്. Nike ല്‍ നിന്നുണ്ടായ പഴയ അനുഭവത്തിന്റെ വെളിച്ചത്തില്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി നിയമങ്ങള്‍ കടുപ്പിച്ചു.
2012 എന്നോ ലണ്ടന്‍ എന്നോ ഉപയോഗിക്കാന്‍ പാടില്ല അതുപോലെ തന്നെ ഒളിമ്പിക്‌സുമായി ഔദ്യോഗികമായി സഹകരിക്കാത്തവരുമായി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നുവരെ കായികതാരങ്ങള്‍ക്ക് നിയന്ത്രണമുണ്ടായി. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയിലും Adidas ഉം ചേര്‍ന്ന് എല്ലാ പഴുതുകളും അടച്ചപ്പോള്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ Nike ന്റെ ആംബുഷ് മാര്‍ക്കറ്റിംഗ് നടക്കില്ലെന്ന് എല്ലാവരും കരുതി.
എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ചശസല മറ്റൊരു മനോഹരമായ ആംബുഷ് മാര്‍ക്കറ്റിംഗ് തന്ത്രത്തിനു തുടക്കമിട്ടു " Find your greatness Campaign".
എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ചശസല മറ്റൊരു മനോഹരമായ ആംബുഷ് മാര്‍ക്കറ്റിംഗ് തന്ത്രത്തിനു തുടക്കമിട്ടു " Find your greatness Campaign".
കായികതാരങ്ങള്‍ക്ക് പരസ്യത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിന ാല്‍ Nike മറ്റൊരു തന്ത്രം പുറത്തെടുത്തു. 400 കായിക താരങ്ങള്‍ക്ക് Nike ന്റെ സ്‌പെഷ്യല്‍ ഷൂ നല്‍കി. ഇതിനുവേണ്ടി പ്രത്യേകമായി രൂപ കല്പന ചെയ്ത ഫ്‌ളൂറസെന്റ് (തിളക്കമുളള) മഞ്ഞയും പച്ചയും നിറത്തിലുളള ഈ ഷൂ ട്രാക്കുമായുളള നിറത്തിന്റെ വൈരുദ്ധ്യം കാരണം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ലണ്ടന്‍ നഗരത്തിന്റെ പേര് പരസ്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ അവര്‍ മറ്റൊരു തന്ത്രം കണ്ടു പിടിച്ചു. ലോകമെമ്പാടുമുളള 20 ലധികം ലണ്ടനുകള്‍ കണ്ടെത്തി. ലിറ്റില്‍ ലണ്ടന്‍, സ്‌മോള്‍ ലണ്ടന്‍, ലണ്ടന്‍ ഇന്‍ ഒഹിയോ തുടങ്ങി അമേരിക്കയിലും, കാനഡയിലും, കരീബിയന്‍ ദ്വീപുകളിലും, ആഫ്രിക്കയിലുമുളള ലണ്ടന്‍ എന്ന പേരിലുളള നിരവധി നഗരങ്ങള്‍, ലണ്ടന്‍ ഹോട്ടല്‍, ലണ്ടന്‍ ജിംനേഷ്യം തുടങ്ങി ലണ്ടന്‍ എന്ന പേരിലുളള റോഡ് വരെ പരസ്യങ്ങളില്‍ ഉപയോഗിച്ചു. യഥാര്‍ത്ഥ ലണ്ടന്‍ നഗരത്തെ മാത്രം ഒഴിവാക്കി.
ഇനിയാണ് ആംബുഷ് മാര്‍ക്കറ്റിംഗിന്റെ ഏറ്റവും മികച്ച തന്ത്രം Nike പുറത്തെടുത്തത്. പരസ്യങ്ങളില്‍ കായിക താരങ്ങളെ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിനാല്‍ യുവാക്കളെയും കൗമാരക്കാരേയും ഉള്‍പ്പെടുത്തി മനോഹരമായ ഒരു പരസ്യം രൂപകല്‍പ്പന ചെയ്തു.
ഓരോ സാധാരണക്കാരന്റെ ഉളളിലും മഹത്വം ഉണ്ടന്നും ഈ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിശീലനം നടത്തിയാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും മികച്ച കായിക താരങ്ങള്‍ ആകാമെന്നുളള വളരെ ശക്തവും വൈകാരികവും ആവേശകരവുമായ ഒരു പരസ്യമായിരുന്നു അത്.
ഓരോ സാധാരണക്കാരന്റെ ഉളളിലും മഹത്വം ഉണ്ടന്നും ഈ കഴിവുകള്‍ തിരിച്ചറിഞ്ഞ് പരിശീലനം നടത്തിയാല്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും മികച്ച കായിക താരങ്ങള്‍ ആകാമെന്നുളള വളരെ ശക്തവും വൈകാരികവും ആവേശകരവുമായ ഒരു പരസ്യമായിരുന്നു അത്.
ഒളിമ്പിക്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആരാണെന്നുളള സര്‍വേയില്‍ 37% പേര്‍കരുതിയത് അത് Nike ആണെന്നാണ്. 27% പേര്‍ മാത്രമാണ്…Adidas ആണെന്ന് തിരിച്ചറിഞ്ഞത്. സാമൂഹിക മാധ്യമങ്ങളില്‍ പോലും Nike മികച്ച് നിന്നു. യൂടൂബില്‍ 5 മില്യന്‍ View Nike ന് ലഭിച്ചപ്പോള്‍ Adidas ന് ലഭിച്ചത് 3.2 മില്യന്‍ വ്യൂ മാത്രം, ഒളിമ്പിക്‌സ് കഴിഞ്ഞപ്പോള്‍ 150 മില്യന്‍ ഡോളറിലധികം മുടക്കി ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് നേടിയ Adidas നേക്കാള്‍ നേട്ടമുണ്ടാക്കിയത് Nike ആയിരുന്നു.
വളരെ പ്രായോഗികവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയാണ് നിങ്ങളുടെ ഉല്പന്നം, ഉപഭോക്താവിന്റെ താല്പര്യങ്ങള്‍, എതിരാളികളുടെ തന്ത്രങ്ങള്‍ മാര്‍ക്കറ്റിലെ ട്രെന്‍ഡുകള്‍ എന്നിവ കൃത്യമായി മനസിലാക്കി ഉപയോഗിച്ചാല്‍ ഇത് നിങ്ങളുടെ ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായകരമാകും.
(ലേഖകന്‍ ബിസിനസ് കോച്ചും സെയില്‍സ് ട്രെയിനറുമാണ്. ഫോണ്‍: 9947888548
renju.businesscoach@gmail.com )
(ലേഖകന്‍ ബിസിനസ് കോച്ചും സെയില്‍സ് ട്രെയിനറുമാണ്. ഫോണ്‍: 9947888548
renju.businesscoach@gmail.com )
Next Story
Videos