വില്‍പ്പന കൂട്ടണോ? ഇതാ ചില ലോ കോസ്റ്റ് മാര്‍ക്കറ്റിംഗ് ടെക്‌നിക്കുകള്‍

ഏതൊരു വലുതോ ചെറുതോ ആയ ബിസിനസിനെയും മുന്നോട്ടേക്ക് നയിക്കുന്ന പ്രധാന ഘടകം ആ സ്ഥാപനത്തിലെ സിസ്റ്റവും(System) വില്‍പ്പനയുമാണ്(Sales). ഏറ്റവും മികച്ച സിസ്റ്റം നടപ്പാക്കുന്നതുവഴി ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താന്‍ സാധിക്കുകയും അതിന്റെ ഫലമായി മികച്ച ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും കഴിയും. ഉല്‍പ്പന്നം മികച്ചയായതുകൊണ്ടുമാത്രം വില്‍പ്പന നടക്കുകയില്ല. ബിസിനസിലേക്ക് പണം വരുത്തുന്ന ഒരേ ഒരു കാര്യം വില്‍പ്പനയാണ്. ഇത് വര്‍ധിപ്പിക്കാന്‍ മികച്ച രീതിയില്‍ മാര്‍ക്കറ്റിങ് അനിവാര്യമാണ്. പല കുടില്‍ വ്യവസായങ്ങളും നേരിടുന്ന വെല്ലുവിളി, മാര്‍ക്കറ്റിംഗിന് ചെലവഴിക്കാന്‍ വേണ്ടത്ര പണമില്ല എന്നതാണ്. വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ അല്ലെങ്കില്‍ ചെലവില്ലാതെ ചെയ്യാന്‍ കഴിയുന്ന ചില മാര്‍ക്കറ്റിങ് രീതികളുണ്ട്. അവയെ ഒന്ന് പരിചയപ്പെടാം. ഇത് ഏറ്റവും മികച്ച രീതിയാണ് എന്ന അവകാശപ്പെടാന്‍ കഴിയില്ല. ഒന്നും ഇല്ലാത്ത സ്ഥാനത്ത് എന്തെങ്കിലും ചെയ്യുന്നത് നല്ലതാവുമല്ലോ.

1. ഗൂഗിള്‍ my Business: ഒരു സ്ഥാപനത്തെ കുറിച്ച് ഗൂഗിളില്‍ തിരയുമ്പോള്‍ വലത് വശത്തായി സ്ഥാപനത്തിന്റെ പേരും, വിലാസവും, ഫോണ്‍ നമ്പറും, ഉല്‍പ്പന്നങ്ങളുടെ ചിത്രങ്ങളും, ആളുകള്‍ പങ്കിട്ട reviews ഉം എല്ലാം കാണാന്‍ കഴിയുമല്ലോ. ഇത് പണചിലവില്ലാതെ ആര്‍ക്കും ചെയ്യാന്‍കഴിയുന്ന കാര്യമാണ്. https://www.google.com/intl/en_in/business/ ഈ വെബ്‌സൈറ്റില്‍ കയറി വിശദാംശങ്ങള്‍ നല്‍കിയാല്‍ നല്‍കുന്ന വിലാസത്തിലേക്ക് ഒരു കത്ത് വരും. അതിലെ OTP നല്‍കി നിങ്ങളുടെ ഗൂഗിള്‍ ബിസിനസ്സ് പേജ് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്. ആളുകള്‍ ഇന്ന് ഏതൊരു സ്ഥാപനത്തെക്കുറിച്ചുള്ള അന്വേഷണത്തിലും അവര്‍ ആദ്യം തിരയുന്നത് ഗൂഗിളില്‍ ആയിരിക്കും. അതിനാല്‍ സൗജന്യമായി ലഭിക്കുന്ന ഈ സൗകര്യം നല്ലരീതിയില്‍ വിനിയോഗിക്കുക.

2. ഫോണ്‍ നമ്പര്‍ ശേഖരിക്കുക: ഇന്നത്തെ കാലത്ത് ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തികളില്‍ ഒന്ന് ആ സ്ഥാപനത്തിന്റെ പക്കലുള്ള ഉപഭോക്താക്കളുടെ ഡാറ്റയാണ്. ഈ ഡാറ്റ കൃത്യമായി വിനിയോഗിച്ചാല്‍ upsales, cross sales തുടങ്ങിയവയെല്ലാം അനായാസമായി നടക്കും. ചെറിയ സ്ഥാപനങ്ങള്‍ക്കും അത്തരത്തില്‍ ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, date of birth തുടങ്ങിയവ പല തന്ത്രങ്ങള്‍ ഉപയോഗിച്ച് ശേഖരിക്കാന്‍ കഴിയും. ഒരു കടയാണെങ്കില്‍, കടയില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് സമ്മാന കൂപ്പന്‍ നല്‍കി അതില്‍ നിന്നും വിവരശേഖരണം നടത്താം. അവര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഓഫറുകള്‍ നല്‍കികൊണ്ട് സന്ദേശങ്ങള്‍ അയക്കാം. പിറന്നാള്‍ ദിവസം ഒരു ഫോണ്‍ കോളോ മെസ്സേജോ അയച്ചാല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷമാകും അങ്ങനെ നല്ല ബന്ധം സ്ഥാപിക്കാനും കഴിയും.

3. ഗൊറില്ല മാര്‍ക്കറ്റിങ്: പണചെലവിനപ്പുറത്ത് കൂടുതല്‍ സര്‍ഗാത്മകത വേണ്ടുന്ന ഒന്നാണ് ഗൊറില്ല മാര്‍ക്കറ്റിങ് രീതി. അതായത് ഒരു സോഷ്യല്‍ മീഡിയ പോസ്റ്റര്‍ ആയിക്കൊള്ളട്ടെ കടയ്ക്ക് മുന്നില്‍ വയ്ക്കുന്ന ഹോര്‍ഡിങ്ങുകള്‍ ആയിക്കൊള്ളട്ടെ നിലവിലെ രീതിയില്‍ നിന്നും വളരെ വ്യത്യസ്തമായി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയില്‍ അവതരിപ്പിക്കുക. അത്തരത്തില്‍ അവതരിപ്പിക്കാന്‍ പണചെലവല്ല കൂടുതല്‍ വരുന്നത് പകരം നല്ല സര്‍ഗാത്മകതയാണ്.

4. Customer review: ഇന്ന് പല യുവാക്കളും ഏത് സ്ഥാപനത്തിന്റെ ഉല്‍പ്പന്നം വാങ്ങണമെന്ന് തീരുമാനിക്കുന്നത് ആ സ്ഥാപനത്തെ കുറിച്ച് മറ്റ് ഉപഭോക്താക്കള്‍ പറഞ്ഞിട്ടുള്ള അഭിപ്രായത്തെ വച്ചാണ്. അതിനാല്‍ നിങ്ങളുടെ ഉപഭോക്താക്കളെകൊണ്ട് ഗൂഗിള്‍ my ബിസിനസ്സില്‍ reviews ഉം റേറ്റിങ്ങും ചെയ്യിപ്പിക്കുക. അതിനുള്ള ലിങ്ക് അവര്‍ക്ക് മെസ്സേജ് ആയിട്ടോ മറ്റോ അയച്ചുനല്‍ക്കുക. അതിനോടൊപ്പം തന്നെ ഇന്ന് പലരും ചെയ്യാത്ത ഒരു കാര്യമാണ് ആളുകളുടെ review ന് മറുപടി നല്‍കുക എന്നത്. പോസിറ്റീവ് review ആണെങ്കിലും നെഗറ്റീവ് review ആണെങ്കിലും വളരെ പ്രൊഫഷണലായി അതിനുള്ള മറുപടി നല്‍കാനായി മറക്കരുത്. എത്ര കൂടുതല്‍ reviews ഉണ്ടോ അത്രയും പ്രയോജനം അത് നിങ്ങളുടെ ബിസിനസിന് ചെയ്യും.

5. ബ്ലോഗ് എഴുത്ത്: നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ബ്ലോഗുകള്‍ നിരന്തരമായി എഴുതി എല്ലാ സോഷ്യല്‍മീഡിയയിലും പ്രസിദ്ധീകരിക്കുക. അത്തരത്തില്‍ എഴുതുമ്പോള്‍ നിങ്ങളുടെ സ്ഥാപനത്തിന്റെ പേരും ഉല്‍പന്നങ്ങളുടെ പേരും ആ ബ്ലോഗില്‍ പല സ്ഥലങ്ങളിലും വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇത്തരത്തില്‍ ബ്ലോഗ് എഴുതുന്നത് വഴി നിങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ വലിയൊരു മാറ്റമൊന്നും വീക്ഷിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഹ്രസ്വകാലത്തേക്ക് വില്‍പ്പന ഉണ്ടാക്കാനല്ല ബ്ലോഗ് എഴുതുന്നത്. ഗൂഗിള്‍ സെര്‍ച്ച് result ല്‍ ഉയര്‍ന്ന സ്ഥാനം പിടിക്കാനും കൂടുതല്‍ ആളുകളിലേക്ക് എത്തുവാനും വേണ്ടിയാണ്. അതിനാല്‍ പ്രത്യക്ഷത്തില്‍ ഫലമില്ല എങ്കിലും ബ്ലോഗ് എഴുത്ത് നിര്‍ത്തരുത്.

ഓര്‍ക്കുക, കൃത്യമായ ആസൂത്രണമുണ്ടെകില്‍ ആര്‍ക്കും ചുരുങ്ങിയ ചെലവില്‍ ഫലപ്രദമായ മാര്‍ക്കറ്റിംഗ് ചെയ്യാനാവും. നിക്ഷേപം എന്നത് പണത്തില്‍ മാത്രമല്ല സര്‍ഗാത്മകതയിലും, തന്ത്രം മെനയുന്നതിലും ആവശ്യമാണ്.

( BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com
ഫോണ്‍: +91 8281868299 )



Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it