Begin typing your search above and press return to search.
സൂപ്പര്‍ സെയ്ല്‍ നടത്താന്‍ അഞ്ചു വഴികള്‍
കോവിഡ് 19 ന് ശേഷം പല മേഖലകളിലെയും സംരംഭകരും വില്‍പ്പനയില്‍ പ്രശ്‌നം നേരിടുന്നുണ്ട്. അവര്‍ക്ക് ന്യായമായ ലാഭം നേടാവുന്ന തരത്തില്‍ വേണ്ടത്ര ലാഭകരമായ വില്‍പ്പന നടത്താന്‍ ആകുന്നില്ല. സെയ്ല്‍സ് ടീമിന്റെ കുറഞ്ഞ ഉല്‍പ്പാദന ക്ഷമതയാണ് പ്രധാനപ്പെട്ട ഒരു കാരണം. മിക്ക സെയ്ല്‍സ് ടീമും അവരുടെ കഴിവിനേക്കാള്‍ വളരെ കുറഞ്ഞ അളവിലേ വില്‍പ്പന നടത്തുന്നുള്ളൂ. മിക്ക സംരംഭകരുടെയും വിശ്വാസം നല്ല സെയ്ല്‍സ്മാന്‍മാര്‍ ഉണ്ടെങ്കില്‍ മികച്ച ഉല്‍പ്പാദനക്ഷമതയും ആവശ്യത്തിന് വില്‍പ്പനയും ഉണ്ടാകുമെന്നാണ്. ദൗര്‍ഭാഗ്യവശാല്‍, നല്ലൊരു സെയ്ല്‍സ്മാന്‍ ഉണ്ടായിരിക്കുന്നത് വില്‍പ്പനയ്ക്ക് ആവശ്യമായ ഒരു നിബന്ധനയാണെങ്കിലും അത് മതിയായ അവസ്ഥയല്ല.
സത്യത്തില്‍, നല്ല വില്‍പ്പന ഉണ്ടാവണമെങ്കില്‍ പാലിച്ചിരിക്കേണ്ട നിരവധി നിബന്ധനകളുണ്ട്.
ഇത് കൂടുതല്‍ വ്യക്തമായി മനസ്സില്ലാക്കാന്‍, ഒരു ഉല്‍പ്പാദന കമ്പനിയുടെ സെയ്ല്‍സ് ടീമിന്റെ ലളിതമായ ഉദാഹരണം എടുക്കാം. ഇവര്‍ റീറ്റെയ്ല്‍ ഷോപ്പിലേക്ക് സാധനങ്ങള്‍ നേരിട്ട് നല്‍കുകയാണ് ചെയ്യുന്നത്.
ഫിഗര്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ സൂപ്പര്‍ സെയ്‌ലിന് മികച്ച സെയ്ല്‍സ്മാന്‍ ഉണ്ടായിരിക്കുക എന്നത് തീര്‍ച്ചയായും അടിസ്ഥാനപരമായ ആവശ്യമാണ്.
നല്ല സെയ്ല്‍സ്മാന്റെ സ്വഭാവവിശേഷങ്ങള്‍ എന്തൊക്കെയാണ്?
ലളിതമായി പറഞ്ഞാല്‍, മികച്ച സെയ്ല്‍സ്മാന്‍ തന്റെ റൂട്ടിലെ ആവശ്യമായ എല്ലാ ഷോപ്പുകളും സന്ദര്‍ശിക്കുന്നതിനൊപ്പം വില്‍പ്പന ശേഷി ഉള്ളയാളുമായിരിക്കണം.
സൂപ്പര്‍ സെയ്ല്‍സ് ഉറപ്പാക്കുന്നതിനുള്ള രണ്ടാമത്തെ പടിയെന്നത് ഫിഗര്‍ രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ മികച്ച സെയ്ല്‍മാന് സന്ദര്‍ശിക്കുന്നതിന് അയാളുടെ റൂട്ടില്‍ ആവശ്യമായ മികച്ച ഷോപ്പുകള്‍ ഉണ്ടായിരിക്കുക എന്നതാണ്.
മികച്ച ഷോപ്പ് എന്നതു കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
ഇന്നത്തെ കടുത്ത സാമ്പത്തിക സാഹചര്യത്തില്‍ ഷോപ്പുകളില്‍ നല്ലൊരു പങ്കും സമീപഭാവിയില്‍ തന്നെ അടച്ചുപൂട്ടും. അടച്ചു പൂട്ടലിന് ഒരുങ്ങുന്ന ഷോപ്പ് ഒരിക്കലും മികച്ച ഷോപ്പ് ആയിരിക്കില്ല.
മികച്ച ഷോപ്പിനുള്ള മറ്റൊരു അളവുകോല്‍ വില്‍പ്പന ശേഷിയാണ്.
നല്ല വില്‍പ്പന ശേഷിയും അടച്ചു പൂട്ടലിലേക്ക് പോകാത്തതുമായ ഷോപ്പുകളാണ് മികച്ച ഷോപ്പുകള്‍.
നമ്മുടെ മികച്ച സെയ്ല്‍സ്മാന്‍ മികച്ച ഷോപ്പുകളില്‍ എല്ലാം എത്തുന്നുണ്ടെന്നും ആവശ്യത്തിന് മികച്ച ഷോപ്പുകള്‍ കൈവശമുണ്ടെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്.
സൂപ്പര്‍ സെയ്ല്‍സിനുള്ള മൂന്നാമത്തെ പടി ഫിഗര്‍ മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ എല്ലാ മികച്ച ഷോപ്പുകളുമായും ശക്തമായ ബന്ധം ഉണ്ടായിരിക്കുക എന്നതാണ്.
മികച്ച ഷോപ്പുകളുമായുള്ള ശക്തമായ ബന്ധം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്, കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എടുക്കുന്ന തരത്തില്‍ ഈ ഷോപ്പുകളെ പ്രചോദിപ്പിക്കുന്നതിനായി സെയ്ല്‍സ്മാന് ഒരു പദ്ധതി ഉണ്ടായിരിക്കുക എന്നതാണ്.
സൂപ്പര്‍ സെയ്ല്‍സിനുള്ള നാലാമത്തെ പടി, ഫിഗര്‍ നാലില്‍ കാണിച്ചിരിക്കുന്നതു പോലെ നമ്മുടെ എല്ലാ മികച്ച ഷോപ്പുകളിലും നല്ല പ്രോഡക്റ്റ് പ്ലേസ്‌മെന്റ് ഉണ്ടായിരിക്കുക എന്നതാണ്.
നല്ല പ്രോഡക്റ്റ് പ്ലേസ്‌മെന്റ് എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് പരമാവധി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ എല്ലാ മികച്ച ഷോപ്പുകളിലും ലഭ്യമാക്കുക എന്നതാണ്.
സൂപ്പര്‍ സെയ്‌ലിനുള്ള അഞ്ചാമത്തെയും അവസാനത്തെയും പടി, ഫിഗര്‍ അഞ്ചില്‍ കാണിച്ചിരിക്കുന്നതു പോലെ എല്ലാ മികച്ച ഷോപ്പുകളിലും ആവശ്യമായ ഡിമാന്‍ഡ് സൃഷ്ടിക്കുക എന്നതാണ്.
ഡിജിറ്റല്‍ മീഡിയ അടക്കമുള്ള ചെലവുകുറഞ്ഞതും ഫലപ്രദവുമായ പ്രാദേശിക മാര്‍ക്കറ്റിംഗ് രീതികള്‍ ഉപയോഗിച്ച് ഈ ഷോപ്പുകളില്‍ നമ്മുടെ ഉല്‍പ്പന്നത്തിന് കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടാക്കുക എന്നാണ് ആവശ്യമായ ഡിമാന്‍ഡ് സൃഷ്ടിക്കുക എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ഈ അഞ്ചു കാര്യങ്ങളും ശരിയായ വിധത്തില്‍ നടപ്പിലാക്കിയാല്‍ ബിസിനസ് സൂപ്പര്‍ സെയ്ല്‍സ് നേടുകയും അത് സംരംഭത്തെ സൂപ്പര്‍ ലാഭത്തിലേക്ക് നയിക്കുകയും ചെയ്യും.
Next Story
Videos