നിങ്ങളുടെ ബ്രാന്‍ഡിന്റെ അക്ഷരം നിങ്ങള്‍ക്ക് യോജിച്ചത് തന്നെയാണോ? അറിയാം

ബ്രാന്‍ഡിങ്ങില്‍ എന്തിന് പുറകിലും ഒരു കാരണം ഉണ്ട്. അക്ഷരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പുറകിലും വ്യക്തമായ ഒരു കാരണം ഉണ്ട്. അക്ഷരങ്ങളുടെ വലുപ്പവും, അക്ഷരങ്ങള്‍ തമ്മിലുള്ള അകലവും, അക്ഷരങ്ങയുടെ ഡിസൈനും ബ്രാന്‍ഡിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ട് വളരെ സൂക്ഷിച്ചുവേണം അക്ഷരങ്ങള്‍ തിരഞ്ഞെടുക്കാന്‍.

അക്ഷരങ്ങളുടെ പ്രാധാന്യം
ഒരു ഉല്‍പ്പന്നം കാണുമ്പോള്‍ ആളുകളുടെ മാനസികാവസ്ഥ എന്താവണമെന്ന് നിശ്ചയിക്കുന്നതില്‍ നിറങ്ങള്‍ക്കൊപ്പം തന്നെ അക്ഷരങ്ങള്‍ക്കും പ്രാധാന്യമുണ്ട്. അക്ഷരങ്ങളുടെ ആകൃതിക്കനുസരിച്ച് അവ കൈമാറുന്ന ആശയത്തിലും മാറ്റം വരും.
അക്ഷരങ്ങള്‍ അധികം ആരും ശ്രദ്ധിക്കാത്ത ഒരു ഘടകമാണ്. പക്ഷെ അത് വലിയ രീതിയില്‍ ആളുകളുടെ ചിന്തയെ സ്വാധീനിക്കുകയും ചെയ്യും. ബ്രാന്‍ഡിന്റെ അടിസ്ഥാനം എന്നത് പരോക്ഷമായ ഒരു വികാരം ഉണ്ടാക്കുക എന്നതാണല്ലോ.
കാലത്തിനനുസരിച്ച് അക്ഷരങ്ങളുടെ ആകൃതിയിലും മാറ്റം വരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിക്കുന്ന രീതിയിലല്ല ഇന്ന് അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അക്ഷരങ്ങള്‍ നോക്കി കാലവും പ്രവചിക്കാന്‍ കഴിയും.
വിവിധതരം അക്ഷരങ്ങള്‍:
എല്ലാ അക്ഷരങ്ങളും ഇരിക്കുന്നത് ദൃശ്യമാകാത്ത ഒരു പ്രതലത്തിലാണ്. വരയുള്ള ഒരു കടലാസിലെ ഓരോ വരയും അതിനെ സൂചിപ്പിക്കുന്നു. ആ വരയെ ബേസ് ലൈന്‍ എന്നാണ് വിളിക്കുക. അതിനൊപ്പം നമുക്ക് കാണാന്‍ കഴിയാത്ത അക്ഷരത്തിന്റെ നടുവിലൂടെ പോകുന്ന വരയെ മീന്‍ലൈന്‍ എന്ന് വിളിക്കാം. വലിയ അക്ഷരത്തിന്റെ മുകള്‍ഭാഗത്തെ cap height എന്ന് വിളിക്കാം. (T എന്ന അക്ഷരത്തിന്റെ മുകള്‍ ഭാഗത്തെ നേര്‍വര) H, A തുടങ്ങിയ അക്ഷരങ്ങളുടെ നടുവിലെ ആ വരയെ cross bar എന്നും. ചെറിയ അക്ഷരങ്ങളുടെ h, b തുടങ്ങിയവുടെ മീന്‍ലൈനിനെക്കാളും ഉയരത്തിലുള്ള വരയെ ascender എന്നും വിളിക്കാം. അതുപോലെ g, y തുടങ്ങിയ അക്ഷരങ്ങളുടെ മീന്‍ലൈനിനു താഴെയുള്ള വരയെ descenders എന്നും വിളിക്കാം.

Serif font: ക്ലാസിക്കല്‍ ശ്രേണിയിലുള്ള അക്ഷരങ്ങളാണ് serif ഫോണ്ടുകള്‍. അക്ഷരങ്ങളുടെ അഗ്രഭാഗത്ത് നീണ്ടുനില്‍ക്കുന്ന ഭാഗമാണ് ഇത്തരം അക്ഷരങ്ങളില്‍ കാണുക. പൊതുവെ പുസ്തകങ്ങളിലും പത്രങ്ങളിലും കാണാന്‍ കഴിയുന്ന ഫോണ്ടാണിവ. വളരെ വലിപ്പം കൂട്ടിയാലും ചെറിയ വലിപ്പത്തില്‍ എഴുതിയാലും ഈ അക്ഷരങ്ങള്‍ വായിക്കാന്‍ കഴിയും.

Sans serif: പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതലാണ് ഈ ഫോണ്ട് ഉപയോഗിക്കാന്‍ തുടങ്ങിയത്. എങ്കിലും ഇതിനെ പുതുതലമുറ അക്ഷരങ്ങള്‍ എന്നാണ് വിളിക്കുന്നത്. എത്ര ചെറുതാക്കിയാലും വായിക്കാന്‍ കഴിയുന്ന അക്ഷരണങ്ങളാണിവ. വെബ്ബിലാണ് ഇവ കൂടുതലും കാണുക.

Script font: കൈയക്ഷര പ്രതീതി ഉണ്ടാക്കുന്ന അക്ഷരങ്ങളാണിവ. വിവാഹ ക്ഷണപത്രിക, റൊമാന്റിക് പുസ്തകങ്ങളുടെ ചട്ട തുടങ്ങിയവയില്‍ നല്‍കാന്‍ ഉചിതമായവയാണിവ. വളരെ മിതമായും സൂക്ഷിച്ചും മാത്രമേ ഇവ നല്‍കാവൂ. ചിലപ്പോഴെങ്കിലും വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും ഈ അക്ഷരങ്ങള്‍. Serif അക്ഷരങ്ങളുടെ അഗ്രത്തിലുള്ള തള്ളിനില്‍ക്കുന്ന ഭാഗം കുറച്ച് വക്രീകരിച്ചാല്‍ അത് സ്്ക്രിപ്റ്റ് രൂപത്തിലാവും.

ഉല്‍പ്പന്നങ്ങള്‍ ഏത് വികാരമാണ് പുറപ്പെടുവിക്കേണ്ടത് എന്ന് തീരുമാനിച്ചശേഷം മാത്രമേ ഉചിതമായ അക്ഷരങ്ങള്‍ തിരഞ്ഞെടുക്കാവു.


(BRANDisam.com ല്‍ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it