ജനങ്ങളുടെ മനസ്സില്‍ നിങ്ങളുടെ ബ്രാന്‍ഡിനെയും കൊത്തിവെയ്ക്കാം? ഈ 5 ഘട്ടങ്ങളിലൂടെ കടന്നുപോയാല്‍

പലരും ചോദിക്കുന്ന ചോദ്യമാണ് എങ്ങനെയാണ് ബ്രാന്‍ഡ് നാമം രജിസ്റ്റര്‍ ചെയ്യേണ്ടത്? ബ്രാന്‍ഡ് നാമം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലഎന്നതാണ് യാഥാര്‍ഥ്യം. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നത് ട്രേഡ് നാമമാണ് ആണ്. ബ്രാന്‍ഡ് നാമം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നത് ജനങ്ങളുടെ മനസ്സിലാണ്. അത്തരത്തില്‍ ആളുകളുടെ മനസില്‍ ഇടംപിടിക്കണമെങ്കില്‍ ഒരു സ്ഥാപനം പല ഘട്ടങ്ങളിലൂടെ കടന്ന് പോവണം. ഒരു ട്രേഡ് നാമം ബ്രാന്‍ഡ് നാമം ആയി മാറുന്നത് 5 ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. ആ പ്രക്രിയയെ BRANDisam pyramid എന്നു വിളിക്കാം.

ആദ്യത്തെ ഘട്ടം: Foundation stage
ഈ ഘട്ടത്തില്‍ നമ്മള്‍ പാലിക്കേണ്ട ഒരു സൂത്രവാക്യമുണ്ട്, Make it once, keep ഇറ്റ് always. ഈ ഘട്ടത്തില്‍ നമ്മള്‍ ഉണ്ടാക്കുന്ന കാര്യങ്ങളെല്ലാം ഒരിക്കല്‍ മാത്രമേ ഉണ്ടാക്കാവു, അതു കുറേ കാലത്തേക്ക് പാലിക്കുകയും വേണം. അതിനാല്‍തന്നെ വളരെ സമയമെടുത്തു ചെയ്യേണ്ട ഒരു ഘട്ടമാണിത്. അശ്രദ്ധ
മൂലം ഈ ഘട്ടത്തില്‍ ഒരു അബദ്ധം പറ്റിയാല്‍ അതു തിരുത്തുക വളരെ പ്രയാസകരമായിരിക്കും. ഈ ഘട്ടത്തിലാണ് നമ്മുടെ സ്ഥാപനത്തിന്റെ വിഷന്‍, മിഷന്‍ സ്‌റ്റേറ്റ്‌മെന്റുകള്‍, പേര്, ലോഗോ, ടോണ്‍ ഓഫ് വോയ്‌സ്, ഡിസൈന്‍ എലമെന്റ്‌സ് എന്നിവയെല്ലാം നിര്‍മിക്കേണ്ടത്, അതും വളരെയധികം സൂക്ഷിച്ച് മാത്രം. അതിനോടൊപ്പം തന്നെ എതിരാളികളെ വിശകലനം ചെയ്യല്‍, മാര്‍ക്കറ്റ് വിശകലനം, എന്റര്‍പ്രണര്‍ അനാലിസിസ് എന്നിവയും ചെയ്യേണ്ടതുണ്ട്. അതായത് വര്‍ഷങ്ങള്‍ കഴിഞ്ഞ് ആളുകള്‍ നമ്മുടെ ഉല്‍പ്പന്നതില്‍ കാണേണ്ട കാര്യങ്ങളും, വരേണ്ട ചിന്തകളും ഇപ്പോള്‍
തന്നെ തീരുമാനിക്കുന്നു.
ഇന്ന് പലരും ചെയ്യുന്ന ഒരു അബദ്ധം, ഫൗണ്ടേഷന്‍ സ്‌റ്റേജിലെ ലോഗോവും, പേരും മാത്രം തീരുമാനിച്ച് ബിസിനസ്സ് തുടങ്ങും. അവസാനം ഒരു ഘട്ടം
കഴിയുമ്പോള്‍ വളരാന്‍ കഴിയാത്ത ഒരവസ്ഥയില്‍ എത്തിച്ചേരും. അതിനാല്‍ നിസ്സാരമെന്നുതോന്നുന്ന ചെറിയ കാര്യങ്ങള്‍ പോലും ഒത്തിരി സമയമെടുത്ത് ഈ ഘട്ടത്തില്‍ നിര്‍ണയിക്കണം. കാരണം ബിസിനസ്സുകള്‍ക്ക് ഈ ഘട്ടത്തിലേക്ക് പിന്നീട് തിരിച്ചുവരാന്‍ കഴിയില്ല.
രണ്ടാമത്തെ ഘട്ടം: Visible stage
Foundation stage കൃത്യമായി ചെയ്തില്ല എങ്കില്‍ visible stage ഫലപ്രദമാകില്ല. കാരണം foundation stage ല്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍
എത്തിക്കുന്ന ഘട്ടമാണിത്. മാര്‍ക്കറ്റിംഗിന്റെ വലിയൊരു ഭാഗവും ഇവിടെയാണ് വരുക. Inbound marketing, Outbound marketing, Online Marketing, Offline marketing ഇതില്‍ പലതും ഉപയോഗിച്ച് ഉത്പന്നത്തെ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. അവിടെ കൃത്യമായ തന്ത്രങ്ങള്‍ മെനയേണ്ടതുണ്ട്. അതിനാണ് ഫൗണ്ടേഷന്‍ ഘട്ടത്തില്‍ Competitor analysis ഉം മാര്‍ക്കറ്റ് analysis ഉം എല്ലാം നടത്തുന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ എവിടെയാണ് ഉത്പന്നത്തെ പ്രദര്‍ശിപ്പിക്കേണ്ടത്, ഏതു മാര്‍ക്കറ്റിങ് മാധ്യമമാണ് ഉപയോഗിക്കേണ്ടത് തുടങ്ങിവയെല്ലാം തീരുമാനിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും ഈ ഘട്ടത്തിലാണ്. ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം വളരെ വലുതാണ്. ഈ ഘട്ടം കൃത്യമായി നിര്‍വഹിക്കുമ്പോഴാണ് അതു അടുത്ത ഘട്ടത്തിലേക്ക് വഴിതെളിക്കുന്നത്.
മൂന്നാമത്തെ ഘട്ടം: Register stage
ഒരേ പേര് അല്ലെങ്കില്‍ ലോഗോ നിരന്തരമായി കാണുമ്പോള്‍ അത് ആളുകളുടെ മനസ്സില്‍ ഇടം പിടിക്കും. ഉദാഹരണത്തിന്, ഉജാല എന്ന പേര് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ വരുന്ന ചിത്രവും ചിന്തയും എന്താണ്. അതേ പോലെ മാഗി എന്നു കേള്‍ക്കുമ്പോഴോ? Boost? ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ എന്തുകൊണ്ടാണ് പ്രത്യേക നിറവും, ലോഗോയും, പരസ്യവും എല്ലാം വരുന്നത്? കാരണം അവ നമ്മള്‍ പലയിടങ്ങളിലും നിരന്തരമായി കണ്ടതുകൊണ്ടാണ്. അതായത് ഇത്തരം സ്ഥാപനങ്ങള്‍ രണ്ടാമത്തെ ഘട്ടമായ visible stage കൃത്യമായി ഉപയോഗിച്ചിട്ടുണ്ട് എന്നതാണ്. ഇത്തരത്തില്‍ ആളുകളുടെ മനസ്സില്‍ ഉല്‍പ്പന്നത്തിന്റെ നിറവും, മണവും, ലോഗോവും, വാക്കുകളും എല്ലാം പതിഞ്ഞാല്‍, അതു പോസിറ്റീവ് ചിന്ത അവരില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് അടുത്ത ഘട്ടത്തിലേക്ക് വഴിയൊരുക്കും.
നാലാമത്തെ ഘട്ടം: Trust stage
Nike യുടെ ഷൂ വാങ്ങുമ്പോള്‍ അതു നല്ലതാണോ എന്നു നമ്മള്‍ പരിശോധിക്കറില്ല. iphone വാങ്ങുമ്പോള്‍ പെട്ടി തുറന്ന് അതു പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന്
ഉറപ്പുവരുത്താറില്ല. ഡെനിമിന്റെ ജീന്‍സ് വാങ്ങിയാല്‍ അതിന്റെ തുന്നലില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കറില്ല. കാരണം നമുക്ക് ഇത്തരം
സ്ഥാപനങ്ങളില്‍ ഒരു വിശ്വാസമുണ്ട്. അതു തന്നെയാണ് ബ്രാന്‍ഡിങ്ങിലെ അടുത്ത ഘട്ടം. ഈ ഘട്ടത്തില്‍ നമ്മുടെ സ്ഥാപനം എത്തിയാല്‍ പുതിയൊരു ഉല്‍പ്പന്നം അവതരിപ്പിച്ചാലും ആളുകള്‍ ഒരു സംശയവുമില്ലാതെ അതു കരസ്ഥമാക്കും. കാരണം ആളുകള്‍ക്ക് ഇതിനുമുമ്പ് നമ്മുടെ ഉല്‍പ്പന്നം
വാങ്ങിയപ്പോഴുള്ള വിശ്വാസമുണ്ട്.
അഞ്ചാമത്തെ ഘട്ടം: Leverage stage
KFC ക്ക് അധികം പരസ്യം നല്‍കേണ്ട ആവശ്യം വരുന്നില്ല. കാരണം KFC യെ ഇന്ന് പ്രമോട്ട് ചെയ്യുന്നത് ഉപഭോക്താക്കളാണ്. KFC ല്‍ ചെന്ന് ഭക്ഷണം കഴിച്ചാല്‍ അത് ഫോട്ടോ എടുത്ത് പ്രചരിപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നു. കാരണം അത് അവരുടെ മൂല്യം കൂട്ടുന്ന കാര്യമാണ്. ഒരു iphone വാങ്ങുക എന്നത് ഉപഭോക്താക്കളുടെ മൂല്യം കൂട്ടുന്ന ഒന്നാണ്. ഇത്തരം സ്ഥാപനങ്ങളെ ജനങ്ങള്‍ തന്നെ വളര്‍ത്തിക്കോളും. ഇതാണ് leverage stage. ഇവിടെ നമ്മുടെ ഇടപെടല്‍ ഇല്ലാതെ ജനങ്ങള്‍ തന്നെ ഉല്‍പ്പന്നത്തിന്റെ ambassador ആയി മാറുന്നു. ഈ ഘട്ടത്തിലെത്തുമ്പോഴാണ് സ്ഥാപനം ബ്രാന്‍ഡായി മാറുന്നത്.

ഏതൊരു യഥാര്‍ത്ഥ ബ്രാന്‍ഡ് എടുത്ത് പരിശോധിച്ചാലും ഈ ഘട്ടങ്ങളിലൂടെയായിരിക്കും അവര്‍ കടന്ന് പോയിട്ടുണ്ടാവുക. നമുക്കും സാധ്യമാണ്. ക്ഷമയോടെ ഓരോ ഘട്ടവും ആസൂത്രണം ചെയ്താല്‍.


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it