Begin typing your search above and press return to search.
മാനേജറോ ലീഡറോ സംരംഭങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ആര്‍ക്ക്?
വിജയകരമായ ബിസിനസില്‍ ലീഡര്‍മാരുടെയും മാനേജര്‍മാരുടെയും ആപേക്ഷികമായ പ്രാധാന്യത്തെ കുറിച്ച് കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.
മിക്ക ഒന്നാം തലമുറ സംരംഭകരും വിശ്വസിക്കുന്നത് മാനേജര്‍മാരേക്കാള്‍ പ്രാധാന്യം ലീഡര്‍ക്കാണെന്നാണ്. അതേസമയം, രണ്ടും മൂന്നും തലമുറ സംരംഭകരുടെ വിശ്വാസം നേരെ തിരിച്ചും.
മാനേജര്‍മാരും ലീഡര്‍മാരും തമ്മില്‍ വ്യത്യസ്തതകളുണ്ടെങ്കിലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്. മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ബിസിനസ് വിജയിക്കണമെങ്കില്‍ രണ്ടു കൂട്ടരെയും ആവശ്യമുണ്ട്.
എന്തുകൊണ്ടെന്നാല്‍, മാനേജര്‍മാര്‍ സ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ലീഡര്‍മാര്‍ മാറ്റങ്ങള്‍ക്കു വേണ്ടി വാദിക്കുന്നു. ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ രണ്ട് കാര്യങ്ങളും ചേര്‍ന്നാലേ ബിസിനസ് വിജയിക്കുകയുള്ളൂ.
പല ബിസിനസുകളും അവരുടെ ലീഡര്‍മാരെ അതിരുവിട്ട് ആശ്രയിക്കുന്നു. അതേസമയം, മറ്റുള്ളവര്‍ അവരുടെ മാനേജര്‍മാരെയും.
വിജയിച്ച കമ്പനികള്‍ ലീഡര്‍മാരുടെയും മാനേജര്‍മാരുടെയും പ്രാധാന്യം മനസിലാക്കിയവരാണ്. അവര്‍ അവരുടെ മാനേജ്മെന്റ് ടീമില്‍ രണ്ടു കൂട്ടരെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു.
അപ്പോള്‍ മാനേജര്‍മാരും ലീഡര്‍മാരും വഹിക്കുന്ന വ്യത്യസ്ത കര്‍ത്തവ്യങ്ങള്‍ എന്തൊക്കെയാണ്?
ലീഡര്‍മാര്‍ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു!
സമീപകാലത്ത് ഇതിന് വളരെയേറെ പ്രാധാന്യം ഉണ്ടാകാനുള്ള കാരണം ബിസിനസ് ലോകം കൂടുതല്‍ മത്സരാധിഷ്ഠിതവും കൂടുതല്‍ അസ്ഥിരവും വലിയമാറ്റങ്ങള്‍ക്ക് വിധേയവും വിപ്ലവകരവുമായി മാറിയിരിക്കുന്നു എന്നതാണ്.
തൊഴില്‍സേനയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, സാങ്കേതികപരമായ മാറ്റങ്ങള്‍, സാമ്പത്തിക മാന്ദ്യം, പകര്‍ച്ച വ്യാധികള്‍, പുതിയ ശീതയുദ്ധം തുടങ്ങിയവയൊക്കെ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടുന്ന ഘടകങ്ങളില്‍ പെടുന്നു.
നേരത്തെ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ തുടരുക,അല്ലെങ്കില്‍ അതിനേക്കാള്‍ 5 ശതമാനം മെച്ചമായി ചെയ്യുക തുടങ്ങിയവയൊന്നും ഇനി വിജയത്തിന്റെ സൂത്രവാക്യം ആകുന്നില്ല എന്നതാണ് ഇതിന്റെ അറ്റഫലം. പുതിയ സാഹചര്യത്തില്‍ അതിജീവിക്കുവാനും ഫലപ്രദമായി മത്സരം കാഴ്ചവെക്കാനും കാര്യമായ മാറ്റങ്ങള്‍ അനിവാര്യമാണ്. ഈ മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ലീഡര്‍മാര്‍ വേണം.
നേരെമറിച്ച് മാനേജര്‍മാര്‍ സങ്കീര്‍ണതകളെ നിയന്ത്രിക്കുന്നു! കഴിഞ്ഞ 100 വര്‍ഷത്തിലേറെയായി ഉയര്‍ന്നുവന്ന വന്‍കിട സ്ഥാപനങ്ങള്‍ മാനേജ്മെന്റ് രീതികളും നട
പടിക്രമങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പടിക്രമങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നല്ല മാനേജ്മെന്റ് ഇല്ലാതെ ഇത്തരം വലിയ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാകുന്നു. ഇത് കമ്പനിയെ വലിയ പരാജയത്തിലേക്ക് നയിക്കുന്നു.
മികച്ച മാനേജ്മെന്റ് സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ലളിതമാക്കുകയും പ്രവര്‍ത്തനത്തില്‍ സ്ഥിരത കൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യാന്‍ മാനേജര്‍മാര്‍ വേണം. വിജയിച്ച സംരംഭങ്ങള്‍ ഒരു പടി കൂടി കടന്ന് അവരുടെ മാനേജ്മെന്റ് ടീമില്‍ ലീഡര്‍മാരുടെയും മാനേജര്‍മാരുടെയും എണ്ണം വലിയ അളവില്‍ കൂട്ടിക്കൊണ്ടിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകും ചെയ്യുന്നു.
വിജയകരമായ കമ്പനികള്‍ക്ക് ഇത് എങ്ങനെ ചെയ്യാന്‍ കഴിയും?
എല്ലാവര്‍ക്കും ലീഡറും മാനേജരുമാകാന്‍ കഴിയില്ലെന്നത് വളരെ വ്യക്തമാണ്. ചില ആളുകള്‍ക്ക് ലീഡര്‍ ആകാനുള്ള കഴിവുണ്ടെങ്കിലും മാനേജര്‍ ആകാന്‍ ബുദ്ധിമുട്ടാണ്. അതേസമയം, മറ്റു ചിലര്‍ക്ക് മാനേജര്‍മാരാകാന്‍ കഴിവുണ്ടെങ്കിലും ലീഡര്‍മാരാകുന്നില്ല.
ഫിഗര്‍ ഒന്നില്‍ കാണുന്നതു പോലെ ലീഡര്‍-മാനേജര്‍ ആകാന്‍ ശേഷിയുള്ള ആളുകള്‍ വളരെ അപൂര്‍വമാ
ണെന്ന് മിക്കയാളുകളും വിശ്വസിക്കുന്നു.
ണെന്ന് മിക്കയാളുകളും വിശ്വസിക്കുന്നു.
ലീഡര്‍മാരും മാനേജര്‍മാരും മോശം മുതല്‍ മഹത്തായത് വരെ നീളുന്ന വ്യത്യസ്ത തരത്തിലുള്ളവരുണ്ടെന്ന് മനസിലാക്കിയവയാണ് വിജയിച്ച കമ്പനികള്‍. ഫിഗര്‍ രണ്ട് കാണുക.
ലീഡര്‍മാര്‍, മാനേജര്‍മാര്‍ എന്നിവരെ കുറിച്ച് പറയുന്ന മിക്കയാളുകളും ഉദ്ദേശിക്കുന്നത് അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന മഹത്തായ ലീഡര്‍മാരെയും മാനേജര്‍മാരെയുമാണെന്നും അവര്‍ക്കറിയാം.
മഹത്തായ ലീഡര്‍മാരും മാനേജര്‍മാരും ഉണ്ടാകുന്നതിന് പകരം നല്ല ലീഡര്‍മാരും മാനേജര്‍മാരും ഉണ്ടാകേണ്ടതാണ് ആവശ്യം എന്ന് വിജയിച്ച കമ്പനികള്‍ മനസിലാക്കുന്നുണ്ട്.
അതായത്, ലീഡര്‍-മാനേജര്‍മാരായി വളര്‍ത്തിയെടുക്കാന്‍ പറ്റുന്ന ആളുകളുടെ സഞ്ചയം, മൂന്നാമത്തെ ചിത്രത്തില്‍ കാണുന്ന സെല്‍ അ യില്‍ മാത്രമല്ല, അ,ആ,ഇ,ഉ എന്നീ സെല്ലുകളിലേക്ക് വന്‍തോതില്‍ വര്‍ധിക്കുന്നു എന്ന് സാരം.
അതുകൊണ്ടാണ് വിജയിച്ച കമ്പനികള്‍ അവരുടെ മാനേജ്മെന്റ് ടീമില്‍ നിന്നുള്ളവരെ തന്നെ ലീഡര്‍-മാനേജര്‍മാരായി വളര്‍ത്തിയെടുക്കുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Next Story
Videos