നിങ്ങള്‍ക്കും സൃഷ്ടിക്കാം, ലാഭം സമ്മാനിക്കുന്ന പല ബ്രാന്‍ഡുകളെ

നമ്മള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാണുന്ന പല ഉല്‍പന്നങ്ങളും ഇറക്കുന്നത് ഒരേ കമ്പനിയാണ്. ഉദാഹരണത്തിന് വാഷിംഗ് പൗഡറുകളായ ടൈഡും ഏരിയലും പി ആന്‍ഡ് ജിയുടെ ഉല്‍പ്പന്നങ്ങളാണ്. പക്ഷെ ഇവ തമ്മില്‍ മത്സരിക്കുന്നതെന്തിന്? ഇവിടെയാണ് ബ്രാന്ഡിങ്ങിലെ സുപ്രധാന വിഷയമായ ബ്രാന്‍ഡ് ആര്‍ക്കിടെക്ചറിനെ കുറിച്ച് മനസിലാക്കേണ്ടത്. ബ്രാന്‍ഡ് ആര്‍ക്കിടെക്ചര്‍ എന്നത് ഒരു ഘടനയാണ്. ഒരു സ്ഥാപനത്തിന്റെ താഴെ വരുന്ന ബ്രാന്‍ഡുകളുടെ ഘടന. ഒപ്പം തന്നെ ബ്രാന്‍ഡ് ആര്‍ക്കിടെക്ചര്‍ എന്നത് ഒരു തന്ത്രമാണ്. ടൈഡ് വിജയിച്ചാലും ഏരിയല്‍ വിജയിച്ചാലും ലാഭം മാതൃസ്ഥാപനമായ പി ആന്‍ഡ് ജിക്കാണ്. നിങ്ങളുടെ സ്വപ്നം ഒത്തിരി സബ് ബ്രാന്‍ഡുകളുള്ള ഒരു ബ്രാന്‍ഡാണ് എങ്കില്‍ വളരെ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യമാണ് ബ്രാന്‍ഡ് ആര്‍ക്കിടെക്ചര്‍. പലതരത്തില്‍ നമുക്ക് ബ്രാന്‍ഡുകളെ സൃഷ്ടിക്കാം.

Branded House ആര്‍ക്കിടെക്ചര്‍
ഇത്തരം ഘടനയില്‍ മാതൃസ്ഥാപനത്തിന്റെ പേര് എല്ലാ ബ്രാന്‍ഡുകളിലും ഉണ്ടാകും. ഓരോ ബ്രാന്‍ഡിലും പേരിനോടൊപ്പം ഒരു കൂട്ടിച്ചേര്‍ക്കല്‍ (extension) കൂടി നല്‍കും. ഉദാഹരണത്തിന്, FedEx corporation എന്ന മാതൃസ്ഥാപനത്തിന്റെ മറ്റ് ബ്രാന്‍ഡുകളാണ് FedEx office, FedEx techconnect, FedEx Tradenetworks, FedEx Supply chain തുടങ്ങിയവ.
ഗുണങ്ങള്‍:
1. Single Identity: എല്ലാ ബ്രാന്റുകള്‍ക്കും ഒരേ പേര് വരുന്നതുകൊണ്ടുതന്നെ ഒരേ ഐഡന്റിറ്റി എല്ലാ ബ്രാന്‍ഡിലും പ്രയോഗിച്ചാല്‍ മതിയാകും. മാറ്റങ്ങള്‍ മാതൃ ബ്രാന്‍ഡില്‍ മാത്രം കൊണ്ടുവന്നാല്‍ അത് എല്ലാ മറ്റ് ബ്രാന്‍ഡുകളെയും സ്വാധീനിച്ചോളും. കാരണം മറ്റ് ബ്രാന്‍ഡുകളെല്ലാം അറിയപ്പെടുന്നത് മാതൃ ബ്രാന്‍ഡിന്റെ പേരിലായിരിക്കും.
2. Privilege sharing: ഒരു മാതൃ ബ്രാന്‍ഡിന് 10 സബ് ബ്രാന്‍ഡുകള്‍ ഉണ്ടെങ്കില്‍ ഏതെങ്കിലും ഒരു ബ്രാന്‍ഡിന് ഗുണകരമായ കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ മറ്റ് എല്ലാ ബ്രാന്റുകള്‍ക്കും അത് ഗുണകരമായി ഭവിക്കും. കാരണം എല്ലാ ബ്രാന്‍ഡും അറിയപ്പെടുന്നത് ഒരേ പേരിലാണ്.
3. Low cost: ഇത്തരം ബ്രാന്‍ഡ് ആര്‍ക്കിടെക്ചറിന് താരതമ്യേന ചെലവ് കുറവായിരിക്കും. കാരണം മാതൃ ബ്രാന്‍ഡിന് മാര്‍ക്കറ്റിംഗ് ചെയ്തുകഴിഞ്ഞാല്‍ അതിന്റെ ഗുണം എല്ലാ മറ്റ് ബ്രാന്‍ഡുകള്‍ക്കും ലഭിക്കും. കൂടാതെ ബ്രാന്‍ഡിങ്ങും ഒരു സ്ഥാപനത്തിന് ചെയ്താല്‍ അതിന്റെ ഗുണവും മറ്റ് ബ്രാന്‍ഡുകള്‍ക്ക് ലഭിക്കും.
ദോഷങ്ങള്‍
1. Sensitivity: ഒരു ബ്രാന്‍ഡിന് മാര്‍ക്കറ്റില്‍ മോശമായ പേരുവന്നാല്‍ അത് എല്ലാ മറ്റ് ബ്രാന്‍ഡുകളേയും മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ചാവണം ഓരോ തീരുമാനവും എടുക്കേണ്ടത്.
House of Brands architecture
ഒരു മാതൃ സ്ഥാപനത്തിന്റെ താഴെ വ്യത്യസ്തമായ പേരില്‍ ധാരാളം മറ്റ് ബ്രാന്‍ഡുകള്‍ ഇറക്കുന്ന രീതിയാണ് House of Brands. ഉദാഹരണത്തിന് Oral-B, Pampers, Vicks, Pantene, Gillette, Head & Shoulders, Ariel, Tide തുടങ്ങിയവയെല്ലാം പി ആന്‍ഡ് ജിയുടെ ഉത്പന്നങ്ങളാണ്. ശ്രദ്ധിച്ചാല്‍ മനസിലാകും ഒരേ ഉത്പന്നം വ്യത്യസ്തമായ ബ്രാന്‍ഡില്‍ ഇവിടെ ഇറക്കുന്നുണ്ട്.
ഗുണങ്ങള്‍:
1. Separate entity: ഇവിടെ ഒരേ വിഭാഗത്തില്‍ വ്യത്യസ്ത പേരില്‍ ബ്രാന്‍ഡുകള്‍ ഉള്ളതിനാല്‍ ഒരു ബ്രാന്ഡിന് സംഭവിക്കുന്ന ദോഷങ്ങള്‍ മറ്റ് ബ്രാന്‍ഡുകളെ ബാധിക്കത്തില്ല. ഒന്ന് തകര്‍ന്നാലും മറ്റ് ബ്രാന്‍ഡുകളെ അത് സ്വാധീനിക്കില്ല. കാരണം ബ്രാന്‍ഡുകള്‍ അറിയപ്പെടുന്നത് വ്യത്യസ്ത പേരുകളിലാണ്.
2. Win-Win situation: ഒരേ ഉത്പന്നം വ്യത്യസ്ത പേരില്‍ ഇറക്കുന്നതുകൊണ്ടുതന്നെ ഉത്പന്നങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ആര് വിജയിച്ചാലും ഗുണം അവരുടെ മാതൃ സ്ഥാപനത്തിനാണ്. ഉദാഹരണത്തിന്, Head&Shoulder, Pantene, Olay തുടങ്ങിയവയില്‍ ആര് വിജയിച്ചാലും ഗുണം പി ആന്‍ഡ് ജിക്ക് തന്നെ.
ദോഷം:
1. Costly: ഒരു ബ്രാന്ഡിന് ചെയ്യുന്ന മാര്‍ക്കറ്റിംഗ് മറ്റ് ബ്രാന്ഡുകള്‍ക്ക് ഗുണം ചെയ്യില്ല. അതിനാല്‍ ഓരോ ബ്രാന്‍ഡിനും മാര്‍ക്കറ്റിങ്ങിനും ബ്രാന്‍ഡിംഗിനും തുക വകയിരുത്തണം.
2. Sub-Brands: ആപ്പിള്‍ കമ്പനിക്ക് IPhone, IPad, IMac, Apple Music, Apple Watch, Apple TV തുടങ്ങിയ ഉത്പന്നങ്ങളുണ്ട്. ഇവിടെ ആപ്പിളിന്റെ
അടിസ്ഥാനപരമായ മൂല്യങ്ങളാണ് ഓരോ മറ്റ് ബ്രാന്റുകള്‍ക്കും ഉള്ളത്. ആപ്പിളിന്റെ goodwill ആണ് മറ്റ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിനെയാണ് Sub-Brands എന്ന പറയുന്നത്. എന്നാല്‍ House of Brands ല്‍ ഓരോ ഉത്പന്നതിനും ഓരോ മൂല്യങ്ങളാണ് ഉള്ളത്. ആപ്പിളിന്റെ ഓരോ ഉത്പന്നവും
വ്യത്യസ്തമാണെങ്കിലും അവയിലെല്ലാത്തിലും ആപ്പിളിന്റെ മൂല്യം ഉണ്ട്; ആപ്പിളിന്റെ goodwill ഉപയോഗിക്കുന്നുണ്ട്.
3.Hybrids ystem/ Endorsed brands: Alphabet എന്ന കമ്പനിക്ക് താഴെ nest, Calico, Verily, Access and energy ഇത്തരത്തില്‍ ഒത്തിരി സ്ഥാപനങ്ങള്‍ ഉണ്ട്.
അതിലൊന്നാണ് ഗൂഗ്ള്‍. ഈ ഗൂഗിളിന് താഴെ Google AdWords, Google Cloud,

Android, YouTube, Google Map ധാരാളം ബ്രാന്‍ഡുകളുണ്ട്. ഇത്തരത്തില്‍ സബ് ബ്രാന്‍ഡുകള്‍ക്ക് താഴെ സബ് ബ്രാന്‍ഡ് രൂപീകരിച്ച് വലിയ ഘടന ഉണ്ടാക്കുന്ന രീതിയാണ് Hybrid System. മുമ്പ് സൂചിപ്പിച്ച എല്ലാ ബ്രാന്‍ഡ് ആര്‍ക്കിടെക്ചറിന്റെയും ഗുണവും ദോഷവും ഈ ഘടനക്ക് ഉണ്ടാകും.
ബ്രാന്‍ഡ് നിര്‍മിക്കുന്നതിന് മുമ്പ് ഏത് രീതിയിലാണ് ഭാവിയില്‍ സ്ഥാപനത്തിന്റെ ഘടന വരേണ്ടത് എന്ന് തീരുമാനിച്ച് ഉറപ്പിക്കുക.


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it