മികച്ച വരുമാനം നേടാം: ഹെല്‍ത്തി മിക്സിലൂടെ

ആരോഗ്യ ഭക്ഷണത്തിന് വലിയ സാധ്യതയാണുള്ളത്. ധാന്യങ്ങളും ജൈവ ഉല്‍പ്പന്നങ്ങളും പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ഹെല്‍ത്ത് മിക്‌സുകള്‍ തയാറാക്കി വരുന്നുണ്ട്. കൂടുതല്‍ ഫൈബര്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങളാണ് ഹെല്‍ത്തി മിക്‌സുകള്‍. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ സര്‍വസാധാരണമാണ്. ഈ അവസ്ഥ സമൂഹത്തില്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു. ഇതിനെ മറികടക്കാന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഹെല്‍ത്തി ഫുഡ്‌സ് വ്യാപകമായി ഉപയോഗിക്കുന്നു. തികഞ്ഞ ഭാവി ഉറപ്പുവരുത്തുന്നതുമാണ് ഹെല്‍ത്തി ഫുഡ് ബിസിനസ്.

മുളപ്പിച്ച റാഗി, ചെറുപയര്‍, മുതിര, കടല, കുതിരമാലി തുടങ്ങിയ ധാന്യങ്ങള്‍ ഉണക്കിപ്പൊടിക്കുന്നു. കണ്ണന്‍കായ/ഏത്തക്കായ ജൈവമായവ (പരമാവധി) ശേഖരിച്ച് ഇതേ രീതിയില്‍ ഉണക്കിപ്പൊടിക്കുന്നു. ഇവ 5:1 എന്ന അനുപാതത്തില്‍ മിക്‌സ് ചെയ്യുന്നു. ശേഷം ലേബല്‍ പതിച്ച് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളിലാക്കി വില്‍ക്കുന്നു.
ഉല്‍പ്പാദന ശേഷി: പ്രതിവര്‍ഷം 300 മെട്രിക് ടണ്‍
ആവശ്യമായ മെഷിനറികള്‍:
ഡ്രയര്‍, പള്‍സറൈസര്‍.
വൈദ്യുതി: 5 എച്ച്പി
തൊഴിലാളികള്‍: 3 പേര്‍
കെട്ടിടം: 300 ചതുരശ്രയടി
പദ്ധതി ചെലവ്
കെട്ടിടം: വാടകയ്ക്ക് എടുക്കാം
മെഷിനറികള്‍: 5 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 3 ലക്ഷം രൂപ
മറ്റു ചെലവുകള്‍: 1 ലക്ഷം രൂപ
ആകെ: 9 ലക്ഷം രൂപ
പ്രതീക്ഷിക്കുന്ന വിറ്റുവരവ്
3000ഃ800= 24 ലക്ഷം രൂപ
(കിലോഗ്രാമിന് 800 രൂപ നിരക്കില്‍ മൊത്തവില്‍പ്പന നടത്തുമ്പോള്‍
ലഭിക്കുന്ന തുക)
പ്രതീക്ഷിക്കാവുന്ന അറ്റാദായം:
6 ലക്ഷം രൂപ.
(വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍. ഫോണ്‍: 94475 09915)


Related Articles

Next Story

Videos

Share it