Begin typing your search above and press return to search.
നൈലോണ്‍ നെറ്റിന്റെ സാധ്യതകള്‍ നെയ്യാം
നൈലോണ്‍ നെറ്റുകള്‍ (വലകള്‍) നിര്‍മിക്കുന്ന സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയുണ്ട്. പൊതുവേ മത്സരം കുറഞ്ഞ ഒരു വിപണി ഈ മേഖലയില്‍ ഉണ്ട് എന്നതാണ് പ്രധാന ആകര്‍ഷണം. മീന്‍പിടിക്കുന്നതിന് മാത്രമായിരുന്നു ഒരു സമയത്ത് നൈലോണ്‍ വലകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് ധാരാളം
മറ്റ് ഉപയോഗങ്ങള്‍ ഈ ഉല്‍പ്പന്നത്തിനുണ്ട്. പുതിയ മേഖലകള്‍ തുറന്നുവരികയും ചെയ്യുന്നുണ്ട്. പക്ഷികളില്‍ നിന്നു സംരക്ഷണം, ഗാര്‍ഡനിംഗ്, ബാല്‍ക്കണി ഗ്രില്ലുകള്‍, നെറ്റ് ബാഗുകള്‍, കേജ് ഫിഷ് ഫാമിംഗ്, സ്‌പോര്‍ട്‌സ് നെറ്റുകള്‍, മൃഗങ്ങളില്‍ നിന്നു സംരക്ഷണം എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ നൈലോണ്‍ നെറ്റുകള്‍ക്ക് ഉപയോഗമുണ്ട്. മത്സ്യ കൃഷിക്ക് തന്നെ വലിയ തോതില്‍ നെറ്റുകള്‍ വേണം.
ഉല്‍പ്പാദന ശേഷി: 50 ലക്ഷം ചതുരശ്രയടി.
ആവശ്യമായ മെഷിനറികള്‍: വൈന്‍ഡിംഗ് മെഷീന്‍, നെറ്റ് മേയ്ക്കിംഗ് മെഷീന്‍, സ്ട്രംഗ്ത്തനിംഗ് മെഷീന്‍ തുടങ്ങിയവ
വൈദ്യുതി: 20 എച്ച്പി
കെട്ടിടം: 2000 ചതുരശ്രയടി
തൊഴിലാളികള്‍: എട്ടു പേര്‍
പദ്ധതി ചെലവ്
കെട്ടിടം: 50 ലക്ഷം രൂപ
മെഷിനറികള്‍: 60 ലക്ഷം രൂപ
മറ്റ് ആസ്തികള്‍: 5 ലക്ഷം രൂപ
പ്രവര്‍ത്തന മൂലധനം: 35 ലക്ഷം രൂപ
ആകെ: 150 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന വിറ്റുവരവ്: 50 ലക്ഷം ചതുരശ്ര അടി നെറ്റ് 3 രൂപ നിരക്കില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന വരുമാനം: 150 ലക്ഷം രൂപ
പ്രതീക്ഷിക്കാവുന്ന അറ്റാദായം: 30 ലക്ഷം രൂപ.
അസംസ്‌കൃത വസ്തുവായ എച്ച്ഡിപിഇ നൂലുകള്‍ ഗുജറാത്ത്, കൊല്‍ക്കൊത്ത, മുംബൈ എന്നിവിടങ്ങളിലെ സ്വകാര്യ മില്ലുകളില്‍ നിന്ന് സുലഭമായി ലഭിക്കും.
Next Story
Videos