ഇന്ത്യയില്‍ വന്‍സാധ്യതയുള്ള 10 തൊഴിൽ മേഖലകൾ ഏതൊക്കെ?
ഇന്ത്യയില്‍ അതിവേഗം വളരുന്ന തൊഴില്‍ മേഖലകളില്‍ പത്തില്‍ എട്ടും ടെക്നോളജി ജോലികള്‍. ആദ്യ അഞ്ച് റാങ്കുകളില്‍ ഇടംപിടിച്ചിരിക്കുന്നതും ടെക്നോളജി മേഖലയിലുള്ള ജോലികള്‍ തന്നെ. ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡിന്‍ ആണ് സര്‍വേയുടെ അടിസ്ഥാനത്തില്‍ ഈ വിശകലനം നടത്തിയിരിക്കുന്നത്. ഇതില്‍ ആദ്യപദവിയിലെത്തിയിരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയുടെ ഭാഗമായ മെഷീന്‍ ലേണിംഗ് ആണ്.
ആദ്യ 10 റാങ്കില്‍ ഉള്ള ജോലികള്‍
1. മെഷീന്‍ ലേണിംഗ് എന്‍ജിനീയര്‍
2. ആപ്ലിക്കേഷന്‍ ഡെവലപ്മെന്‍റ് അനലിസ്റ്റ്
3. ബാക്-എന്‍ഡ് ഡെവലപ്പര്‍
4. ഫുള്‍-സ്റ്റാക് എന്‍ജിനീയര്‍
5. ഡാറ്റ സയന്‍റിസ്റ്റ്
6. കസ്റ്റമര്‍ സക്സസ് മാനേജര്‍
7. ഡിജിറ്റല്‍-മാര്‍ക്കറ്റിംഗ് സ്പെഷലിസ്റ്റ്
8. ബിഗ് ഡാറ്റ ഡെവലപ്പര്‍
9. സെയ്ല്‍സ് റിക്രൂട്ടര്‍
10. പൈതണ്‍ ഡെവലപ്പര്‍
ഇന്ത്യയിലെ ലിങ്ക്ഡിന്‍ അംഗങ്ങളുടെ 2013 മുതല്‍ 2017 വരെയുള്ള ഡാറ്റ വിശകലനം ചെയ്താണ് ലിങ്ക്ഡിന്‍ ഈ സര്‍വേ ഫലം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്ലാറ്റ്ഫോമില്‍ 500 മില്യണ്‍ ലിങ്ക്ഡിന്‍ പ്രൊഫൈലുകളാണ് ഉള്ളത്.
2013 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ യഥാക്രമം 43, 32, 23, 18, 14 മടങ്ങായാണ് ഈ അഞ്ചു ടോപ്പ് ജോലികള്‍ വളര്‍ന്നത്. പരമ്പരാഗത എന്‍ജിനീയറിംഗ് ജോലികളില്‍നിന്ന് പുതിയ സ്കില്ലുകള്‍ ആവശ്യമുള്ള തൊഴില്‍ മേഖലകളിലേക്ക് മാറുന്നതിന്‍റെ ശക്തമായ സൂചനയാണ് ഇത് കാണിക്കുന്നത്. ഒരു ദശകത്തിന് മുമ്പ് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, സീനിയര്‍ ബിസിനസ് അനലിസ്റ്റ് എന്നിവയായിരുന്നു പ്രധാന ജോബ് ടൈറ്റിലുകള്‍.
പുതിയ സ്കില്ലുകള്‍ ആവശ്യമുള്ള ജോലികള്‍ക്ക് ഉതകുന്ന പ്രൊഫഷണലുകളെ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് റിക്രൂട്ടിംഗ് കമ്പനികള്‍ പറയുന്നത്. വന്‍കിട സ്ഥാപനങ്ങളെല്ലാം തന്നെ ആളുകളെ ജോലിക്കെടുത്തശേഷം പരിശീലനം കൊടുത്ത് ജോലിക്ക് അനുയോജ്യരാക്കി മാറ്റുന്ന രീതിയാണ് പിന്തുടരുന്നത്.