അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനം: ഇനി വായ്പ എളുപ്പത്തില്‍ ലഭിക്കുമോ

ഏറെ വര്‍ഷമായി രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന 'അക്കൗണ്ട് അഗ്രിഗേറ്റര്‍' എന്ന സംവിധാനം ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഓപ്പണ്‍ ബാങ്കിംഗ് എന്നതിലെ ആദ്യപടിയായി ഈ സംവിധാനം മുഴുവനായും പ്രവര്‍ത്തനക്ഷമമാവുന്ന മാത്രയില്‍ ഉപഭോക്താക്കള്‍ക്ക് കൊളാറ്ററല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ ഗവണ്‍മെന്റ് സംവിധാനങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള പണത്തിന്റെ ഒഴുക്കിനെ കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പങ്കുവെച്ച് കൊണ്ട് വായ്പ ലഭിക്കുന്നതാണ്.

സെപ്റ്റംബര്‍ രണ്ടിന് ഇന്ത്യയിലെ 8 പ്രധാനപ്പെട്ട ബാങ്കുകള്‍ അക്കൗണ്ട് അഗ്രിഗേറ്റര്‍ വര്‍ക്ക് സംവിധാനത്തില്‍ ചേര്‍ന്നു. ബാങ്കുകള്‍ താഴെ ചേര്‍ക്കുന്നു.

(1) സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
(2) ഫെഡറല്‍ ബാങ്ക്
(3) കൊട്ടക് മഹീന്ദ്ര ബാങ്ക്
(5) ആക്‌സിസ് ബാങ്ക്
(6) ഐസിഐസിഐ ബാങ്ക്
(7) ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
(8) ഇന്‍ഡസ്ഇന്‍ബാങ്ക്

ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള ഒരു ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനമായ അക്കൗണ്ട് അഗ്രിഗേറ്റര്‍, ഉപഭോക്താക്കളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, അവരുടെ സാമ്പത്തിക വിവരങ്ങള്‍ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും കൈപ്പറ്റി മറ്റൊരു സാമ്പത്തിക സ്ഥാപനത്തിന് ലഭ്യമാക്കുന്നു. ഈ സംവിധാനത്തിന്റെ മെച്ചങ്ങള്‍ താഴെ ചേര്‍ക്കുന്നു.

(1) ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ സ്‌കാന്‍ ചെയ്യുക, കോപ്പി അയക്കുക, രേഖകളില്‍ സ്റ്റാമ്പ് ഒട്ടിക്കുക, നിങ്ങളുടെ വ്യക്തിഗത പാസ്‌വേര്‍ഡ്, സാമ്പത്തിക ചരിത്രം എന്നിവ ഒരു മൂന്നാം കക്ഷിക്ക് നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു സംവിധാനമാണ് അക്കൗണ്ട് അഗ്രിഗേറ്റര്‍. നിങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കുവാന്‍ നിങ്ങളും നിങ്ങളുടെ ബാങ്കും ഈ സംവിധാനത്തില്‍ ചേര്‍ന്നാല്‍ മതി.

(2) അക്കൗണ്ട് അഗ്രിഗേറ്റര്‍ക്ക് നിങ്ങളുടെ ഡാറ്റ കാണുവാന്‍ സാധ്യമല്ല. നിങ്ങളുടെ സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സ്ഥാപനത്തില്‍നിന്നുള്ള ഡാറ്റ മറ്റൊരു സ്ഥാപനത്തിന് ലഭ്യമാക്കുക മാത്രമാണ് ചെയ്യുന്നത്. തികച്ചും സുരക്ഷിതമാണ്.

(3) ഡാറ്റ അയക്കുന്ന സാമ്പത്തിക സ്ഥാപനം എന്‍ക്രിപ്റ്റ് ചെയ്യുന്ന ഡാറ്റ, സ്വീകരിക്കുന്ന സാമ്പത്തിക സ്ഥാപനം ഡിക്രിപ്റ്റ് ചെയ്യുന്നതാണ്.

(4) അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനത്തിലെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ്.

(5) എത്ര കാലത്തേക്ക് സ്വീകര്‍ത്താവായ സാമ്പത്തിക സ്ഥാപനം നിങ്ങളുടെ ഡാറ്റ സ്വീകരിക്കണം (അഗ്രിഗേറ്റര്‍ വഴി) എന്ന കാര്യം നിങ്ങള്‍ക്ക് തീരുമാനിക്കുവാന്‍ കഴിയുന്നതാണ്.

(6) രജിസ്‌ട്രേഷന്‍ ആപ്പ്് മുഖേനയോ വെബ്‌സൈറ്റ് മുഖേനയോ ചെയ്യാവുന്നതാണ്. ഇപ്പോള്‍ 4 ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയുന്നതാണ്. താഴെ ചേര്‍ക്കുന്നവയാണ് ആപ്പുകള്‍
(i) Finvu, (ii) One money, (iii) CAMS Finserv (iv) NADL

(7) ചില അക്കൗണ്ട് അഗ്രിഗേറ്റര്‍ സംവിധാനങ്ങള്‍ സൗജന്യമാണ്. ചിലത് ഒരു ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്.

(8) നിങ്ങളുടെ ബാങ്ക് ഈ സംവിധാനത്തില്‍ ചേര്‍ന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ചേരണമെന്നില്ല. നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയുന്നതാണ്.


Related Articles

Next Story

Videos

Share it