Begin typing your search above and press return to search.
അവകാശികളില്ലാതെ പോകരുത് സമ്പാദ്യം; നിക്ഷേപ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഈ മാതൃക സ്വീകരിക്കാം
ബാങ്ക് അക്കൗണ്ടുകള്‍, പിഎഫ്, മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയില്‍ ഉള്‍പ്പെടയുള്ള അക്കൗണ്ടുകളില്‍
രാജ്യത്ത് ബാങ്കുകളിലടക്കം അവകാശികളില്ലാതെ കിടക്കുന്നത് 82,000 കോടിയിലേറെ രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നോമിനിയെ ചേര്‍ക്കാത്തത് മൂലമാണ് പലതും. പലതും നോമിനിയെ ചേര്‍ത്തിട്ടും പിന്തുടര്‍ച്ചാവകാശികള്‍ക്ക് നിക്ഷേപത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതും കാരണമാണ്. ഈ സാഹചര്യമൊഴിവാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്.
- കുടുംബത്തിലെ വേണ്ടപ്പെട്ട എല്ലാവര്‍ക്കും അറിയാന്‍ എപ്പോഴും ഡയറികള്‍ സൂക്ഷികക്ുക, വിവരങ്ങള്‍ ഇതിലെഴുതാം. അല്ലെങ്കില്‍ നോട്ട്പാഡില്‍ ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത് സൂക്ഷിക്കാം.
- ഓണ്‍ലൈനിലും ഓഫ്ലൈനിലും ലഭ്യമാകുന്നരീതിയില്‍ ഗൂഗിള്‍ ഷീറ്റിലോ എവര്‍നോട്ടിലോ നിക്ഷേപ വിവരങ്ങള്‍ രേഖപ്പെടുത്താം.
- നിക്ഷേപ വിവരങ്ങളുടെയും പ്രമാണങ്ങളുടെയും കോപ്പി പങ്കാളിയുടെ കൈവശവും ഉണ്ടാകുന്നത് നല്ലതാണ്.
- ഇടക്കിടെ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ അപ്ഡേറ്റ് ചെയ്യേണ്ടതില്ല. അതല്ലെങ്കില്‍ ആറുമാസംകൂടുമ്പോഴോ, വര്‍ഷത്തിലൊരിക്കലോ വിവരങ്ങള്‍ പുതുക്കി നല്‍കാം.
- സാമ്പത്തിക ഉപദേഷ്ടാവുണ്ടെങ്കില്‍ അദ്ദേഹത്തെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിവെയ്ക്കുന്നത് നല്ലതാണ്.
- ബാങ്ക് അക്കൗണ്ടിലോ, മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലോ ഒക്കെ പങ്കാളികളെയോ മക്കളെയോ ജോയിന്റ് ഹോള്‍ഡറായി ചേര്‍ക്കാം. നോമിനിയേക്കാള്‍ നിക്ഷേപം എളുപ്പത്തില്‍ ജോയിന്റ് ഹോള്‍ഡര്‍ക്ക് കൈകാര്യം ചെയ്യാൻ കഴിയും.
എന്തൊക്കെ വിവരങ്ങള്‍ കൈമാറണം?
- എമര്‍ജന്‌സി ഫണ്ട് എവിടെ എന്നതോടൊപ്പം രേഖകളും പണവും സൂക്ഷിച്ചു വച്ചിട്ടുള്ള സ്ഥലം.
- ബാങ്ക് അക്കൗണ്ടുകളുടെ പട്ടിക. ബാങ്ക് പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ വെച്ചിട്ടുള്ള സ്ഥലം.
- ആരോഗ്യ ഇന്‍ഷുറന്‍സ് വിവരങ്ങള്‍, കാര്‍ഡുകള്‍. ഗ്രൂപ്പ് ഇന്‍ഷുറന്‍സാണെങ്കില്‍ ഓഫീസിലെ ബന്ധപ്പെട്ടയാളുടെ മൊബൈല്‍ നമ്പര്‍.
- ക്രെഡിറ്റ് കാര്‍ഡുകളുടെ ലിസ്റ്റ്. ബാലന്‍സ് തീര്‍ക്കുന്നത് എങ്ങനെയന്ന വിവരങ്ങള്‍.
- വായ്പകളുടെ ഇഎംഐ വിവരങ്ങള്‍. ലോണുകള്‍ ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യവും.
- പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, മറ്റ് ഐഡി കാര്‍ഡുകള്‍ എന്നിവ എവിടെ എന്നത്.
- ടേം ഇന്‍ഷുറന്‍സും മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് വിവരങ്ങളും അവ ക്ലെയിം ചെയ്യുന്നതെങ്ങനെയന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ടവരുടെ നമ്പറും.
- ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെയും അവയ്ക്കായി നടത്തുന്ന നിക്ഷേപങ്ങളുടെയും വിവരങ്ങള്‍ അടങ്ങിയ പട്ടിക.
- എല്ലാ നിക്ഷേപങ്ങളും ഒരു പോര്‍ട്ടലില്‍ ട്രാക്ക് ചെയ്യുന്നതരത്തില്‍ ക്രമീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ലോഗിന്‍ വിവരങ്ങള്‍.
- പിപിഎഫ്, ആര്‍ഡി, എഫ്ഡി, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം തുടങ്ങിയ നിക്ഷേങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.
- നിലവിലെ എല്ലാ ബാധ്യതകളും ഒപ്പം വരുമാന ശ്രോതസ്സ്,
- പിന്‍തുടര്‍ച്ചാ സ്വത്ത്, വാങ്ങിയിട്ടിട്ടുള്ള ഭൂമി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍, രേഖകള്‍ എവിടെ സൂക്ഷിച്ചിരിക്കുന്നു എന്നത്.
Next Story