Begin typing your search above and press return to search.
60 വയസ്സുകഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍
ആരോഗ്യ ഇന്‍ഷുറന്‍സ് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.ചെറുപ്പക്കാര്‍ക്ക് മാത്രമല്ല വീട്ടിലെ മുതിര്‍ന്നവര്‍ക്കും ഏത് സമയത്തും ഇന്‍ഷുറന്‍സിന്റെ ആവശ്യകത വന്നേക്കാം. അതിനാല്‍ തന്നെ എത്രയും നേരത്തേ പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെ ഇന്‍ഷുറന്‍സ് സ്വന്തമാക്കുക എന്നതാണ് മികച്ച ആനുകൂല്യങ്ങള്‍ സ്വന്തമാക്കാനുള്ള എളുപ്പവഴി.
പല മുതിര്‍ന്ന വ്യക്തികള്‍ക്കും എംപ്ലോയീസ് ബെനിഫിറ്റ് സ്‌കീമുകള്‍ക്ക് കീഴില്‍ കമ്പനി ഇന്‍ഷുറന്‍സ് ഉള്ളവരായിരുന്നിരിക്കാം. എന്നാല്‍ വിരമിക്കുമ്പോള്‍ പെട്ടെന്ന് ഇന്‍ഷുറന്‍സ് ഇല്ലാത്തവരായി ചിലപ്പോള്‍ അവര്‍ മാറിയേക്കാം. അത് മാത്രമല്ല, മക്കള്‍ ജോലി ലഭിച്ചിട്ട് മാതാപിതാക്കള്‍ക്കായി ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് 60 വയസ്സ് ആയിട്ടുണ്ടാകാനും സാധ്യത ഉണ്ട്.
ചിലര്‍ മറ്റ് സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങാന്‍ പലരും കാലതാമസം എടുക്കാറുണ്ട്. ഇനി ഒട്ടും വൈകിക്കണ്ട. വൈകാതെ ഇന്‍ഷുറന്‍സ് സ്വന്തമാക്കാം. എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. നോക്കാം. പോഡ്കാസ്റ്റ് കേൾക്കൂ.
Next Story
Videos