വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടില്‍ വീടോ വസ്തുവോ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രവാസികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ മാതൃകയായ സംസ്ഥാനമാണ് കേരളം. കേരളീയര്‍ വിദേശനാണ്യശേഖരത്തിലേക്ക് വളരെയധികം സംഭാവനചെയ്യുന്നുണ്ട്. പ്രവാസികള്‍ ഇന്ത്യയില്‍ വീടും സ്ഥലവും വില്‍ക്കുമ്പോള്‍ ആദായനികുതി നിരക്ക് മുതല്‍ പല കാര്യങ്ങളിലും വളരെയധികം ശ്രദ്ധിച്ചിരിക്കണം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ടതാണ്. താഴെപ്പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കിയിരിക്കണം.

പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരുവാന്‍ സാധിക്കാത്ത ഇടപാടുകള്‍ക്ക് പവര്‍ ഓഫ് അറ്റോര്‍ണിയെ നിയമിച്ച് വീടോ വസ്തുക്കളോ വില്‍ക്കാന്‍ കഴിയുന്നതാണ്.
രണ്ട് വര്‍ഷം കൈവശം വച്ച വീട് വില്‍ക്കുമ്പോള്‍ ഗീര്‍ഘകാലമൂലധനനേട്ടം (Long term Capital Gain) ഉണ്ടാകുന്നതാണ്. അതിനാല്‍ തന്നെ 20 ശതമാനം ആദായനികുതി കൊടുക്കേണ്ടിയും വരുന്നു.
രണ്ട് വര്‍ഷത്തില്‍ കുറവ് കൈവശം വച്ചിട്ടുള്ള വീടോ സ്ഥലമോ ആണെങ്കില്‍ അത്തരത്തിലുള്ളവ വില്‍ക്കുമ്പോള്‍ NRI യുടെ മൊത്തം ആദായനികുതി ഏത് സ്ലാബില്‍ വരുന്നുവോ, ആ സ്ലാബില്‍ ബാധകമായ ആദായനികുതി അടയ്‌ക്കേണ്ടി വരുന്നതാണ്. താഴെ ചേര്‍ക്കുന്നതാണ് ആദായ നികുതി നിരക്കുകള്‍
5% അല്ലെങ്കില്‍ 20% അല്ലെങ്കില്‍ 30%
പാരമ്പര്യമായി കിട്ടിയ വീട് വില്‍ക്കുമ്പോള്‍, ആ വീട് എന്നാമോ വാങ്ങിയത്, ആ തീയതി മുതല്‍ കണക്കുകൂട്ടിയാകണം ദീര്‍ഘകാല മൂലധനനേട്ടം അല്ലെങ്കില്‍ ഹ്രസ്വകാല മൂലധനനേട്ടം എന്നിവയില്‍ ഒന്ന് തീരുമാനിക്കുന്നത്.
ഇന്ത്യയില്‍ നിന്നുള്ള മൊത്തവരുമാനംപതിനഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ ഇന്ത്യയിലേക്ക് ഒരുദിവസം പോലും വന്നില്ലെങ്കില്‍ പോലും Resident but not ordinarily Resident എന്നത്‌പോലെ കണക്കാക്കുന്നു.
ഇന്ത്യയില്‍ വീട്/ വസ്തു വാങ്ങുന്ന വ്യക്തിയ്ക്ക് ടാന്‍ നമ്പര്‍ (TAN No) ഉണ്ടായിരിക്കണം. TAN No ഇല്ലെങ്കില്‍ അത് ലഭിക്കുന്നതിന് അപേക്ഷിച്ചിരിക്കണം. എങ്കില്‍ മാത്രമാണ് വീട് വാങ്ങിക്കുന്ന വ്യക്തിക്ക് ടിഡിഎസ് ഈടാക്കിയിട്ട്, ഗവണ്‍മെന്റ് അക്കൗണ്ടിലേക്ക് അടയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. താഴെ ചേര്‍ക്കും പോലെയാണ് ടിഡിഎസ് കുറവ് നല്‍കേണ്ടത്.
ദീര്‍ഘകാലമൂലധന നേട്ടം
20% (ആദായനികുതി)+10% or 15% (സര്‍ചാര്‍ജ്) (Surcharge) + ആരോഗ്യ-വിദ്യാഭ്യാസ സെസ് 4% ഇങ്ങനെ ലഭിക്കുന്ന തുകയാണ് ടിഡിഎസ് (TDS) ആയി ഈടാക്കി ഗവണ്‍മെന്റിലേക്ക് അടയ്‌ക്കേണ്ടത്.
ഹ്രസ്വകാലമൂലധന നേട്ടം
5% അല്ലെങ്കില്‍ 20% അല്ലെങ്കില്‍ 30% (ആദായ നികുതി) + സര്‍ചാര്‍ജ് - ആരോഗ്യ-വിദ്യാഭ്യാസ സെസ് 4%
ഇങ്ങനെ ലഭിക്കുന്ന തുകയാണ് ടിഡിഎസ് (TDS) ആയി ഈടാക്കി ഗവണ്‍മെന്റിലേക്ക് അടയ്‌ക്കേണ്ടത്
ടിഡിഎസ് ഈടാക്കാതെ വിദേശമലയാളിക്ക് നല്‍കുവാന്‍ പാടില്ല(Sec 195)
വിദേശത്ത് ജോലി ചെയ്യുന്ന വ്യക്തി വാങ്ങിക്കുന്ന ആള്‍ക്ക് ആദായനികുതി വകുപ്പില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് വാങ്ങിക്കുമ്പോള്‍ ടിഡിഎസ് ഈടാക്കേണ്ടത്.
പ്രവാസികള്‍ക്ക് ആദായനികുതി നിയമത്തിന്റെ വകുപ്പ് 54,54EC, 54 f എന്നിവ അനുസരിച്ച് ആദായനികുതി ബാധ്യത കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്. ഇന്ത്യയില്‍ തന്നെ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന കിഴിവുകളാണിത്.
ഇന്ത്യയിലെ വീട് വാങ്ങുന്ന ആള്‍ FEMA ചട്ടങ്ങള്‍ പാലിച്ച്‌കൊണ്ടുമാത്രമാണ് തുക പ്രവാസിക്ക് ലഭ്യമാക്കേണ്ടത്.


Related Articles

Next Story

Videos

Share it