ഡാറ്റ ബാങ്കില്‍ പെടാത്ത ഭൂമിയില്‍ കെട്ടിടം പണിയാന്‍ എന്തു ചെയ്യണം?

ചോദ്യം: പഞ്ചായത്ത് പരിധിയില്‍ ഉള്ള ഡാറ്റാ ബാങ്കില്‍ പെടാത്ത 9 ആര്‍ ഭൂമിയില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ എന്ത് ചെയ്യണം? (തോമസ് ഡേവീസ്, കൊല്ലം)

ഉത്തരം: റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് ഫോം 6 ല്‍ അപേക്ഷ കൊടുക്കുക. കരഭൂമിയായി ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാല്‍ ഉടന്‍ പഞ്ചായത്തില്‍ അപേക്ഷ കൊടുക്കുക.

ചോദ്യം: ഡാറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കുന്നതിന് കെഎസ്ആര്‍സിഇസി റിപ്പോര്‍ട്ട് എടുക്കണം എന്ന് നിര്‍ബന്ധമാണോ? (മജീദ്, പരവൂര്‍)

ഉത്തരം: ഭൂമി നികത്തിയ കാലയളവ് നിശ്ചയിക്കുന്നതിന് നിയമപ്രകാരമുള്ള മാര്‍ഗം കെഎസ്ആര്‍സിഇസി റിപ്പോര്‍ട്ട് ആണ്. അതിനാല്‍ ഡാറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കുന്നതിന് കെഎസ്ആര്‍സിഇസി റിപ്പോര്‍ട്ട് എടുക്കണം.

ചോദ്യം: 3മാസം മുമ്പ് സ്ഥലം വാങ്ങിച്ചു. നികത്തു ഭൂമിയാണ് ഡാറ്റാ ബാങ്കില്‍. 1200 ചതുരശ്ര അടിയില്‍ താഴെ വിസ്തീര്‍ണ്ണമുള്ള വീട് പണിയുന്നതിന് ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കണോ? (ആതിര ജയന്‍, മുവാറ്റുപുഴ)

ഉത്തരം: വേണം. കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്ട് 14-ാം വകുപ്പ് പ്രകാരം തണ്ണീര്‍ത്തടത്തിലും നിലത്തിലും, കരഭൂമിയായി ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്ത നികത്തു നിലത്തിലും നിര്‍മ്മാണം നിരോധിച്ചിരിക്കുന്നതിനാല്‍ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ അനുമതി ലഭിക്കൂ.


Related Articles

Next Story

Videos

Share it