Begin typing your search above and press return to search.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടോ? ഇതാ പ്രധാന നേട്ടങ്ങള്‍
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഒട്ടേറെ പ്രയോജനങ്ങള്‍ എം.എസ്.എം.ഇ രജിസ്‌ട്രേഷനിലൂടെ ലഭ്യമാണ്. സാമ്പത്തിക സഹായത്തിനുള്ള അവസരങ്ങള്‍, സബ്‌സിഡികള്‍, ലളിതമായ നടപടിക്രമങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടും.
ഇന്ത്യയില്‍ എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ വഴി നേടാവുന്ന ചില കാര്യങ്ങള്‍ ഇവയാണ്.
1. ഈട് ആവശ്യമില്ലാത്ത വായ്പ: ഈട് നല്‍കാതെ തന്നെ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭ്യമാക്കാന്‍ എം.എസ്.എം.ഇകള്‍ക്ക് കഴിയും. പണം കടമായി കിട്ടാന്‍ എളുപ്പമാണ് ഇത്തരം സംരംഭങ്ങള്‍ക്ക്.
2. പലിശയില്‍ ഇളവ്: എം.എസ്.എം.ഇകള്‍ക്ക് നല്‍കുന്ന വായ്പകളുടെ പലിശയില്‍ ഇളവ് ലഭിക്കും. കടത്തിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായകരമാണ്.
3. സബ്‌സിഡികള്‍: പേറ്റന്റ് രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ എന്നിങ്ങനെ പല ആവശ്യങ്ങള്‍ക്കും സബ്‌സിഡികള്‍ ലഭ്യമാണ്.
4. മുന്‍ഗണന മേഖല വായ്പ: മുന്‍ഗണന മേഖല വായ്പകള്‍ അനുവദിക്കുമ്പോള്‍ എം.എസ്.എം.ഇകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതുകൊണ്ട് ഇത്തരം സംരംഭങ്ങള്‍ക്ക് പണം എളുപ്പത്തില്‍ നേടാന്‍ കഴിയുന്നു.
5. സര്‍ക്കാര്‍ പദ്ധതികളുടെ സഹായം: ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം, പബ്ലിക് പ്രൊക്യുര്‍മെന്റ് പോളിസി എന്നിങ്ങനെ പല സര്‍ക്കാര്‍ പദ്ധതികളും പ്രോഗ്രാമുകളും ഈ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
6. കൃത്യമായ പണമിടപാടുകള്‍: ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടവ് യഥാസമയത്ത് തന്നെ ആവശ്യപ്പെടാന്‍ എം.എസ്.എം.ഇകള്‍ക്ക് കഴിയും. ഇതിലൂടെ കൃത്യമായ കാഷ് ഫ്‌ളോ സാധ്യമാകും.
7. ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍: എം.എസ്.എം.ഇകള്‍ക്കുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ സൗജന്യമായതുകൊണ്ട് ഈ നടപടികളുടെ ചെലവ് ഒഴിവാക്കാം.
8. സ്ഥിരമായ രജിസ്‌ട്രേഷന്‍: ഈ സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ സ്ഥിരമായതിനാല്‍ ഇത് പുതുക്കേണ്ട ആവശ്യമില്ല.
9. ലളിതമായ നടപടിക്രമങ്ങള്‍: എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ പേപ്പര്‍ലെസ് ആണ്. സെല്‍ഫ് ഡിക്ലറേഷന്‍ മാത്രമേ ഇതിനാവശ്യമുള്ളൂ, അതുകൊണ്ട് നടപടികള്‍ ഏറെ ലളിതമാണ്.
10. ഇന്റര്‍നാഷണല്‍ ട്രേഡിലെ പങ്കാളിത്തം: വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികളും പ്രോഗ്രാമുകളും ഉപയോഗിച്ച് അന്താരാഷ്ട്ര വാണിജ്യത്തിന്റെ ഭാഗമാകാനുള്ള അവസരങ്ങള്‍ എം.എസ്.എം.ഇകള്‍ക്ക് ലഭ്യമാണ്.
ചുരുക്കത്തില്‍, എം.എസ്.എം.ഇ രജിസ്‌ട്രേഷന്‍ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അനവധിയാണ്. ഇതിലൂടെ വായ്പകളും സബ്‌സിഡികളും മറ്റ് സാമ്പത്തിക സഹായങ്ങളും എളുപ്പത്തില്‍ നേടാന്‍ ഇവയ്ക്ക് കഴിയും.
ലളിതമായ നടപടിക്രമങ്ങളും സര്‍ക്കാര്‍ പദ്ധതികളുടെയും പ്രോഗ്രാമുകളുടെയും സഹായങ്ങളും എം.എസ്.എം.ഇകള്‍ക്ക് ഒട്ടേറെ പ്രയോജനപ്രദമാണ്.
Next Story
Videos