Begin typing your search above and press return to search.
പ്രൊവിഡന്റ് ഫണ്ട് പലിശയ്ക്ക് ആദായ നികുതി ഈടാക്കുമോ?
പ്രൊവിഡന്റ് ഫണ്ട് (Provident Fund) പലിശയ്ക്ക് ആദായനികുതി ആദായനികുതി ഈടാക്കുവാന്‍ നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രൊവിഡന്റ് ഫണ്ട് പലിശയുമായി ബന്ധപ്പെട്ട് വ്യത്സ്ത സാഹചര്യങ്ങളും പലിശ സംബന്ധിച്ച വിശദാംശങ്ങളും കാണാം.
1) പിപിഎഫ് അക്കൗണ്ടിലേക്ക് പരമാവധി 15000 രൂപ മാത്രമാണ് ഒരു വര്‍ഷം നിക്ഷേപിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ വന്നിരിക്കുന്ന മാറ്റം പിപിഎഫ് അക്കൗണ്ടിലെ പലിശയെ ഒരു തരത്തിലും ബാധിക്കില്ല. പിപിഎഫ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി വരുന്നതല്ല.
2) ഒരു വര്‍ഷം അഞ്ചുലക്ഷം രൂപവരെയുള്ള ജിപിഎഫിന്(GPF) നിക്ഷേപത്തിന്റെ പലിശയ്ക്ക് ആദായ നികുത് ആവശ്യമില്ല. എന്നാല്‍ അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ ജിപിഎഫിലേക്ക് നിക്ഷേപിച്ചാല്‍ (ഡിഎകുടിശ്ശിക, ശമ്പള കുടിശ്ശിക ഉള്‍പ്പെടെ)1/4/2021മുതല്‍, അഞ്ചുലക്ഷം രൂപയില്‍ കൂടുതല്‍ വരുന്ന നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി വരുന്നതാണ്.
3) ഇപിഎഫ് ബാധകമായ ജീവനക്കാര്‍ക്ക് മേല്‍പിരിധി 250000 രൂപയാണ്(ജീവനക്കാരന്റെ വിഹിതം 250000 രൂപയില്‍ കൂടുമ്പോള്‍)
4)മേല്‍ സാഹചര്യത്തില്‍ പിഎഫ് അക്കൗണ്ട് രണ്ടായി വിഭജിക്കേണ്ടി വരുന്നതാണ്. നികുതി രഹിത അക്കൗണ്ട്, നികുതി ഈടാക്കേണ്ട അക്കൗണ്ട് എന്നിങ്ങനെ.
(i) ഇപിഎഫ് (EPF) ബാധകമായ ജീവനക്കാരുടെ പിഎഫ് അക്കൗണ്ട് വിഭജിക്കുന്ന വിധം താഴെക്കൊടുക്കുന്നു. (പലിശ 8.5% എന്ന് കണക്കാക്കിയാല്‍)
നികുതി രഹിത അക്കൗണ്ട് (1-4-|2022ല്‍)
31-3-2021 ലെ ബാലന്‍സ്
( +) 1-4-2021 മുതല്‍ 31-3-2022 വരെയുള്ള ജീവനക്കാരന്റെ വിഹിതം(250000രൂപ വരെയുള്ളത്)
(+) മേല്‍പ്പറഞ്ഞ തുകയുടെമേല്‍ ലഭിക്കുന്ന പലിശ
(-) പിന്‍വലിക്കുന്ന തുക
എന്നതാകും 31-3-2022 ലെ ബാലന്‍സ്
ഇനി നികുതി ഈടാക്കുന്ന അക്കൗണ്ട് (1-4-2022 ല്‍) പരിശോധിക്കാം
1-4-2021 മുതല്‍ 31-3-2022 വരെയുള്ള ജീവനക്കാരന്റെ വിഹിതം(250000രൂപയില്‍ കൂടുതല്‍ വരുന്ന ഭാഗം)
(+) മേല്‍പ്പറഞ്ഞ തുകയുടെ പലിശ
(-) പിന്‍വലിക്കുന്ന തുക
എന്നതാകും 31-3-2022 ലെ ബാലന്‍സ്
Next Story
Videos