കോവിഡ് ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി നല്‍കാന്‍ സാധിക്കുമോ?

ആദായ നികുതി നിയമത്തിലെ വകുപ്പ് 269ST അനുസരിച്ച് ഇന്ത്യയില്‍ ഒരാള്‍ക്കും രണ്ട് ലക്ഷമോ അതില്‍ കൂടുതലോ പണമായി (Cash mode) സ്വീകരിക്കുവാന്‍ സാധ്യമല്ല. താഴെപറയുന്ന ഇടപാടുകള്‍ക്ക് ഈ പരിധി ബാധകമാണ്.

(1) ഒരുദിവസം ഒരാളുടെ ആകെ ഇടപാടുകളുടെ മൊത്തം

(2) ഒറ്റ ഇടപാടില്‍

(3) ഒരു സംഭവം അല്ലെങ്കില്‍ ഒരു അവസരം എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍

താഴെ പറയുന്ന ഉപാധികള്‍ (Mode of payment) ഉപയോഗിച്ചുവേണം മേല്‍പ്പറഞ്ഞ ഇടപാടുകളില്‍ പേയ്‌മെന്റ് നടത്തേണ്ടത്.

(1) അക്കൗണ്ട് പേയീ ചെക്കുകള്‍

(2) അക്കൗണ്ട് പേയീ ഡ്രാഫ്റ്റ്

(3) മറ്റ് ഇലക്ട്രോണിക് രീതികള്‍


എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് (ഇന്ത്യാ ഗവണ്‍മെന്റ്) 56/2021 എന്ന നമ്പര്‍ ഉത്തരവ് പ്രകാരം 269ST എന്ന വകുപ്പില്‍ ഇളവുകള്‍ വരുത്തിയിരിക്കുന്നു. 7/5/2021 ന് പുറപ്പെടുവിച്ച പുതിയ ഉത്തരവ് അനുസരിച്ച് 1/4/2021 മുതല്‍ 31/5/2021 വരെ കോവിഡ് രോഗിയുടെ ചികിത്സയ്ക്ക് വേണ്ടി പണം അടയ്ക്കുമ്പോള്‍ രോഗിയുടെയും പണം അടയ്ക്കുന്ന ആളുടെയും പാന്‍ നമ്പര്‍/ആധാര്‍ നമ്പര്‍ വാങ്ങിച്ചിട്ട് താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ട് ലക്ഷമോ അതില്‍ കൂടുതലോ പണമായി (Cash mode) സ്വീകരിക്കുവാന്‍ സാധിക്കുന്നതാണ്.

(1) കോവിഡ് ചികിത്സ ലഭ്യമാക്കുന്ന

*ആശുപത്രികള്‍

*ഡിസ്‌പെന്‍സറികള്‍

*നേഴ്‌സിംഗ് ഹോമുകള്‍

*കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍

(2) മറ്റ് മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സ്ഥലങ്ങള്‍

Related Articles

Next Story

Videos

Share it