Begin typing your search above and press return to search.
പ്രത്യക്ഷ നികുതിയില്‍ നിങ്ങളറിഞ്ഞിരിക്കേണ്ട പുതിയ മാറ്റങ്ങള്‍
2022 ഫെബ്രുവരി ഒന്നാം തീയതി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ധനകാര്യ ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് 2022 ഏപ്രില്‍ ഒന്നുമുതല്‍ ആദായനികുതിയില്‍ മാറ്റം വരുന്നത്. പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.
കഴിഞ്ഞവര്‍ഷത്തെ ആദായ നികുതി നിരക്കില്‍ മാറ്റമില്ല.
പുതിയ രീതിയോ, പഴയ രീതിയോ അനുസരിച്ച് നികുതി കണക്ക് കൂട്ടുവാന്‍ സാധിക്കുന്നതാണ്.
വകുപ്പ് 194 P നിലനില്‍ക്കുന്നുണ്ട്.
വരുമാനം കാണിക്കുവാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ കഴിയുമെന്ന് കരുതി വരുമാനം മന:പൂര്‍വം കാണിക്കാതെ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ചെയ്താല്‍ വലിയ പിഴ തുകയായി അടയ്‌ക്കേണ്ടിവരും. അപ്‌ഡേറ്റഡ് റിട്ടേണ്‍ അനേകം വ്യവസ്ഥകള്‍ക്ക് വിധേയമാണ്.
വകുപ്പ് 80c, വകുപ്പ് 80CCD, വകുപ്പ് 80 CCB (1), വകുപ്പ് 80CCD (1B) എന്നിവ അനുസരിച്ചുള്ള കിഴിവ് ലഭ്യമാണ്.
വകുപ്പ് 80CCD (2) അനുസരിച്ചുള്ള തൊഴിലുടമയുടെ വിഹിതം 14 ശതമാനം വരെ കേരള സംസ്ഥാന ജീവനക്കാര്‍ക്കും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവകാശപ്പെടുവാന്‍ കഴിയുന്നതാണ്.
വകുപ്പ് 80DD അനുസരിച്ചുള്ള കിഴിവ് ഉദാരമാക്കി.
കോവിഡ് ചികിത്സയ്ക്കുവേണ്ടി തൊഴിലുടമയില്‍നിന്നു ലഭിച്ച തുക പെര്‍ക്വിസിറ്റായി കണക്കാക്കി നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല.
വകുപ്പ് 206 AB, 206 CCA എന്നിവ അനുസരിച്ച് ഉയര്‍ന്ന നിരക്കിലുള്ള നികുതി ഈടാക്കുവാന്‍ വേണ്ടി കണക്കിലെടുക്കുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വര്‍ഷങ്ങളുടെ എണ്ണം രണ്ടില്‍നിന്ന് ഒന്നാക്കി മാറ്റി.
ക്രിപ്‌റ്റോകറന്‍സി നിയമവിധേയമാക്കിയിട്ടില്ല. എന്നാല്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍നിന്നുള്ള മൂലധന നേട്ടത്തിന് 30 ശതമാനമാണ് നികുതിയായി അടയ്‌ക്കേണ്ടിവരുന്നത്.
ഭവന വായ്പയുടെ ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റമില്ല.
2022 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെ യഥാസമയം നികുതി അടച്ചിരിക്കണം (നികുതി ബാധ്യതയുള്ളവര്‍). അല്ലാത്തപക്ഷം പലിശ അടയ്‌ക്കേണ്ട സാഹചര്യം വരുന്നതാണ്.
ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ മുകളിലുള്ള എഫക്ടീവ് ടാക്‌സ് റേറ്റ് 28.5 ശതമാനത്തില്‍നിന്ന് 23.92 ശതമാനം എന്ന സംഖ്യയിലേക്ക് ചുരുക്കുന്നതാണ്.
വകുപ്പ് 68 അനുസരിച്ചുള്ള നികുതിദായകന്റെ ഉത്തരവാദിത്തം കൂടുന്നു. നിങ്ങള്‍ക്ക് പണം നല്‍കിയ ആളുടെ വരുമാനത്തിന്റെ ഉറവിടം നിങ്ങള്‍ മനസിലാക്കിയിരിക്കണം.
Next Story
Videos