കൃത്രിമവും കള്ളവുമില്ലാത്ത ബ്ലോക്ക് ചെയ്ന്‍ ലോകം

ഡാറ്റ എല്ലാവര്‍ക്കും നോക്കാം. പക്ഷേ അതില്‍ ഭേദഗതി വരുത്താന്‍ പറ്റില്ല. ഇങ്ങനെ വന്നാല്‍ എത്ര സുതാര്യമാകും കാര്യങ്ങള്‍ അല്ലേ. അതിനുള്ള സാഹചര്യമാണ് ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യ ഉറപ്പാക്കുന്നത്. ബാങ്കിംഗ്, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇതിന് വന്‍ അവസരങ്ങളാണ്. പേമെന്റ് രംഗത്ത് ഒരു മധ്യവര്‍ത്തിയുടെ ആവശ്യമില്ലാത്തതിനാല്‍ ബ്ലോക്ക്‌ചെയിന്‍ മുഖേന അഞ്ചു മിനിറ്റ് കൊണ്ട് വിദേശരാജ്യങ്ങളിലേക്ക് പണം അയക്കാനാകും.

പച്ചക്കറി വിപണന രംഗത്ത് ഉല്‍പ്പാദനം മുതല്‍ ക്വാളിറ്റി, വില തുടങ്ങിയവയൊക്കെ ബ്ലോക്ക്‌ചെയ്‌നിലൂടെ ട്രാക്ക് ചെയ്യാനാകും. ഇത് പ്രാവര്‍ത്തികമാകുന്നതോടെ പരമ്പരാഗത വിപണന സംവിധാനങ്ങള്‍ തകിടം മറിയും. പാല്‍, മത്സ്യം എന്നിവയിലും ഈ സങ്കേതം പ്രാവര്‍ത്തികമാക്കാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സര്‍ട്ടിഫിക്കറ്റുകളും ഇനിമുതല്‍ ബ്ലോക്ക്‌ചെയ്‌നിലാകും ലഭ്യമാകുക. പുതിയ സാങ്കേതികവിദ്യയിലൂടെ വ്യാജ ലോട്ടറി ടിക്കറ്റുകള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

രോഗികളുടെ ചികിത്സാ വിവരങ്ങള്‍ ബ്ലോക്ക് ചെയ്‌നിലാക്കുന്നതോടെ ചികിത്സാ രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്ന് ടിറ്റു വര്‍ഗീസ് ചൂണ്ടിക്കാട്ടി. ചികിത്സ സുതാര്യമാകുന്നത് രോഗികള്‍ക്ക് മാത്രമല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയ്ക്കും വളരെയേറെ ഗുണകരമാകും. ബ്ലോക്ക്‌ചെയിന്‍ ആപ്ലിക്കേഷനും ഇംപ്ലിമെന്റേഷനും വേണ്ടിയുള്ള സര്‍വ്വീസ് കമ്പനികള്‍ തുടങ്ങുകയോ അല്ലെങ്കില്‍ നിശ്ചിത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന പ്രോഡക്ട് കമ്പനികള്‍ ആരംഭിക്കുകയോ ചെയ്യാമെന്ന് ടിറ്റു വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു.

N.S Venugopal
N.S Venugopal  

Related Articles

Next Story

Videos

Share it