ട്രിപ്പിള്‍ കാമറ സംവിധാനത്തോടെ നോക്കിയ 6.2 എത്തി

ഗൃഹാതുരത ഉണര്‍ത്തുന്ന നോക്കിയ ബ്രാന്‍ഡില്‍ നിന്നും പുതിയൊരു താരം. നാല് ജിബി റാമും ട്രിപ്പിള്‍ കാമറ സംവിധാനവുമായി ഇന്ത്യയിലെത്തിയിരിക്കുകയാണ് നോക്കിയ 6.2. നോക്കിയ ബ്രാന്‍ഡിന്റെ ഇപ്പോഴത്തെ ഉടമയായ എച്ച്എംഡി ഗ്ലോബലാണ് ഫോണ്‍ അവതരിപ്പിച്ചത്. നിരവധി സവിശേഷതകളുള്ള നോക്കിയ 6.2ന്റെ വില 15,999 രൂപയാണ്.

ട്രിപ്പിള്‍ കാമറയും പ്യുവര്‍ഡിസ്‌പ്ലേ ടെക്‌നോളജിയുമാണ് ഈ ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതിന്റെ പ്രോസസര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 636 SoC ആണ്. ആന്‍ഡ്രോയ്ഡ് 10ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. 6.3 ഇഞ്ച് FHD+ വാട്ടര്‍ഡ്രോപ്പ് പ്യുവര്‍ ഡിസ്‌പ്ലേ കിടയറ്റ ദൃശ്യാനുഭവം തരുന്നു. നാല് ജിബി/64 ജിബി വകഭേദത്തിന്റെ വില 15,999 രൂപയാണ്.

16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അല്‍ട്രാ വൈഡ്-ആംഗിള്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ ഡെപ്ത്ത് സെന്‍സര്‍ എന്നിവ അടങ്ങുന്നതാണ് കാമറാസംവിധാനം. മുന്നില്‍ എട്ട് മെഗാപിക്‌സല്‍ സെല്‍ഫി കാമറയുണ്ട്.

നോക്കിയയുടെ വെബ്‌സൈറ്റിലും ആമസോണ്‍ ഇന്ത്യയിലും മറ്റ് റീറ്റെയ്ല്‍ ഷോപ്പുകളിലുമാണ് വില്‍പ്പനയ്ക്ക് ലഭ്യമാകുന്നത്.

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it