മാക്ബുക് എയറിനെക്കാള്‍ ശക്തനോ സര്‍ഫസ് ലാപ്‌ടോപ്പ് 3?

സര്‍ഫസ് ലാപ്‌ടോപ്പുകളുടെ പുതിയ വകഭേദങ്ങള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു.

-Ad-

സര്‍ഫസ് ലാപ്‌ടോപ്പുകളുടെ പുതിയ വകഭേദങ്ങള്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് ഇവന്റിലാണ് പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയത്. പുതിയ  സര്‍ഫസ് ലാപ്‌ടോപ്പ് 3, സര്‍ഫസ് പ്രോ 7, പുതിയ സര്‍ഫസ് പ്രോ എക്‌സ്, ഡ്യുവല്‍-സ്‌ക്രീന്‍ ഫോള്‍ഡിംഗ് സര്‍ഫസ് നിയോ, സര്‍ഫസ് ഡുവോ ഡിവൈസുകള്‍… എന്നിവയാണ്
എന്നിവയാണ് ഇവന്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ അവസാനത്തെ രണ്ട് ഉല്‍പ്പന്നങ്ങളും 2020 അവസാനത്തോടെയേ വിപണിയിലെത്തൂ.

ഇവന്റിലെ താരം പുതിയ സര്‍ഫസ് ലാപ്‌ടോപ്പ് 3 എന്ന പ്രീമിയം ലാപ്‌ടോപ്പായിരുന്നു. മാക്ബുക്ക് എയറിനെക്കാള്‍ മൂന്ന് മടങ്ങ് ശക്തിയേറിയതാണ് പുതിയ ലാപ്‌ടോപ്പെന്നാണ് അവകാശവാദം. ഫാബ്രിക്, മെറ്റല്‍ ഓപ്ഷനുകളില്‍ ലാപ്‌ടോപ്പ് ലഭ്യമാണ്. 13.5 ഇഞ്ച്, 15 ഇഞ്ച് സ്‌ക്രീന്‍ വലുപ്പത്തില്‍ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാം.

ആകര്‍ഷകമായ വിലയാണ് മറ്റൊരു സവിശേഷത. 13.5 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമുള്ള എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജോട് കൂടിയ മോഡലിന് 999 ഡോളറാണ് വില. ഏകദേശം 72,000 രൂപയോളം. 15 ഇഞ്ചിന്റെ ബേസിക് മോഡലിന് 1,199 ഡോളറിലാണ് വില ആരംഭിക്കുന്നത്. ഏകദേശം 86,000 രൂപയോളം. ഇതിന്റെ കൂടിയ വകഭേദത്തിന് രണ്ട് ലക്ഷം രൂപയോളം വിലയാകും. 

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here