എന്തൊരു ഡിസ്‌കൗണ്ട്! ഇത് കാറു വാങ്ങാന്‍ ഏറ്റവും നല്ല സമയം

ഇപ്പോള്‍ കാറു വാങ്ങാന്‍ ഉദ്ദേശിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ വിലക്കിഴിവുകള്‍. ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്‌റ്റേജ് ആറ് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതോടെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ വിറ്റുതീര്‍ക്കാനുള്ള ഒരുക്കത്തിലാണ് വാഹനകമ്പനികള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഇതുവരെയില്ലാത്ത ഓഫറുകളാണ് ഇവര്‍ തരുന്നത്.

ബിഎസ് നാല് വാഹനങ്ങള്‍ക്ക് 31 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട് കൊടുക്കുന്നത്. ആഡംബരകാറുകള്‍ക്കൊപ്പം ഈ രംഗത്തെ വമ്പന്മാരായ ടാറ്റ, മഹീന്ദ്ര, ഹോണ്ട തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം വിവിധ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ആഡംബര ബ്രാന്‍ഡുകളില്‍ ഔഡി, ബിഎംഡബ്ല്യു, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, മെഴ്‌സിഡീസ്, വോള്‍വോ തുടങ്ങിയ ബ്രാന്‍ഡുകളും ഡിസ്‌കൗണ്ട് നല്‍കുന്നു. വിലക്കിഴിവില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത് ജാഗ്വാര്‍ XJ L 2.0 ആണ്. 1.11 കോടി രൂപയുള്ള ഈ വാഹനത്തിന് 31,40,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്.

വിവിധ മോഡലുകളുടെ വിലക്കിഴിവുകള്‍

 • 2019 മെഴ്‌സീഡീസ് ബെന്‍സ് എസ് 450ക്ക് 22 ലക്ഷം വരെയാണ് ഇളവ് ലഭിക്കുന്നത്. 2019 മോഡല്‍ മെഴ്‌സിഡീസ് ബെന്‍സ് GLC, CLA എന്നിവയ്ക്ക് യഥാക്രമം 6, 5 ലക്ഷം രൂപ ഡിസ്‌കൗണ്ടുണ്ട്.
 • 2019 ഔഡി ക്യൂ7 റ്റിഡിഐക്ക് 13 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. ഔഡി എ4 TFSIക്ക് എട്ടര ലക്ഷം രൂപ വരെ ഇളവുണ്ട്.
 • 2019 ഹോണ്ട സിആര്‍-വി ഡീസലിന് അഞ്ച് ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. 30.67 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
 • 2019 ഹോണ്ട സിവിക് ഡീസലിന്റെ വിലക്കിഴിവ് രണ്ടര ലക്ഷം രൂപയാണ്.
 • 2019 റിനോ കാപ്റ്ററിന്റെ വിലയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വരെ കിഴിവുണ്ട്. ഇതിന്റെ വില ആരംഭിക്കുന്നത് 9.49 ലക്ഷം രൂപയിലാണ്.
 • 2019 ഫോക്‌സ് വാഗന്‍ അമിയോ ഡീസലിന് രണ്ട് ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. വില ആരംഭിക്കുന്നത് 7.13 ലക്ഷം രൂപയിലാണ്.
 • 2019 നിസാന്‍ കിക്‌സിന് വിലക്കിഴിവ് 1.68 ലക്ഷം രൂപയാണ്. വില ആരംഭിക്കുന്നത് 9.55 ലക്ഷം രൂപയില്‍.
 • 2019 ഫോര്‍ഡ് എന്‍ഡവറിന്റെ ഡിസ്‌കൗണ്ട് ഒന്നര ലക്ഷം രൂപ വരെയാണ്. വില ആരംഭിക്കുന്നത് 29.20 ലക്ഷം രൂപയില്‍.
 • 2019 ടാറ്റ ഹാരിയര്‍ ബിഎസ്4ന്റെ വിലയില്‍ 1.3 ലക്ഷം രൂപ കിഴിവുണ്ട്. വില ആരംഭിക്കുന്നത് 12.99 രൂപയില്‍.
 • 2019 ടാറ്റ ടെക്‌സണ് 1.25 ലക്ഷം രൂപയാണ് ഡിസ്‌കൗണ്ട്. വില ആരംഭിക്കുന്നത് 6.58 ലക്ഷം രൂപ.
 • 2019 ഹ്യുണ്ടായ് വെര്‍ണ്ണയ്ക്ക് 95,000 രൂപയാണ് ഓഫര്‍. വില ആരംഭിക്കുന്നത് 8.18 ലക്ഷം രൂപയില്‍.
 • 2019 നിസാന്‍ മൈക്രയ്ക്കും 95,000 രൂപയാണ് വിലക്കിഴിവ്. വില ആരംഭിക്കുന്നത് 6.63 ലക്ഷം രൂപയില്‍.
 • 2019 മഹീന്ദ്ര സ്‌കോര്‍പ്പിയോയുടെ വിലയില്‍ നിന്ന് 85,000 രൂപയാണ് വരെയാണ് കിഴിവുള്ളത്. വില ആരംഭിക്കുന്നത് 10.16 ലക്ഷം രൂപയില്‍.
 • 2019 ദാറ്റ്‌സണ്‍ റെഡിഗോയ്ക്കും 85000 രൂപയാണ് ഡിസ്‌കൗണ്ട്. വില ആരംഭിക്കുന്നത് 2.79 ലക്ഷം രൂപയില്‍.
 • 2019 ഹ്യുണ്ടായ് എലൈറ്റ് ഐ20യുടെ വിലയില്‍ നിന്ന് 80,000 രൂപ വരെയാണ് ഡിസ്‌കൗണ്ട്. വില ആരംഭിക്കുന്നത് 5.59 ലക്ഷം രൂപയില്‍.

2020 മോഡല്‍ കാറുകളുടെ ഡിസ്‌കൗണ്ട്

 • ജീപ്പ് കോമ്പസ് ബിഎസ്4ന് രണ്ടര ലക്ഷം വരെ ഡിസ്‌കൗണ്ടുണ്ട്. വില ആരംഭിക്കുന്നത് 15.60 ലക്ഷം രൂപയില്‍.
 • റിനോ ഡസ്റ്ററിന് രണ്ട് ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. വില ആരംഭിക്കുന്നത് 7.99 ലക്ഷം രൂപയില്‍
 • ഫോക്‌സ് വാഗണ്‍ വെന്റോയ്ക്ക് രണ്ട് ലക്ഷം രൂപവരെയാണ് ഡിസ്‌കൗണ്ട്. വില 8.76 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
 • മഹീന്ദ്ര മറാസോയുടെ ഓഫര്‍ 1.79 ലക്ഷം രൂപയാണ്. വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയില്‍.
 • ഹ്യുണ്ടായ് ക്രെറ്റയുടെ ഡിസ്‌കൗണ്ട് 1.25 ലക്ഷം രൂപയാണ്. വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയില്‍.
 • മഹീന്ദ്ര എക്‌സ്.യു.വി 300ന്റെ വിലക്കിഴിവ് 70,000 രൂപയാണ്. വില ആരംഭിക്കുന്നത് 8.10 ലക്ഷം രൂപയിലാണ്.

മാര്‍ച്ച് 31 വരെ മാത്രമേ ഈ ആനൂകൂല്യം ലഭിക്കൂ എന്നതിനാല്‍ തീരുമാനം വൈകിക്കേണ്ട.

(തെരഞ്ഞെടുത്ത മോഡലുകള്‍ മാത്രമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിവിധ വാഹനങ്ങളുടെ എക്‌സ്‌ഷോറൂം വിലകളിലും ഡിസ്‌കൗണ്ടുകളിലും സ്ഥലത്തിന്റെയും സ്‌റ്റോക്കിന്റെ ലഭ്യത അനുസരിച്ച് മാറ്റം വരാം.)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles

Next Story

Videos

Share it