'വിജയത്തിന് പ്രത്യേകമായി ഒരു ചേരുവയില്ല'

ഏബ്രഹാം ജോസഫ് (29)

ബീക്കണ്‍ സ്റ്റോറേജ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, കാലടി

എംബിഎ കഴിഞ്ഞ് മൂന്നു വര്‍ഷത്തോളം കാനന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ ജോലി ചെയ്തശേഷമാണ് കുടുംബ ബിസിനസിലേക്ക് വരുന്നത്. കാനന്‍ ഒരു ജാപ്പനീസ് സ്ഥാപനമായതിനാല്‍ സൂക്ഷ്മതയ്ക്കും ഓര്‍ഗാനിക് വളര്‍ച്ചയ്ക്കും വലിയ ഊന്നല്‍ നല്‍കാറുണ്ട്. അത് എന്റെ കമ്പനിയിലും നടപ്പാക്കാന്‍ ശ്രമിച്ചു. വില്‍പ്പനാനന്തര സേവനം, സര്‍വീസ് നെറ്റ്‌വര്‍ക്ക് എന്നിവയ്ക്ക് ഞങ്ങളേറെ പ്രാധാന്യം കൊടുക്കുന്നുണ്ട്.

മാറ്റങ്ങള്‍ക്കൊപ്പം വേഗം

ഓരോ ദിവസവും പുതുതായെന്തെങ്കിലും ചെയ്യുന്നതാണ് ബിസിനസ് നല്‍കുന്ന സന്തോഷം. അനുദിനം മാറിക്കൊണ്ടിരിക്കുന്ന ബിസിനസ് രംഗത്തിനനുസരിച്ച് ദീര്‍ഘവീക്ഷണത്തോടെ തയാറെടുപ്പുകള്‍ നടത്തുക ഒരു വെല്ലുവിളിയാണ്. വിജയത്തിനൊരു ചേരുവയില്ല എന്നതാണ് ബിസിനസില്‍ നിന്നു ഞാന്‍ പഠിച്ചത്.

ഓരോരുത്തരെയും കേള്‍ക്കാനുള്ള ക്ഷമകാണിക്കുകയും കമ്പനിക്ക് ഗുണകരമാണെന്ന് നിങ്ങള്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുക. എത്രത്തോളം സ്മാര്‍ട്ടായ ടീമാണോ നമുക്കൊപ്പമുള്ളത് അത്രയും മികച്ചതായിരിക്കും നമ്മുടെ കമ്പനിയും.

ബീക്കണിനെ ഒരു ലോകോത്തര കമ്പനിയാക്കുക എന്നതാണ് ലക്ഷ്യം. ഞാന്‍ ബീക്കണിലാണ് ജോലി ചെയ്യുന്നതെന്ന് ഓരോ ജീവനക്കാരനും

അഭിമാനത്തോടെ പറയാന്‍ കഴിയണം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it