ഡാറ്റയാണ് ഏതു ബിസിനസിന്റേയും സ്വര്‍ണഖനിയെന്ന് മനസിലാക്കിയ നിമിഷം

അലോക് തോമസ് പോള്‍ (23)

ഡയറക്ടര്‍, ഇസാഫ് റീറ്റെയ്ല്‍, റീമ ഡയറി

ലയോള കോളജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദം നേടിയ അലോക് തോമസ് പോള്‍ കാംപസ് പ്ലേസ്‌മെന്റിലൂടെ കെപിഎംജിയില്‍ ലഭിച്ച ജോലി വേണ്ടെന്നു വച്ചാണ് ഇസാഫിന്റെ സാമൂഹ്യ സേവന സ്ഥാപന വിഭാഗമായ ഇസാഫ് റീറ്റെയ്‌ലില്‍ കരിയര്‍ തുടങ്ങിയത്.

ഉല്‍പ്പാദകര്‍ മുതല്‍ ഉപഭോക്താക്കള്‍ വരെയുള്ളവരുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാകുന്നുവെന്നതാണ് ബിസിനസിനെ വിജയിപ്പിക്കുന്ന ഒരു പ്രധാന ഘടകം.

സോളാര്‍ ലൈറ്റുകള്‍, സ്റ്റൗ, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, മൊബൈല്‍, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയെല്ലാം ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിച്ചുകൊടുക്കുന്നു. ട്രിപ്പിള്‍ ബോട്ടം ലൈന്‍ അപ്രോച്ചാണ് കമ്പനിയുടേത്. പീപ്പിള്‍, പ്ലാനറ്റ്, പ്രൊഫിറ്റ് എന്നീ മൂന്നു മേഖലകള്‍ക്കും തുല്യ പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് ഇസാഫ്.

ആളുകളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് മാറുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഡാറ്റയാണ് ഏതു ബിസിനസിന്റേയും സ്വര്‍ണഖനി. സാധാരണക്കാരായ ആളുകളുടെ ജീവിതത്തിലും സന്തോഷം നിറച്ച ഇസാഫ് എന്ന സ്ഥാപനം പടുത്തുയര്‍ത്തിയ പിതാവ് പോള്‍ തോമസാണ് അലോകിന്റെ റോള്‍ മോഡല്‍. എല്ലാവര്‍ക്കും ജീവിക്കാന്‍ മികച്ച സാഹചര്യമൊരുക്കുക എന്നതാണ് ജീവിത ലക്ഷ്യം.

Related Articles

Next Story

Videos

Share it